കേലാടി ചെന്നമ്മ

(Keladi Chennamma എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

വിജയനഗര സാമ്രാജ്യത്തിന്റെ അധഃപതനത്തിനു ശേഷം രൂപം കൊണ്ട കർണാടകത്തിലെ കേലാടി രാജവംശത്തിലെ റാണിയായിരുന്നു കേലാടി ചെന്നമ്മ. 1667ലാണ് ചെന്നമ്മ കേലാടി രാജാവായ സോമശേഖര നായ്ക്കിനെ വിവാഹം കഴിച്ചത്. 1677ൽ രാജാവിന്റെ മരണശേഷം 12വർഷം കേലാടി ഭരിച്ചത് റാണിയായിരുന്നു(1677-1689). കേലാടി അക്രമിച്ച മുഗൾ ചക്രവർത്തി ഔറംഗസീബിനെ തടഞ്ഞു നിർത്താൻ ചെന്നമ്മയ്ക്ക് കഴിഞ്ഞു. ഒനെക്ക് ഒബവ്വ യെപ്പോലെ കന്നട സ്ത്രീകളുടെ വീരതയുടെ മകുടോദാഹരണമായി ചെന്നമ്മ വാഴ്ത്തപ്പെടുന്നു.

Keladi Chennamma
ജനനം
Chennamma
മരണം1696
ദേശീയതIndian
അറിയപ്പെടുന്നത്Fighting against Mughal emperor Aurangzeb
ജീവിതപങ്കാളി(കൾ)Somashekhara Nayak

മിർജൻ, ഹൊന്നവാര, ചന്ദ്രവര, കല്യാൺപുര എന്നിവിടങ്ങളിൽ പള്ളികൾ സ്ഥാപിക്കാൻ അവർ പോർച്ചുഗീസുകാരെ അനുവദിച്ചു. [1]കർണാടക സംസ്ഥാനത്ത്, അബ്ബക്ക റാണി, കിറ്റൂർ ചെന്നമ്മ, ബെലവാടി മല്ലമ്മ, ഒനകെ ഒബവ്വ എന്നിവരോടൊപ്പം മുൻനിര വനിതാ യോദ്ധാക്കളായും ദേശസ്നേഹികളായും അവരെ പ്രകീർത്തിക്കുന്നു.

  1. Kudva, Venkataraya Narayan (1972). History of the Dakshinatya Saraswats. Madras: Samyukta Gowda Saraswata Sabha. p. 112.

പുറംകണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=കേലാടി_ചെന്നമ്മ&oldid=3620454" എന്ന താളിൽനിന്ന് ശേഖരിച്ചത്