കാറ്റീ കാസ്സിഡി

അമേരിക്കന്‍ ചലചിത്ര നടന്‍
(Katie Cassidy എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കാതറിൻ എവെലിൻ അനിറ്റ കാസിഡി (ജനനം നവംബർ 25, 1986) ഒരു അമേരിക്കൻ നടിയാണ്. പ്രാരംഭമായി ചെറിയ ടെലിവിഷൻ റോളുകളിലെ അഭിനയത്തിനു ശേഷം വെൻ എ സ്ട്രേഞ്ചർ കോൾസ് (2006) എന്ന ചിത്രത്തിലൂടെ സിനിമാരംഗത്തേയ്ക്കു പ്രവേശിച്ചു. അതേ വർഷം തന്നെ, ബ്ലാക്ക് ക്രിസ്മസ് (2006) എന്ന ചിത്രത്തിലെ കെല്ലി പ്രീസ്ലിയെന്ന പ്രധാന കഥാപാത്രമായി അഭിനയിച്ചു. 2007-ൽ, അമാനുഷിക-ബീഭത്സ ടെലിവിഷൻ പരമ്പരയായ സൂപ്പർനാച്ചുറലിൻറെ മൂന്നാമത്തെ സീസണിൽ റൂബി എന്ന കഥാപാത്രത്തെ അവതിരിപ്പിച്ചുകൊണ്ടു ജനശ്രദ്ധ നേടി. പിന്നീട് ടേക്കൺ എന്ന ചിത്രത്തിൽ അവർ ഒരു സഹകഥാപാത്രത്തെ അവതരിപ്പിച്ചു. 2009 ൽ കാറ്റീ കാസിഡി, ഹാർപേർസ് ഐലന്റ്, മെൽറോസ് പ്ലേസ് എന്നീ പരമ്പരകളിലെ അഭിനേതാക്കളിലൊരായി മാറി. ഇവ രണ്ടും ഒരു സീസണിൽ മാത്രമാണ് നിലനിന്നത്. 2010-ൽ 'എ നൈറ്റ്മേർ ഓൺ എം സ്ടീറ്റ്' എന്ന ചിത്രത്തിൽ ക്രിസ് ഫോവെൽ എന്ന സഹകഥാപാത്രത്തെയും CW ൻറെ കൌമാര നാടക പരമ്പരയായ ഗോസ്സിപ് ഗേളിൻറെ നാലാം സീസണിൽ ജൂലിയറ്റ് ഷാർപ്പ് എന്ന ആവർത്തന കഥാപാത്രത്തെയും അവതരിപ്പിക്കുവാൻ അവസരം ലഭിച്ചിരുന്നു.

കാറ്റീ കാസ്സിഡി
Cassidy at the 2016 Heroes & Villains convention
ജനനം
കാതറിൻ എവെലിൻ‌ അനിറ്റ കാസ്സിഡി

(1986-11-25) നവംബർ 25, 1986  (37 വയസ്സ്)
തൊഴിൽനടി
സജീവ കാലം2003–ഇതുവരെ
പങ്കാളി(കൾ)മാത്യു റോഡ്ജേർസ് (fiancé; 2016–present)
മാതാപിതാക്ക(ൾ)
ബന്ധുക്കൾ

ജീവിതരേഖ തിരുത്തുക

1986 നവംബർ 25 ന് ലോസ് ആഞ്ചലസിലാണ് കാസ്സിഡി ജനിച്ചത്.[1] നടനും ഗായകനുമായ ഡേവിഡ് കാസ്സിഡിയുടേയും, ഫാഷൻ മോഡലായ ഷെറി വില്ല്യംസിൻറേയും ഹ്രസ്വകാല ബന്ധത്തിൽ പിറന്ന ഒരേയൊരു പുത്രിയാണ് കാറ്റി കാസ്സിഡി.[2][3] കാസിഡിയുടെ പിതാവു വഴിയുള്ള മുത്തച്ഛനും മുത്തശ്ശിയും അഭിനേതാക്കളായിരുന്ന ജാക്ക് കാസ്സിഡിയും എവലിൻ വാർഡും ആയിരുന്നു.അതോടൊപ്പം അവർ കൌമാരക്കാരുടെ പ്രതിബിംബമായ ടെലിവിഷൻ നിർമ്മാതാവ് ഷോൺ കാസ്സിഡിയുടേയും നടൻ പാട്രിക് കാസ്സിഡിയുടേയും ഭാഗിനേയിയുമാണ്.[4] കാസിഡിക്ക് സ്യൂ ഷിഫ്രിനുമായുള്ള പിതാവിൻറെ മൂന്നാം വിവാഹത്തിൽ ജനിച്ച ബ്യൂ എന്ന അർദ്ധ സഹോദരനുമുണ്ട്.[5]

അഭിനയ രംഗം തിരുത്തുക

സിനിമ തിരുത്തുക

വർഷം പേര് കഥാപാത്രം കുറിപ്പുകൾ
2006 വെൻ സ്ട്രേഞ്ചേർസ് കാൾസ് ടിഫാനി മാഡിസൺ
2006 ദ ലോസ്റ്റ് Dee Dee
2006 ക്ലിക്ക് Samantha Newman at 27 years old
2006 ബ്ലാക്ക് ക്രിസ്തുമസ് കെല്ലി പ്രെസ്ലി
2007 സ്പിൻ ആപ്പിൾ
2007 Live! ജെവെൽ
2007 വാക്ക് ട ടോക്ക് ജെസ്സീ
2008 ടേക്കൺ അമുാൻഡ
2010 നൈറ്റ്മയർ ഓൺ എം സട്രീറ്റ് ക്രിസ് ഫോവ്ലെസ് Nominated – Fright Meter Award for Best Supporting Actress

Nominated – Teen Choice Award for Choice Movie Actress: Horror/Thriller

2011 Monte Carlo എമ്മ പാർക്കിൻസ്
2013 Kill for Me Amanda Rowe
2014 ദ സ്ക്രിബ്ലർ Suki
2016 വുൾവ്സ് അറ്റ് ദ ഡോർ Sharon
2017 Grace Dawn Walsh In post-production[അവലംബം ആവശ്യമാണ്]
2017 Cover Versions Jackie

ടെലിവിഷൻ തിരുത്തുക

വർഷം പേര് കഥാപാത്രം കുറിപ്പുകൾ
2003 ദ ഡിവിഷൻ Young Candace "CD" DeLorenzo Episode: "Oh Mother, Who Art Thou?"
2005 Listen Up! Rebecca Episode: "Snub Thy Neighbor"
2005 7th Heaven Zoe 4 episodes
2005 Sex, Love & Secrets Gabrielle 2 episodes
2007–2008 Supernatural Ruby / Lilith Main role (season 3)
2009 Harper's Island Patricia "Trish" Wellington Main role
2009–2010 Melrose Place Ella Simms Main role
2010–2012 Gossip Girl Juliet Sharp 12 episodes
2011 New Girl Brooke Episode: "Wedding"
2012–present Arrow Dinah Laurel Lance/Black Canary/Black Siren Main role (seasons 1–4, 6–present); special guest star (season 5)

PRISM Award for Performance in a Drama Series Multi-Episode Storyline (2015) Nominated – Teen Choice Award for Choice TV Actress: Fantasy/Sci-Fi (2013)

2015–2016 ദ ഫ്ലാഷ് Dinah Laurel Lance/Black Canary/Black Siren 2 episodes
2016 Whose Line Is It Anyway? Herself Episode: "Katie Cassidy"
2016–2017 Legends of Tomorrow Dinah Laurel Lance 2 episodes

മ്യൂസിക് വിഡിയോ തിരുത്തുക

വർഷം Artist Title Notes
2004 Eminem "Just Lose It"
2005 Jesse McCartney "She's No You"

വെബ് തിരുത്തുക

Year Title Role Notes
2016 Vixen Dinah Laurel Lance/Black Canary Voice role; 4 episodes

വീഡിയോ ഗെയിം തിരുത്തുക

Year Title Role Notes
2017 Hidden Agenda Becky Marney Voice/motion capture role

അവലംബം തിരുത്തുക

  1. Southern, Nathan. "Katie Cassidy - Full Biography". The New York Times. Archived from the original on November 26, 2015. Retrieved November 23, 2017.
  2. Southern, Nathan. "Katie Cassidy - Full Biography". The New York Times. Archived from the original on November 26, 2015. Retrieved November 23, 2017.
  3. "Katie Cassidy: Biography". TVGuide.com. Retrieved 2014-02-11.
  4. Southern, Nathan. "Katie Cassidy - Full Biography". The New York Times. Archived from the original on November 26, 2015. Retrieved November 23, 2017.
  5. Mike Clary and Tonya Alanez (2013-08-25). "David Cassidy, despite spotlight from recent DWI arrest, known as low-key neighbor in Fort Lauderdale". Sun-Sentinel. Archived from the original on 2014-02-23. Retrieved 2014-10-20.
"https://ml.wikipedia.org/w/index.php?title=കാറ്റീ_കാസ്സിഡി&oldid=3796202" എന്ന താളിൽനിന്ന് ശേഖരിച്ചത്