കാതറീൻ ഹെപ്ബേൺ

അമേരിക്കന്‍ ചലചിത്ര നടന്‍
(Katharine Hepburn എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു അമേരിക്കൻ അഭിനേത്രിയായിരുന്നു കാതറീൻ ഹൂറ്റൺ ഹെപ്ബേൺ (മേയ് 12, 1907 – ജൂൺ 29, 2003). 60-വർഷത്തോളം ഹോളിവുഡിൽ നായികാപദവിയിൽ തിളങ്ങിയിരുന്ന കാതറീൻ നാടകങ്ങളിലും ടെലിവിഷനിലും അഭിനയിച്ചിരുന്നു. മികച്ച അഭിനേത്രിക്കുള്ള അക്കാഡമി അവാർഡ് നാല് തവണ നേടിയ ഒരേയൊരു വ്യക്തിയാണ് ഇവർ.

കാതറീൻ ഹെപ്ബേൺ
കാതറീൻ ഹെപ്ബേൺ, 1941
ജനനം
കാതറീൻ ഹൂറ്റൺ ഹെപ്ബേൺ

(1907-05-12)മേയ് 12, 1907
ഹാർട്ട്ഫോർഡ്, കണക്റ്റിക്കറ്റ്, യു.എസ്.
മരണംജൂൺ 29, 2003(2003-06-29) (പ്രായം 96)
ഫെൻ‌വിക്ക്, കണക്റ്റിക്കറ്റ്, യു.എസ്.
കലാലയംബ്രിൻ മൗർ കോളേജ്
തൊഴിൽഅഭിനേത്രി
സജീവ കാലം1928–1994
ജീവിതപങ്കാളി(കൾ)ലുഡ്‌ലോവ് ഓഗ്ഡൻ സ്മിത്ത് (1928–1934)
പങ്കാളി(കൾ)സ്പെൻസർ ട്രേസി (1941–1967, his death)

ആദ്യകാല ജീവിതം

തിരുത്തുക
 
കാതറീൻ ഹെപ്ബേൺ 21-ആം വയസ്സിൽ,കോളേജ് ഇയർബുക്ക് ഫോട്ടോ

കണക്റ്റിക്കറ്റിലെ ഒരു സമ്പന്ന കുടുംബത്തിൽ ജനിച്ചു. ബ്രിൻ മൗർ കോളേജിൽ പഠിക്കുന്ന കാലം മുതൽ അഭിനയിച്ചു തുടങ്ങിയിരുന്നു. ബ്രോഡ്‌വേ നാടകങ്ങളിലെ നിരൂപകപ്രശംസ നേടിയ അവതരണങ്ങളിലൂടെ കാതറീൻ ഹോളിവുഡിന്റെ ശ്രദ്ധയാകർഷിച്ചു.

ഹോളിവുഡിൽ

തിരുത്തുക

ഹോളിവുഡിലെ ആദ്യവർഷങ്ങൾ വിജയത്തിന്റേതായിരുന്നു. തന്റെ മൂന്നാമത്തെ ചിത്രമായ മോർണിംഗ് ഗ്ലോറിയിലൂടെ(1933) ആദ്യത്തെ അക്കാഡമി അവാർഡ് നേടി. എന്നാൽ പിന്നീട് സാമ്പത്തികമായി പരാജയപ്പെട്ട ചിത്രങ്ങളുടെ ഒരു നിര തന്നെയുണ്ടായി. തിയേറ്റർ ഉടമകളുടെ സംഘടന അവരെ ബോക്സ് ഓഫീസ് പോയിസൺ എന്ന പട്ടികയിൽ പെടുത്തി[1]. സ്വയം ആലോചിച്ച് നടപ്പാക്കിയ ശക്തമായ ഒരു തിരിച്ചുവരവായിരുന്നു ദി ഫിലാഡെൽഫിയ സ്റ്റോറി എന്ന ചിത്രത്തിലൂടെ അവർ നേടിയത്.1940-ൽ മെട്രോ-ഗോൾഡ്‌വിൻ-മേയറുമായി കരാറിലേർപ്പെട്ടു. 25 വർഷം നീണ്ട പങ്കാളിത്തത്തിൽ ഒൻപത് ചിത്രങ്ങൾ നിർമ്മിക്കപ്പെട്ടു.

അഭിനയജീവിതത്തിന്റെ രണ്ടാം ഘട്ടത്തിൽ തനിക്കു വെല്ലുവിളിയുയർത്തിയ കഥാപാത്രങ്ങളെയായിരുന്നു അവർ സ്വീകരിച്ചിരുന്നത്. ഗസ് ഹൂ ഈസ് കമിംഗ് ടു ഡിന്നർ(1967), 'ദി ലയൺ ഇൻ വിന്റർ"(1968), ഓൺ ഗോൾഡൻ പോണ്ട്(1981) എന്നീ ചിത്രങ്ങളിലൂടെ മൂന്ന് തവണ കൂടി മികച്ച നടിക്കുള്ള ഓസ്ക്കാർ അവാർഡ് കരസ്ഥമാക്കി. 1970-കളിൽ അവർ ടെലിവിഷൻ രംഗത്ത് ശ്രദ്ധ കേന്ദ്രീകരിച്ചു. 1994-ൽ, തന്റെ 87-ആം വയസ്സിലായിരുന്നു അവസാനമായി അഭിനയിച്ചത്.

സമൂഹത്തിന്റെ സ്ത്രീസങ്കല്പങ്ങളെ പൊളിച്ചെഴുതുന്ന ഒരു ജീവിതശൈലിയായിരുന്നു കാതറീന്റേത്. ചെറുപ്പത്തിൽ വിവാഹിതയായിരുന്നുവെങ്കിലും സ്വതന്ത്രജീവിതം നയിച്ചു.

2003 ജൂൺ 29-ന് അന്തരിച്ചു. 2010-ൽ യു.എസ്. പോസ്റ്റൽ സർവീസ് ഇവരുടെ ബഹുമാനാർഥം ഒരു തപാൽസ്റ്റാമ്പ് പുറത്തിറക്കുകയുണ്ടായി[2].

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
 
വിക്കിചൊല്ലുകളിലെ കാതറീൻ ഹെപ്ബേൺ എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:
"https://ml.wikipedia.org/w/index.php?title=കാതറീൻ_ഹെപ്ബേൺ&oldid=3964951" എന്ന താളിൽനിന്ന് ശേഖരിച്ചത്