കാര കടൽ
സൈബീരിയക്ക് വടക്കായി സ്ഥിതിചെയ്യുന്ന കടല്‍
(Kara Sea എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സൈബീരിയക്ക് വടക്കായി സ്ഥിതിചെയ്യുന്ന ആർട്ടിക് സമുദ്രത്തിന്റെ ഭാഗമായ ഒരു കടലാണ് കാര കടൽ (Kara Sea (Russian: Ка́рское мо́ре, Karskoye more) നൊവായ സെംല്യ, കാര കടലിടുക്ക് എന്നിവ കാര കടലിനെ, പടിഞ്ഞാറു ഭാഗത്ത് ബെരെന്റ്സ് കടലിൽനിന്നും വേർതിരിക്കുന്നു. സെവർനയ സെംല്യ കിഴക്ക് ഭാഗത്ത് കാര കടലിനെ, ലാപ്‌ടേവ് കടലിൽനിന്നും വേർതിരിക്കുന്നു. [2]
കാര കടൽ Kara Sea | |
---|---|
Location | Arctic Ocean |
Coordinates | 77°N 77°E / 77°N 77°E |
Type | Sea |
Basin countries | Russia |
Surface area | 926,000 കി.m2 (9.97×1012 sq ft) |
Average depth | 131 മീ (430 അടി) |
Water volume | 121,000 കി.m3 (98×10 9 acre⋅ft) |
Frozen | Practically all year round |
References | [1] |
ഈ കടലിൽ ചേരുന്ന കാര നദിയുടെ പേരിൽനിന്നുമാണ് കാര കടലിന് ഈ പേര് ചാർത്തപ്പെട്ടത്. ഇന്ന് നദിക്ക് വലിയ പ്രാധാന്യമില്ലെങ്കിലും വടക്കൻ സൈബീരിയയെ കീഴടക്കാൻ റഷ്യയെ സഹായിച്ചത് ഈ നദിയാണ്.[3] ഈ കടലിന് 1,450 കിലോമീറ്റർ നീളവും 970 കിലോമീറ്റർ വീതിയുമുണ്ട്. വിസ്തീർണ്ണം ഏകദേശം 880,000 ചതുരശ്ര കിലോമീറ്ററും ശരാശരി ആഴം 110 മീറ്ററുമാണ്.
അവലംബം
തിരുത്തുക- ↑ Stein, R. (2008). Arctic Ocean Sediments: Processes, Proxies, and Paleoenvironment. Elsevier. p. 37. ISBN 9780080558851.
- ↑ https://www.britannica.com/place/Kara-Sea
- ↑ E.M. Pospelov, Geograficheskie nazvaniya mira (Moscow, 1998), p. 191.