കബാബ്
(Kebab എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഇറച്ചിയുപയോഗിച്ച് തയ്യാറാക്കുന്ന ഒരു ഫാർസി ഭക്ഷണമാണ് കബാബ്. ഇറച്ചി അരച്ച് കമ്പിയിൽ അമർത്തിവച്ച് കനലിൽ ചുട്ടാണ് ഇത് തയ്യാറാക്കുന്നത്. ആട്ടിറച്ചി,കോഴിയിറച്ചി എന്നിവയാണ് സാധാരണ കബാബ് ഉണ്ടാക്കുന്നതിനുപയോഗിക്കുന്നത്. കബാബിനൊപ്പം കുബ്ബൂസ്, ഹമ്മൂസ് (പച്ചകടല അരച്ചുണ്ടാക്കുന്ന വിഭവം) നാരങ്ങ, ഉള്ളി, പച്ചമുളക്, തക്കാളി തുടങ്ങിയവയും ചേർത്ത് കഴിക്കുന്നത് രുചികരമാണ്. ചില ഭക്ഷണശാലകളിൽ കബാബ് ഭക്ഷിക്കുന്നവർക്ക് പച്ചമോരും (laban) നൽകാറുണ്ട്.