സെവർനയ സെംല്യ

റഷ്യയിലെ ഒരു ദ്വീപ് സമൂഹം

79°30′N 97°45′E / 79.500°N 97.750°E / 79.500; 97.750

സെവർനയ സെംല്യ
Geography
LocationArctic Ocean
Coordinates79°30′N 97°45′E / 79.500°N 97.750°E / 79.500; 97.750
ArchipelagoSevernaya Zemlya
Area37,000 കി.m2 (14,000 ച മൈ)
Administration
Demographics
Population0

റഷ്യയിലെ ഒരു ദ്വീപ് സമൂഹമാണ് സെവർനയ സെംല്യ. അതിശൈത്യമുള്ള ഈ ദ്വീപ് സമൂഹം ഭൂമിയുടെ വടക്കേ ദ്രുവത്തിലാണ് സ്ഥിതിച്ചെയ്യുന്നത്. തൈമിർ ഉപദ്വീപിൽ സൈബീരയയുടെ ഭാഗമാണ് ഈ ദ്വീപ്. ഈ ദ്വീപ് സമൂഹമാണ് ആർട്ടിക്ക് മഹാസമുദ്രത്തിന്റെ രണ്ടു പ്രാന്ത സമുദ്രങ്ങളെ വേർത്തിരിക്കുന്നത്. ദ്വീപിന്റെ പടിഞ്ഞാറ് കര കടലും(kara Sea) കിഴക്ക് ലാപ്‌ടേവ് കടലും (Laptev Sea).

സെവർനയ സെംല്യ ദ്വീപ്‌സമൂഹത്തെ ആദ്യമായി പുറം ലോകമറിയുന്നത് 1913ലാണ്. 1930-32ലാണ് രേഖാമൂലം അടയാളപ്പെടുത്തുന്നത്. ഭൂമിയിൽ അവസാനമായി കണ്ടെത്തിയ ദ്വീപ്‌സമൂഹമാണ് ഇത് [1]. ഇവ രാഷ്ട്രീയപരമായി റഷ്യയുടെ ക്രസ്‌നോയ്‌സ്‌ക് ക്രായി പ്രവിശ്യയുടെ ഭാഗമാണ്. പക്ഷേ ജനവാസമില്ലാത്ത ഈ പ്രദേശം ആർട്ടിക് അടിവാരമായി ഒഴിഞ്ഞു കിടക്കുകയാണ്.

ദ്വീപുകൾ

തിരുത്തുക

ഒക്ടോബർ റെവല്യൂഷൻ ദ്വീപ്, ബോൾഷവിക് ദ്വീപ്, കോംസോമോളെറ്റ്‌സ് ദ്വീപ്, പൈനീർ ദ്വീപ് എന്നീ നാലു പ്രധാന ദ്വീപുകൾ ചേർന്നതാണ് സെവർനയ സെംല്യ.

ഒക്ടോബർ റെവല്യൂഷൻ ദ്വീപ്, ബോൾഷവിക് ദ്വീപ് എന്നിവയെ വേർത്തിരിക്കുന്നത് 104 കിലോമീറ്റർ നീളവും ഏകദേശം 55 കീലോമീറ്ററോളം വീതിയുമു്ള്ള വിൽകിറ്റ്‌സ്‌കി കടലിടുക്കാണ്.

വിസ്തീർണ്ണം

തിരുത്തുക

നാലു പ്രധാന ദ്വീപുകൾക്ക് പുറമെ 70ഓളം ചെറു ദ്വീപുകളടങ്ങിയ ഈ ദ്വീപ് സമൂഹം ഏകദേശം 37,000 സ്‌ക്വയർ കിലോമീറ്ററ് വ്യാപിച്ചുകിടക്കുന്നു.

ഒക്ടോബർ റെവല്യൂഷൻ ദ്വീപ്

തിരുത്തുക

സെവർനയ സെംല്യ ദ്വീപ് സമൂഹത്തിലെ ഏറ്റവും വലിയ ദ്വീപ് ഒക്ടോബർ റെവല്യൂഷൻ ദ്വീപാണ്. 14,170 സ്‌ക്വയർ കിലോമീറ്റർ (5,470 സ്‌ക്വയർ മൈൽ) പ്രദേശമാണ്  ഒക്ടോബർ റെവല്യൂഷൻ ദ്വീപിനുള്ളത്. വലിപ്പത്തിൽ ലോകത്ത് 56ആം സ്ഥാനമാണ് ഒക്ടോബർ റെവല്യൂഷൻ ദ്വീപിന്.

ബോൾഷെവിക്

തിരുത്തുക

ദ്വീപ് സമൂഹത്തിലെ ഏറ്റവും തെക്ക് വശത്ത് സ്ഥിതിചെയ്യുന്ന ബോൾഷെവിക് ദ്വീപാണ് വലിപ്പത്തിൽ രണ്ടാമത്. 11,312 സ്‌ക്വയർ കിലോമീറ്റർ (4,370 സ്‌ക്വയർ മൈൽ) ആണ് ഇതിന്റെ വിസ്തൃതി. മലനിരകൾ നിറഞ്ഞ ഈ ദ്വീപിന്റെ 30 ശതമാനത്തോളം ഇടതൂർന്ന എസുകൾ മൂടിക്കിടക്കുകയാണ്.

കോസ്‌മോലെറ്റ്‌സ്

തിരുത്തുക

സെവർനയ സെംല്യ ദ്വീപ് സമൂഹത്തിലെ ഏറ്റവും വടക്ക് സ്ഥിതിചെയ്യുന്ന കോസ്‌മോലെറ്റ്‌സ് ദ്വീപാണ് വലിപ്പത്തിൽ മൂന്നാമത്. വലിപ്പത്തിൽ ലോകത്തിൽ 82ആം സ്ഥാനമാണിതിന്. ഈ ദ്വീപിന്റെ ഏറ്റവും വടക്ക് വശത്തെ ആർട്ടിക് മുനമ്പ് എന്നാണ് അറിയപ്പെടുന്നത്. ഇവിടെ നിന്നാണ് പല ആർട്ടിക്ക് സാഹസിക യാത്രികരും യാത്ര ആരംഭിക്കൽ.

9,006 സ്‌ക്വയർ കിലോമീറ്റർ (3,477 സ്‌ക്വയർ മൈൽ) ആണ് ഇതിന്റെ വിസ്തൃതി. മലനിരകൾ നിറഞ്ഞ ഈ ദ്വീപിന്റെ 65 ശതമാനത്തോളം ഇടതൂർന്ന എസുകൾ മൂടിക്കിടക്കുകയാണ്. ഇതിന്റെ ഉയരം 780 മീറ്റർ ( 2,559 അടി) ആണ്. റഷ്യയിലെ ഏറ്റവും വലിയ ഐസ് മുനമ്പാണ്  കോസ്‌മോലെറ്റ്‌സ് ദ്വീപ്. കോംസോമോൽ എന്ന കമ്മ്യൂണിസ്റ്റ് യുവജന സംഘടന അംഗങ്ങളുടെ ബഹുമാനാർത്ഥമാണ് ഇതിന് കോസ്‌മോലെറ്റ്‌സ് എന്ന പേര് നൽകിയത്. 1930-32ൽ ജോർജി ഉഷാകോവ്, നിക്കോല ഉർന്ത്‌സേവ് എന്നീ പര്യവേഷക സംഘമാണ് ഈ പ്രദേശത്ത് പര്യവേഷണം നടത്തി ഇതിന് കോസ്‌മോലെറ്റ്‌സ്  എന്ന പേര് നൽകിയത്.

സെവർനയ സെംല്യ ദ്വീപ് സമൂഹത്തിലെ ഏറ്റവും പടിഞ്ഞാറ് സ്ഥിതിചെയ്യുന്ന് ദ്വീപാണ് പൈനീർ. 1,527 സ്‌ക്വയർ കിലോമീറ്റർ (590സ്‌ക്വയർ മൈൽ) ആണ് ഇതിന്റെ വിസ്തൃതി.

ദി ടു ക്യാപ്റ്റിയൻസ്

തിരുത്തുക

സെവർനയ സെംല്യ പര്യവേഷണം ഇതിവൃത്തമാക്കി സോവ്യറ്റ് യൂനിയൻ എഴുത്തുകാരനായിരുന്ന വ്യനിയാമിൻ അലക്‌സാണ്ട്രോവിക് കാവെറിൻ 1938നും 1994നുമിടക്ക് എഴുതിയ നോവലാണ് ദി ടു ക്യാപ്‌ററ്യൻസ്.

അവലംബങ്ങൾ

തിരുത്തുക
  1. Barr, William (1975). "Severnaya Zemlya: the last major discovery". Geographical Journal. 141 (1): 59–71. doi:10.2307/1796946.
"https://ml.wikipedia.org/w/index.php?title=സെവർനയ_സെംല്യ&oldid=2556184" എന്ന താളിൽനിന്ന് ശേഖരിച്ചത്