കെനായി, അലാസ്ക

(Kenai, Alaska എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

അമേരിക്കൻ ഐക്യനാടുകളിലെ അലാസ്ക സംസ്ഥാനത്ത് കെനായി പെനിൻസുല ബറോയിൽ ഉൾപ്പെട്ട ഒരു പട്ടണമാണ് കെനായി ((/ˈkiːnaɪ/, KEY-nigh) . 2010 ലെ അമേരിക്കൻ ഐക്യനാടുകളിലെ സെൻസസ് അനുസരിച്ചുള്ള ഈ പട്ടണത്തിലെ ജനസംഖ്യ 7100 ആയിരുന്നു. കെനായി പെനിൻസുലയുടെ പടിഞ്ഞാറൻ തീരത്ത് ആങ്കറേജ് നഗരത്തിന് തെക്കുപടിഞ്ഞാറായി പട്ടണം സ്ഥിതി ചെയ്യുന്നു.

കെനായി, അലാസ്ക (Shk'ituk't)
Aerial view of part of downtown Kenai. The intersection of Willow Street and Barnacle Way is in the center of the foreground. Cook Inlet and Mount Redoubt are in the background.
Aerial view of part of downtown Kenai. The intersection of Willow Street and Barnacle Way is in the center of the foreground. Cook Inlet and Mount Redoubt are in the background.
Motto(s): 
"Village with a Past - City with a Future"
Location of Kenai, Alaska
Location of Kenai, Alaska
CountryUnited States
StateAlaska
BoroughKenai Peninsula
IncorporatedMay 10, 1960[1]
ഭരണസമ്പ്രദായം
 • MayorPatricia "Pat" Porter[2]
 • State senatorPeter Micciche (R)
 • State rep.Kurt Olson (R)
വിസ്തീർണ്ണം
 • ആകെ35.5 ച മൈ (92.0 ച.കി.മീ.)
 • ഭൂമി29.9 ച മൈ (77.4 ച.കി.മീ.)
 • ജലം5.6 ച മൈ (14.6 ച.കി.മീ.)
ഉയരം
72 അടി (22 മീ)
ജനസംഖ്യ
 • ആകെ7,100 Ranked 7th
സമയമേഖലUTC-9 (Alaska (AKST))
 • Summer (DST)UTC-8 (AKDT)
ZIP codes
99611, 99635
Area code907
FIPS code02-38420
GNIS feature ID1413299, 2419407
വെബ്സൈറ്റ്www.ci.kenai.ak.us

ചരിത്രം

തിരുത്തുക

പുരാതന ചരിത്രം അനുസരിച്ച് ബി.സി. 1000 ൽ ഈ പ്രദേശത്ത് ആദ്യം അധിവസിച്ചത് കച്ചെമാക്ക് വർഗ്ഗക്കാരാണെന്നാണ്. അവരെ പിന്തുടർന്ന് എ.ഡി 1000 ൽ ഡെനെയ്ന അത്തബാസ്കൻ വർഗ്ഗക്കാരുടെ അധിവാസകാലമായിരുന്നു. റഷ്യക്കാർ ഇവിടെ വന്നെത്തുന്നതിനു മുമ്പ് കെനായി നഗരം ഡെനെയ്ന വർഗ്ഗക്കാരുടെ അധിവാസത്തിൽ Shk'ituk't എന്നറിയപ്പെട്ടു. 1741 ൽ റഷ്യൻ രോമക്കച്ചവടക്കാർ എത്തുന്ന കാലത്ത് ഏകേദശം 1000 ഡെനെയ്ന വർഗ്ക്കാർ ഗ്രാമത്തിൽ ജീവിച്ചിരുന്നു. റഷ്യൻ രോമവ്യവസായികൾ ഇക്കൂട്ടരെ "കെനൈറ്റ്സ്" എന്നു വിളിച്ചു. സമതലത്തിൽ വസിക്കുന്ന ആളുകൾക്ക് റഷ്യൻ ഭാഷയിലുള്ള പറയുന്ന പേരാണ് "Kenaitze" ഈ പേര് കടമെടുത്ത് പിന്നീട് 1970 കളിൽ പൊതുവായി Kenaitze ഇന്ത്യൻ ഗോത്രത്തെ പൊതുവായി അഭിസംബോധന ചെയ്യുവാൻ ഈ പദം ഉപയോഗിച്ചു വരുന്നു. കെനായി വർഗ്ഗക്കാരാണ് കെനായി ഉപദ്വീപിലെ ഏറ്റവും വലിയ ജനസമൂഹം. ആവരുടെ എണ്ണം ഏതാണ് ഏഴായിരത്തിനടുത്തു വരും.

ഭൂമിശാസ്ത്രം

തിരുത്തുക

നഗരത്തിന് പടിഞ്ഞാറായി പശ്ചാത്തലത്തിൽ അലാസ്ക പർവ്വത നിരകളും സജീവ അഗ്നി പർവ്വതങ്ങളായ മൌണ്ട് സ്പർ, മൌണ്ട് ഇലിയാമ്ന, മൌണ്ട് റെഡൌട്ട് എന്നിവയും പ്രൌഡിയോടെ തലയുയർത്തി നിൽക്കുന്നു. കെനായി നദിയിലെ പുകൾപെറ്റ സാൽമൺ മത്സ്യങ്ങളുടെ സാന്നിദ്ധ്യമാണ് ഈ മേഖലയിലെ തുടർച്ചയായ യൂറോപ്യൻ അധിവാസത്തിന്റെ ഒരു പ്രധാനകാരണം. പാശ്ചാത്യ ലോകവുമായി ബന്ധപ്പെടുന്നതിനു മുമ്പ് ഡെനയ്നാ അത്തബാസ്കകൻ വംശജർക്ക് 1000 പേരോളം അംഗസംഖ്യ വരുന്ന സുസ്ഥിരമായ ഒരു ഗ്രാമം നിലവിലുണ്ടായിരുന്നു. 1741 കാലത്ത് ഈ പ്രദേശത്ത് വാസമുറപ്പിച്ച തദ്ദേശവാസികളല്ലാത്ത ആദ്യത്തെ ആളുകൾ റഷ്യാക്കാരായിരുന്നു. റഷ്യക്കാർ ഇവിടെ ഫോർട്ട് സെൻറ് നിക്കോളാസ് എന്ന പേരിൽ ഒരു കോട്ടകെട്ടി വാണിജ്യകേന്ദ്രം തുറന്നു. അലാസ്ക വൻകരയിലെ ആദ്യത്തെ റഷ്യൻ ഓർത്തഡോക്സ് പള്ളിയും കൂടി ഉൾപ്പെട്ടതായിരുന്നു ഫോർട്ട് സെൻറ് നിക്കോളാസ് വാണിജ്യ കേന്ദ്രം.

ആധുനിക കെനായി

തിരുത്തുക

1950 മുതലാണ് ആധുനിക കെനായി പട്ടണം രൂപം കൊള്ളുന്നത്. പ്രത്യേകിച്ച് കെനായി പട്ടണത്തിന് 20 മൈൽ വടക്കു കിഴക്കായി സ്വാൻസൺ നദീതടത്തിൽ 1957 ൽ എണ്ണശേഖരം കണ്ടുപിടിച്ചതു മുതൽ. സന്ദർശകർ ഇവിടെയെത്തുന്നതിന്റെ ഒരു പ്രധാന കാരണം ലോവർ കെനായി നദിയിലും നദീമുഖത്തും മീൻ പിടിത്തത്തിനുള്ള സൌകര്യങ്ങളാണ്. ഓരോ വേനല്ക്കാലത്തും കിംഗ് സാൽമൺ, റെഡ് സാൽമൺ (sockeye സാൽമൺ) സിൽവർ സാൽമൺ (Coho) പിങ്ക് സാൽമൺ എന്നിവ പിടിക്കുവാൻ അനേകം ആളുകൾ എത്തിച്ചേരുന്നു. ഏകദേശം 97 പൌണ്ട് വരുന്ന കിങ് സാൽമൺ മത്സ്യം കെനായി നദിയിലാണ് ഏറ്റവും കൂടുതലായി കണ്ടുവരുന്നത്.

  1. "Directory of Borough and City Officials 1974". Alaska Local Government. XIII (2). Juneau: Alaska Department of Community and Regional Affairs: 45. January 1974.
  2. 2015 Alaska Municipal Officials Directory. Juneau: Alaska Municipal League. 2015. p. 83.
  3. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; 2010 Census എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=കെനായി,_അലാസ്ക&oldid=3703213" എന്ന താളിൽനിന്ന് ശേഖരിച്ചത്