കത്വ
ഇന്ത്യൻ സംസ്ഥാനമായ ജമ്മു ആൻറ് കാശ്മീരിലെ ഒരു പട്ടണവും മുനിസിപ്പൽ കൗൺസിലുമാണ് കത്വ (kəˈθʊə) (ഡോഗ്ര/പഹാരി/ഹിന്ദി: कठुआ,Punjabi :ਕਠੂਆ). ദോഗ്രി ഭാക്ഷയിൽ നിന്നുള്ള പദമായ തുവാൻ എന്ന പദത്തിൽ നിന്നുരുത്തിരിഞ്ഞതാണ് കത്വ. കത്വ എന്നാൽ ദോഗ്രി ഭാക്ഷയിൽ "തേൾ" എന്നാണ് അർത്ഥം. എന്നാൽ പേര് ഋഷി കഷ്യപൻറെ പേരിൽ നിന്നാണെന്ന് മറ്റൊരു കൂട്ടം ആളുകൾ വിശ്വസിക്കുന്നു. പുരാതന കാലത്ത് അദ്ദേഹം ആമയായി (കാശ്വ) വേഷപ്പകർച്ച നടത്തി കഠിനമായ തപസു നടത്തിയിരുന്നു. അനേകം സൂഫി മഠങ്ങൾ ഈ മേഖലയിൽ കാണപ്പെടുന്നതിനാൽ ഈ പട്ടണത്തെ 'സൂഫികളുടെ നഗരം' എന്നും വിളിക്കാറുണ്ട്.
കത്വ ਕਠੂਆ | |
---|---|
നഗരം | |
Nickname(s): ജമ്മു-കശ്മീറിലേയ്ക്കുള്ള കവാടം | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | ജമ്മു-കശ്മീർ |
ജില്ല | കത്വ |
Settled | 1025 ബി.സി. |
• ഭരണസമിതി | കത്വ മുൻസിപ്പൽ കൗൺസിൽ |
• എം.എൽ.എ. | രാജീവ് ജസ്രോതിയ |
• ആകെ | 36 ച.കി.മീ.(14 ച മൈ) |
ഉയരം | 307 മീ(1,007 അടി) |
(2011) | |
• ആകെ | 1,79,988 |
• റാങ്ക് | 4 |
• ജനസാന്ദ്രത | 6,268/ച.കി.മീ.(16,230/ച മൈ) |
• ഔദ്യോഗികം | ഉർദു ഇംഗ്ലീഷ് ഹിന്ദി |
സമയമേഖല | UTC+5:30 (IST) |
പിൻ | 184101(ഡൗൺടൗൺ) , 184102(പട്ടേൽ നഗർ പ്രാന്തപ്രദേശങ്ങൾ), 184104 (അപ്പർ ശിവനഗർ) |
ടെലിഫോൺ കോഡ് | 01922(xxxxxx) |
വാഹന റെജിസ്ട്രേഷൻ | JK-08 |
സാക്ഷരത | 82% |
വെബ്സൈറ്റ് | http://kathua.nic.in/ |
കത്വ പട്ടണം സ്ഥിതി ചെയ്യുന്ന അക്ഷാംശ രേഖാംശങ്ങൾ 32°22′N 75°31′E / 32.37°N 75.52°E [1] ആണ്. ഈ ജില്ലയെ വലയം ചെയ്ത തെക്കു പടിഞ്ഞാറേ അതിരായി പഞ്ചാബും വടക്കു കിഴക്കായി ഹിമാചൽ പ്രദേശും, ഡോഢ, ഉധംപൂർ എന്നിവ യഥാക്രമം വടക്കും വടക്കു-പടിഞ്ഞാറും, ജമ്മു പടിഞ്ഞാറും, പാകിസ്താൻ തെക്കുപടിഞ്ഞാറും ആയിട്ടുണ്ട്.
കത്വ പട്ടണത്തിലെ പ്രാദേശിക ഭാക്ഷ ദോഗ്രിയാണ്. പഹാരി ഭാക്ഷ കിഴക്കു ഭാഗത്തെ മലമ്പ്രദേശങ്ങളിൽ വ്യാപകമായി ഉപയോഗത്തിലുണ്ട്.
ചരിത്രം
തിരുത്തുക2,000 വർഷങ്ങൾക്കു മുമ്പ് അൻഡോട്ര ഗോത്രത്തിലെ ജോദ് സിംഗ് എന്നു പേരായ ഒരു രാജാവ് ഹസ്തിനപുരിയിൽ നിന്ന് കത്വ മേഖലയിലെത്തിച്ചേരുകയും പിന്നീട് ഇദ്ദേഹത്തിൻറെ മൂന്നു പുത്രന്മാർ തരാഫ് തജ്വാൾ, തരാഫ് മൻജാലി, തരാഫ് ഭജ്വാൽ എന്നീ പേരുകളിൽ മൂന്നു കുഗ്രാമങ്ങൾ പടുത്തുയർത്തുകയും ചെയ്തു. പ്രാചീനകാലത്ത് ഈ മൂന്നു കുഗ്രാമങ്ങളുടെ കൂട്ടം കതായി എന്നു വിളിക്കപ്പെട്ടു. അതാണ് ഇന്നത്തെ കത്വ എന്നു വിശ്വസിക്കപ്പെടുന്നു.
അലക്സാണ്ടർ ഇന്ത്യയെ ആക്രമിച്ച കാലത്തുള്ള ഈ മേഖലയുടെ അസ്തിത്വം ഗ്രീക്ക് ചരിത്രകാരൻമാർ രേഖപ്പെടുത്തിയിരിക്കുന്നു. അക്കാലത്ത് അഭിസാര (പൂഞ്ച്), കതായിയോയി എന്നീ പേരുകളിൽ ശക്തമായ രണ്ടു നാട്ടു രാജ്യങ്ങൾ ഈ മേഖലയിൽ നില നിന്നിരുന്നതായി രേഖകളുണ്ട്.
കത്വയിലെ പല പ്രദേശങ്ങളും പാണ്ഡവർ സന്ദർശിച്ചിരുന്നതായി വിശ്വസിക്കപ്പെടുന്നു. പുരാതന കാലത്ത് ജമബന്തിൽ നിന്നും അമൂല്യ രത്നം തിരിച്ചെടുക്കുവാനുള്ള ഉദ്യമത്തിൽ ഭഗവാൻ കൃഷ്ണൻ ഈ പ്രദേശത്ത് എത്തിച്ചേർന്നിരുന്നു. ആ അമൂല്യ രത്നമാണ് ഇന്ന് കോഹിനൂർ എന്നറിയപ്പെടുന്നത്.
കതായിയോയി എന്ന പ്രാചീന രാജ്യം രവി നദിയ്ക്കു സമാന്തരമായി ഒരു മലയടിവാരത്തിലാണ് പട്ടണം സ്ഥിതി ചെയ്തിരുന്നത്. അക്കാലത്ത് വളരെ ശക്തമായ ഒരു രാജ്യമായിരുന്നു ഇത്. ഭൂപ്രകൃതിയനുസരിച്ച് പ്രാചീന രാജ്യമായി കതായിയോയി തന്നെയാണ് കത്വ എന്നു കരുതപ്പെടുന്നു.ഈ പ്രദേശത്തെ ജനങ്ങൾ ധീരതയ്ക്കു പേരു കേട്ടവരായിരുന്നു. അലക്സാണ്ടറുടെ സൈന്യത്തെ ചെറുത്തു നിന്നിരുന്നു.
ഭൂമിശാസ്ത്രം
തിരുത്തുകകത്വ ജമ്മു കാശ്മീരിലെ ആറാമത്തെ വലിയ പട്ടണാണ്. ശ്രീനഗർ, ജമ്മു സിറ്റി, അനന്തനാഗ്, ഉധംപൂർ, ബാരാമുള്ള എന്നിവയാണ് ഇതിനു മുന്നിൽ വരുന്ന വലിയ പട്ടണങ്ങൾ. കത്വ ജില്ല പ്രധാനമായി ബോർഡർ, കാൻഡി, ഹില്ലി എന്നിങ്ങനെ മൂന്നു മണ്ഡലങ്ങളായി തിരിച്ചിരിക്കുന്നു. 587 വില്ലേജുകൾ ചേർന്നതാണ് ഈ ജില്ല. വിദ്യാഭ്യാസ മാദ്ധ്യമങ്ങള് ഇംഗ്ലീഷും ഹിന്ദിയും ഉർദ്ദുവുമാണ്. കത്വയിൽ ജമ്മു ജില്ലയിലെ പോലെ ഹിന്ദുമത വിശ്വാസികളാണ് കൂടുതലുള്ളത്
കത്വ നല്ലൊരു വിനോദ സഞ്ചാര കേന്ദ്രം കൂടിയാണ്. കത്വ പട്ടണം രവി, ഉജ്ജ്, ഖാഡ് എന്നീ മൂന്നു നദികളാൾ വലയം ചെയ്യപ്പെട്ടിരിക്കുന്നു. ഖാഡ് നദിയ്ക്കു സമാന്തരമായിട്ടാണ് പട്ടണം സ്ഥിതി ചെയ്യുന്നത്. ഈ നദി പട്ടണത്തെ പാർലിവാൻഡ്, ഓർലിവാൻഡ് എന്നിങ്ങനെ രണ്ടും മേഖലകളാക്കി വിഭജിക്കുന്നു. ഈ രണ്ടു മേഖലകളും മൂന്നു പാലങ്ങൾ മുഖേന ബന്ധിപ്പിച്ചിട്ടുണ്ട്.
കാലാവസ്ഥ
തിരുത്തുകപട്ടണം സവിശേഷമായ മിതോഷ്‌മേഖലാ പ്രദേശമാണ്. നദീ തടത്തിൽ സ്ഥിതി ചെയ്യുന്നതിനാൽ ഈ പട്ടണത്തില എല്ലാ ഋതുക്കളും ഒരേപോലെ അനുഭവപ്പെടുന്നു. വേനൽക്കാലം തീക്ഷ്ണത കുറഞ്ഞതും (41 ഡിഗ്രിവരെ) ശൈത്യകാലം കഠിനവുമാണ് (-2 മുതൽ സീറോവരെ). മൺസൂൺ കാലത്ത് 700 സെൻറീമീറ്റർ മഴ വരെ ലഭിക്കാറുണ്ട്. മഞ്ഞ് പട്ടണത്തിൽ സാധാരണമല്ല എങ്കലും ബാനി ടെഹ്സിൽ പോലെയുള്ള ഉയരം കൂടിയ കൊടുമുടികൾ മഞ്ഞുമൂടിക്കിടക്കാറുണ്ട്. ഫെബ്രുരി, മാർച്ച് മാസങ്ങളിൽ ശീതക്കാറ്റും ശക്തമായ ആലിപ്പഴവർഷവും ഉണ്ടാകാറുണ്ട്. മേഖലയിലെ പ്രധാന വിളകൾ നെല്ല്, ചോളം, ഗോതമ്പ് എന്നിവയാണ്. ജനങ്ങളുടെ മുഖ്യാഹാരം ഇവയാണ്. ജില്ലയിലെ ജസ്റോട്ടയിൽ ഒരു വന്യമൃഗസംരക്ഷണകേന്ദ്രം സ്ഥിതി ചെയ്യുന്നു. ഇവുടേ പുള്ളിപ്പുലി, മാനുകൾ, കാട്ടുപന്നികൾ എന്നിവ യഥേഷ്ടം വിഹരിക്കുന്നു.
669 മില്ലിമീറ്റർ (26.3 ഇഞ്ച്) in the wettest months.
Kathua പ്രദേശത്തെ കാലാവസ്ഥ | |||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|
മാസം | ജനു | ഫെബ്രു | മാർ | ഏപ്രി | മേയ് | ജൂൺ | ജൂലൈ | ഓഗ | സെപ് | ഒക് | നവം | ഡിസം | വർഷം |
റെക്കോർഡ് കൂടിയ °C (°F) | 26 (79) |
31 (88) |
36 (97) |
41 (106) |
43 (109) |
43.2 (109.8) |
42.5 (108.5) |
41 (106) |
37 (99) |
36 (97) |
31 (88) |
26 (79) |
43.2 (109.8) |
ശരാശരി കൂടിയ °C (°F) | 18.8 (65.8) |
21.9 (71.4) |
26.6 (79.9) |
32.9 (91.2) |
38.3 (100.9) |
40.6 (105.1) |
35.5 (95.9) |
33.7 (92.7) |
33.6 (92.5) |
31.7 (89.1) |
26.8 (80.2) |
21.1 (70) |
30.1 (86.2) |
ശരാശരി താഴ്ന്ന °C (°F) | 1.2 (34.2) |
9.7 (49.5) |
13.6 (56.5) |
19.0 (66.2) |
24.4 (75.9) |
26.8 (80.2) |
24.5 (76.1) |
24.0 (75.2) |
23.0 (73.4) |
18.4 (65.1) |
12.6 (54.7) |
8.5 (47.3) |
17.7 (63.9) |
താഴ്ന്ന റെക്കോർഡ് °C (°F) | −3.9 (25) |
−2 (28) |
3 (37) |
6 (43) |
7 (45) |
13 (55) |
13 (55) |
8 (46) |
12 (54) |
4 (39) |
2 (36) |
−3 (27) |
−3.9 (25) |
വർഷപാതം mm (inches) | 50.0 (1.969) |
46.4 (1.827) |
53.2 (2.094) |
26.3 (1.035) |
16.0 (0.63) |
51.8 (2.039) |
283.4 (11.157) |
344.5 (13.563) |
123.9 (4.878) |
38.1 (1.5) |
11.9 (0.469) |
42.2 (1.661) |
1,087.7 (42.823) |
Source #1: BBC Weather | |||||||||||||
ഉറവിടം#2: IMD |
സംസ്കാരം
തിരുത്തുകകത്വ ജില്ലയെ പ്രാഥമികമായി ബോർഡർ, ഹില്ലി, കാൻഡി എന്നിങ്ങനെ മൂന്നു മണ്ഡലങ്ങളായി വിഭജിച്ചിരിക്കുന്നു. ബില്ലാവർ, ബസോഹ്ലി, ലൊഹായി-മൽഹാർ ബ്ലോക്കുകൾ കുന്നിൻപ്രദേശങ്ങളാണ്. ഇവിടെ പഹാരി സംസ്കാരമാണ്. അയൽ സംസ്ഥാനമായ ഹിമാചൽ പ്രദേശിലെ സംസ്കാരവുമായി ബന്ധമുള്ളതാണിത്. കത്വയിലെ ജനങ്ങളിൽ കുറച്ചു പേർ ഡോഗ്ര സംസ്കാരത്തിനുടമകളാണ്. ഡോഗ്രി എന്ന ഭാക്ഷ ഇവിടെ സംസാരിക്കപ്പെടുന്നുമുണ്ട്. ഈ സംസ്കാരം പഞ്ചാബ സംസ്കാരവുമായി ബന്ധപ്പെട്ടിരിക്കുന്നു. ലോഹായി-മൽഹാർ, ബാനി പ്രദേശങ്ങളിലുള്ളവർ കാശ്മീരി ഭാക്ഷ സംസാരിക്കുന്നു. കത്വയിൽ ന്യൂനപക്ഷവിഭാഗമായ ഗുജ്ജാറുകളുമുണ്ട്. അവർ ഗോജ്രി ഭാക്ഷ സംസാരിക്കുന്നു.
ജനസംഖ്യാ കണക്കുകൾ
തിരുത്തുകജമ്മു കാശ്മീരിലെ അഞ്ചാമത്തെ വലിയ പട്ടണമാണ് കത്വ. മറ്റു നാലും പട്ടണങ്ങളിലെ ജനസംഖ്യ ശ്രീനഗർ (ജനസംഖ്യ=11,77,253), ജമ്മു സിറ്റി (ജനസംഖ്യ=9,51,373), അനന്തനാഗ് (ജനസംഖ്യ=2,08,312), ബാരാമുള്ള (ജനസംഖ്യ=1,81,986) എന്നിങ്ങനെയാണ്. 2011 ലെ കണക്കുകൾ പ്രകാരം കത്വ പട്ടണത്തിലെ ജലസംഖ്യ 1,79,988 [2] ആണ്. സ്ത്രീപുരുഷ അനുപാതം 1000 പുരുഷന്മാർക്ക് 853 സ്ത്രീകൾ എന്ന രീതിയിലാണ്.[2] ബസോളി, ടെഹ്സിൽ എന്നീ ഗ്രാമപ്രദേശങ്ങളിൽ നിന്നും കുന്നിൻ പ്രദേശങ്ങളിൽ നിന്നുമുള്ള കുടിയേറ്റം ഈ പട്ടണത്തിലെ ജനസംഖ്യയിൽ പെട്ടെന്നുള്ള ഒരു വർദ്ധനവിനു കാരണമായിട്ടുണ്ട്. ജനസംഖ്യയിൽ 85 ശതമാനം ഹൈന്ദവ മതരീതികൾ പിന്തുടരുന്നവരും 4.75 ശതമാനം സിഖുകാരും 2.68 ശതമാനം പേർ ഇസ്ലാം മതവിശ്വാസം പിന്തുടരുന്നവരുമാണ്. സൂഫിസം പിന്തുടരുന്നവരും പട്ടണത്തിൻറ പല ഭാഗങ്ങളിലുമുണ്ട്.
അമ്പലങ്ങളും ക്ഷേത്രങ്ങളും
തിരുത്തുകഅനേകം ക്ഷേത്രങ്ങളും വിഹാരങ്ങളും കത്വ മേഖലയിൽ കാണപ്പെടുന്നു. ഇവയിൽ മാത് ബാൽ-കന്യ ക്ഷേത്രം പ്രശസ്തിയാർജ്ജിച്ചതാണ്. ഈ ക്ഷേത്രം ചൻഗ്രാൻ വില്ലേജിലാണ് സ്ഥിതി ചെയ്യുന്നത്. പട്ടണത്തിൽ നിന്ന് ഇവിടേയ്ക്ക് രണ്ടു കിലോമീറ്റർ ദൂരമുണ്ട്. മറ്റു പ്രധാന ക്ഷേത്രങ്ങൾ മാതാ ആശാപൂർണ്ണി ക്ഷേത്രം, മാത് ജസ്രോട്ട്, പീർ ചത്തർ ഷാ എന്നിവയാണ്.
സവിശേഷ ആകർഷണം
തിരുത്തുകബസോഹ്ലി പെയിൻറിംഗ്
തിരുത്തുകഓജസ്സുള്ള പ്രാധമിക വർണ്ണങ്ങൾ ഉപയോഗിച്ചു വരയ്ക്കുന്ന പ്രത്യേക രീതിയിലുള്ള പെയിൻറിംഗാണിത്. പതിനേഴാം നൂറ്റാണ്ടിലും പതിനെട്ടാം നൂറ്റാണ്ടിലും ജമ്മു, പഞ്ചാബ് സംസ്ഥാനങ്ങളിലെ പടിഞ്ഞാറൻ ഹിമാലയ താഴ്വരയിൽ നിലനിന്നിരുന്ന പെയിൻറിംഗ് രീതിയായിരുന്നു ഇത്. കത്വ ജില്ലയിലെ ബസോഹ്ലി വില്ലേജ് ഇത്തരം പെയിൻറിംഗുകൾക്ക് പ്രസിദ്ധമായിരുന്നു.
ഗതാഗത സൌകര്യങ്ങൾ
തിരുത്തുകറെയിൽവേ
തിരുത്തുകകത്വ പട്ടണം ഡൽഹിയുമായി റെയിൽ വഴി ബന്ധിപ്പിച്ചിരിക്കുന്നു. കത്വയിൽ നിന്നും ജമ്മുവിലേയ്ക്കും പത്താൻ കോട്ടിലേയ്ക്കും റെയിൽവേ ലൈൻ പോകുന്നുണ്ടേ. പട്ടണത്തിൽ നിന്ന് കത്വ റെയിൽവേ സ്റ്റേഷൻ സ്ഥിതി ചെയ്യുന്ന ഗോബിന്ദ്സറിലേയ്ക്ക് 4 കിലോമീറ്റർ ദൂരമുണ്ട്.
റോഡ്
തിരുത്തുകഏകദേശം രണ്ടര മണിക്കൂർ ജമ്മുവിൽ നിന്ന് ബസിൽ യാത്ര ചെയ്ത് കത്വയിലെത്താം. ഇവിടെ രണ്ട് ബസ് സ്റ്റേഷനുകൾ സ്ഥിതി ചെയ്യുന്നു.
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ
തിരുത്തുക1. ഗവണ്മെൻറ് ഡിഗ്രി കോളജ്
2. ഗവണ്മെൻറ് വുമൺ കോളജ്
3. അശോകാ ലോ കോളജ്
4. കത്വ കാമ്പസ് ഓഫ് ജമ്മു യൂണിവേഴ്സിറ്റി
5. സൂര്യ കോളജ് ഓഫ് എഡ്യൂക്കേഷൻ, ലോഗേറ്റ് മോറെ, കത്വ.
6. രാജീവ് ഗാന്ധി മെമ്മോറിയൽ കോളജ് ഓഫ് എഡ്യുക്കേഷൻ, കാലിബാരി, കത്വ.
7. ഗവണ്മെൻറ് മെഡിക്കൽ കോളജ് (ഭാവിയിൽ ഉദ്ദേശിക്കുന്നത്)
8. റ്റി.ഡി.എസ്. കോളജ്
9. ബാബാ ഫരീദ് കോളജ്
10. സിദ്ധി വിനായക് ഈ.റ്റി.റ്റി. ആൻറ് നഴ്സിംഗ് കോളജ്
11. ഗവണ്മെൻറ് പോളിടെക്നിക് കോളജ്, കത്വ
അവലംബം
തിരുത്തുക- ↑ Falling Rain Genomics, Inc - Kathua
- ↑ 2.0 2.1 "Sub-District Details". Office of the Registrar General & Census Commissioner, India. Retrieved 26 March 2012.
പുറത്തേയ്ക്കുള്ള കണ്ണികൽ
തിരുത്തുക- Bhaderwah - The Heaven on Earth Archived 2011-06-09 at the Wayback Machine.
- History of Kathua Archived 2007-03-10 at the Wayback Machine.
- Official website of District Kathua (J&K)
- mykathua.com - A web portal about kathua Archived 2021-07-28 at the Wayback Machine.