കരാട്ടെ
ഒരു ജാപ്പനീസ് ആയോധനകലയാണ് കരാത്തെ, വെറും കൈ എന്നാണ് കരാത്തെയുടെ ശരിയായ അർത്ഥം, ശരീരം തന്നെ ആയുധമാക്കുന്നത് കൊണ്ടാണ് ഈ ആയോധന കല ഈ പേരിൽ അറിയപ്പെടുന്നത്. "കരാ" എന്നാൽ ശൂന്യമെന്നും "ത്തെ" എന്നാൽ കൈ എന്നുമാണ്. കരാത്തെ പരിശീലിക്കുന്ന ഇടത്തെ ഡോജോ എന്ന് അറിയപെടുന്നു. കരാത്തെ പരിശീലിക്കുന്നത് "gi" എന്ന വസ്ത്രം അണിഞ്ഞു കൊണ്ടാണ്, കൂടെ ഗ്രേഡ് വ്യക്തമാക്കുന്ന ബെൽറ്റും അണിയുന്നു. സ്വയം പ്രതിരോധ ശേഷി വർധിപ്പിക്കുന്നതിനൊപ്പം അച്ചടക്കത്തിന്റെയും പരസ്പര ബഹുമാനത്തിൻ്റെ പാഠങ്ങൾ കൂടിയാണ് കരാത്തെ. കരാത്തെ അഭ്യസിക്കുന്ന വിദ്യാർത്ഥിയെ "കരാത്തെ ക്ക." എന്നും അദ്ധ്യാപകനെ "സെൻസായ്" എന്നുമാണ് വിശേഷിപ്പിക്കുന്നത്. സ്റ്റൈലുകളെ അഥവാ ശൈലികളെ പിന്തുടർന്നു കൊണ്ടാണ് ഈ കല അഭ്യസിക്കുന്നത്. ബെൽറ്റുകളുടെ അടിസ്ഥാനത്തിലാണ് കരാട്ടെയിൽ ഗ്രേഡ് കണക്കാക്കുന്നത് വെള്ള മുതൽ കറുപ്പ് വരെ (ബ്ലാക്ക് ബെൽറ്റ്) വരെ നീണ്ടു പോവുന്ന ഗ്രേഡുകൾ. information :sensai adil thuluvath
കരാട്ടെ (空手) | |
---|---|
Also known as | Karate-dō (空手道) |
Focus | Striking |
Hardness | Full contact, semi contact |
Creator | Sakukawa Kanga; Matsumura Sokon; Itosu Anko; Gichin Funakoshi |
Parenthood | Chinese martial arts, indigenous martial arts of Ryukyu Islands (Naha-te, Shuri-te, Tomari-te) |
Olympic Sport | yes |
കരാട്ടെ കേരളത്തിൽ
തിരുത്തുകകേരളത്തിൽ ഇന്ന് നിരവധി കരാട്ടെ വിദ്യാലയങ്ങൾ പ്രവർത്തിച്ചു വരുന്നു അനവധി വിദ്യാർത്ഥികൾ കരാട്ടെ പരിശീലിച്ചു വരുന്നു മികച്ച പരിശീലകൻമാരുടെ നേതൃത്വത്തിൽ തന്നെ ശാസ്ത്രീയമായി കല അഭ്യസിക്കുന്നു, എങ്കിലും നിരവധി അശാസ്ത്രീയമായ രീതിയിൽ ഈ കലയെ വാണിജ്യവത്കരിക്കുന്ന ചുരുക്കം ചിലരും ഈ മേഖലയിൽ പ്രവർത്തിക്കുന്നുണ്ട്, നല്ലത് തിരിച്ചറിഞ്ഞു പരിശീലിക്കുക.
സ്‌പോർട്സ് കരാട്ടെ
തിരുത്തുകകരാത്തെ ഇന്നൊരു കായിക ഇനം കൂടിയാണെന്ന് മനസ്സിലാക്കുക . ആയത് കൊണ്ടുതന്നെ സ്പോർട്സ് കൗണ്സില് അംഗീകരിച്ച ചാംപ്യൻഷിപ്പുകളിൽ വിജയികളാവുന്നത് വഴി ഉന്നത വിദ്യാഭ്യാസത്തിലേക്കുള്ള ഗ്രേസ് മാർക്കുകളും സ്പോർട്സ് കോട്ട വഴി സ്കൂളുകളിലും യൂണിവേഴ്‌സിറ്റികളിലും ലഭിച്ചു വരുന്നു.
ശബ്ദോത്പത്തി
തിരുത്തുകകരാട്ടെ എന്നാൽ "വെറും കൈ" എന്നാണ് അർത്ഥം[1]. ഇന്ത്യയിൽ എല്ലാ സംസ്ഥാനങ്ങളിലും കരാട്ടെ പ്രചാരത്തിലുണ്ട്. ഇന്ത്യയിൽ കരാട്ടെയുടെ പ്രചരണത്തിനായി കരാട്ടേ അസോസിയേഷൻ ഓഫ് ഇന്ത്യ (KAI) പ്രവർത്തിക്കുന്നു.
സ്റ്റൈലുകൾ (RYU)
തിരുത്തുകആയോധന തന്ത്രത്തിൽ നിപുണനും മാതൃകയാക്കാവുന്നതുമായ ഒരു ആചാര്യന്റെ കരാട്ടെ പാoങ്ങൾ അദ്ദേഹം ആർജ്ജിച്ചിരിക്കുന്ന തത്ത്വത്തിന്റെ അടിസ്ഥാനത്തിൽ പ്രകടിപ്പിക്കുന്ന രീതിയെ ആണ് കരാട്ടെയിൽ സ്റ്റൈൽ എന്നത് കൊണ്ട് അർത്ഥമാക്കി വരുന്നത്. ഷിറ്റോറിയൂ, ഷോട്ടോക്കാൻ, ഗോജൂറിയൂ, വഡോറിയൂ, ഷോറിൻറിയൂ, ഉച്ചിറിയൂ, ക്യോകുഷിൻ തുടങ്ങി ഒട്ടേറെ സ്റ്റൈലുകൾ ഇന്ന് നിലവിലുണ്ട്. ഓരോ സ്റ്റൈലുകളിൽ അവർ പിൻതുടരുന്ന തത്ത്വങ്ങൾക്കും ആ സ്റ്റൈലിന്റെ ഉപജ്ഞാതാവിന്റെ ശാരീരിക ഭാഷയ്ക്കും അനുസരിച്ചുള്ള വിവധ കത്തകൾ ഉണ്ട്. കരാട്ടെ ചെയ്യുന്നതിനാവശ്യമായ ശാരീരിക രൂപവും ആയോധന ബുദ്ധിയും അടി തടയുടെ വ്യാകരണവും ആർജ്ജിക്കുന്നതിന് കരാട്ടെയിൽ ഉപയോഗിക്കുന്ന ഒരു കൂട്ടം അടി തട ചുവടുകളെയാണ് കത്ത എന്ന് പറയുന്നത്. കത്ത എന്ന ജാപ്പനീസ് വാക്കിന്റെ അർത്ഥം തന്നെ രൂപം എന്നാണ്. ഏത് സ്റ്റൈലിലായാലും പഠന വൈഷമ്യം കുറഞ്ഞ കത്തകൾ ആണ് ആദ്യം പഠിപ്പിക്കുക.കരാത്തെയിൽ പ്രധാനമായും ഷൂറി, നഹ, ടോമാറി, ചൈനീസ് വെളളകൊക്ക് തുടങ്ങിയ പല പാരമ്പര്യത്തിൽ ഉടലെടുത്ത കത്തകൾ ഉണ്ട്. ഒക്കിനാവയിലെ ഷൂറി പ്രവശ്യയിൽ ഉടലെടുത്ത കത്തകൾ നീളമുള്ള സ്റ്റാൻസുകളും നേർരേഖാ നീക്കങ്ങളും പിൻതുടരുന്ന ശാരീരത്തിന്റെ ബാഹ്യശക്തിക്ക് പ്രാധാന്യം നൽകുന്നവയാണ്. നഹ പ്രവശ്യയിൽ നിന്നുള്ള കത്തകൾ വൃത്താകൃതിയിൽ ഉള്ള ചലനങ്ങളും പാഠങ്ങളും പിൻതുടരുന്നവയും ആന്തരിക ശക്തിക്ക് പ്രാധാന്യം നൽകുന്നവയുമാണ്. ടോമാറി കുറിയതും ഒത്തിണക്കത്തിന് പ്രാധാന്യം നൽകുന്നതുമാണ്. ചൈനീസ് സ്വാധീനത്താൽ വെള്ള കൊക്കിന്റെ ചലനത്തിനെ അധികരിച്ച് ഉടലെടുത്തവയാണ് ചൈനീസ് വെളള കൊക്ക് കത്തകൾ. 20 ചുവടുകൾ ഉള്ള ഒരു തടയും ഒരിടിയും മാത്രം ഉൾപ്പെടുത്തിയുള്ള ചില അടിസ്ഥാന കത്തകൾ ആണ് മിക്ക സ്റ്റൈലുകളിലും തുടക്കക്കാർക്ക് പഠിപ്പിക്കുക. തുടർന്ന് പിനാൻ / ഹീയാൻ എന്നിങ്ങനെ ഒക്കെ അറിയപ്പെടുന്ന 5 കത്തകൾ ഉള്ള ഒരു ശ്രേണിയാണ് മിക്കവാറും എല്ലാ ഷൂറി കരാത്തെ സ്റ്റൈലുകളും പഠിപ്പിക്കുന്നത്. നഹാ സ്റ്റൈലുകൾ 20 ചുവട് കത്തകൾ കഴിഞ്ഞാൽ ഗെക്കിസായി ഇച്ചി, ഗെക്കിസായി നി തുടങ്ങിയ കത്തകളാണ് പഠിപ്പിക്കുന്നത്. തുടർന്നാണ് സങ്കീർണ്ണമായ കത്തകൾ പഠിപ്പിക്കുന്നത്. വിവിധ ശൈലികളിലായി 100 ഓളം കത്തകൾ ഇന്ന് പഠിപ്പിക്കപ്പെടുന്നുണ്ട്. കരാട്ടെ ഒളിംപിക് അംഗീകൃത ലോക സംഘടനയായ വേൾഡ് കരാട്ടെ ഫെഡറേഷൻ (WKF) മത്സര നിയമങ്ങൾ പ്രകാരം അവരുടെ അംഗീകരിച്ചിട്ടുള്ള കത്തകളുടെ കൂട്ടത്തിൽ മേൽ പറഞ്ഞ 7 ൽപ്പരം ശൈലികളിൽ നിന്നായി 91 കത്തകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.