കാൻഹാ കടുവ സംരക്ഷിതകേന്ദ്രം

(Kanha Tiger Reserve എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇന്ത്യയിലെ കടുവ സംരക്ഷിതപ്രദേശങ്ങളിലൊന്നും മദ്ധ്യപ്രദേശിലെ ഏറ്റവും വലിയ ദേശീയോദ്യാനവുമാണ്  കാൻഹാ കടുവ സംരക്ഷിതകേന്ദ്രം അഥവാ കാൻഹാ ദേശീയോദ്യാനം (ഹിന്ദി: कान्हा राष्ट्रीय उद्यान).[1] ഏകദേശം 940 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഈ വനപ്രദേശത്തെ 1955-ൽ ദേശീയോദ്യാനമായും 1973-ൽ കടുവ സംരക്ഷണകേന്ദ്രമായും പ്രഖ്യാപിച്ചു. ബംഗാൾ കടുവ, ഇന്ത്യൻ പുള്ളിപ്പുലി, തേൻകരടി, ബാരസിംഗ മാൻ, ഇന്ത്യൻ കാട്ടുനായ എന്നിവയുടെ ആവാസകേന്ദ്രമാണ് ഇവിടം. റുഡ്യാർഡ് കിപ്ലിംഗിന്റെ ദി ജംഗിൾ ബുക്ക് എന്ന കൃതിക്കു പശ്ചാത്തലമായ വനപ്രദേശം കൂടിയാണിത്.[2] ഇന്ത്യയിലാദ്യമായി ഔദ്യോഗിക ചിഹ്നമുള്ള കടുവ സംരക്ഷണകേന്ദ്രം എന്ന പ്രത്യേകതയും കാൻഹയ്ക്കുണ്ട്. 'ബൂർസിംഗ് ദ ബാരസിംഗ' ആണ് ഔദ്യോഗിക ചിഹ്നം.[3]

കാൻഹാ കടുവ സംരക്ഷിതകേന്ദ്രം
Tiger in Kanha
Map showing the location of കാൻഹാ കടുവ സംരക്ഷിതകേന്ദ്രം
Map showing the location of കാൻഹാ കടുവ സംരക്ഷിതകേന്ദ്രം
Locationമധ്യപ്രദേശ്‌, ഇന്ത്യ
Nearest cityMandla
Area940 ച. �കിലോ�ീ. (1.01×1010 sq ft)
Established1955
Visitors1,000 (in 1989)
Governing bodyMadhya Pradesh Forest Department

അടിസ്ഥാന വിവരങ്ങൾ

തിരുത്തുക

കാൻഹാകടുവ സംരക്ഷിതകേന്ദ്രത്തിന്റെ അടിസ്ഥാന വിവരങ്ങൾ ചുവടെ :

  • വിസ്തീർണം : (core) 940 km2
  • Terrain: കൈമരുത് and മുളം കാട് , plateaus, meadows and meandering streams
  • Best season: ഫെബ്രുവരി മുതൽ ജൂൺ വരെ
  • രാവിലത്തെ പ്രവേശന സമയം : 6:30 am to 11:00 am
  • ഉച്ചക്ക് ശേഷമുള്ള പ്രവേശന സമയം : 3:00 pm to 6:00 pm
  • പ്രവേശനം ഇല്ലാത്ത സമയം : 1 ജൂലൈ മുതൽ 15 ഒക്ടോബർ വരെ
  1. "Kanha Tiger Reserve".
  2. "On 'The Jungle Book' trail at Kanha National Park". DNA India. 18 April 2016. Retrieved 18 May 2017.
  3. Neeraj Santoshi (29 March 2017). "Meet 'Bhoorsingh the Barasingha': Kanha tiger reserve becomes first in India get official mascot". Hindustan Times. Retrieved 18 May 2017.

ചിത്രശാല

തിരുത്തുക

കൂടുതൽ വായനയ്ക്ക്

തിരുത്തുക
  • K.K.Gurung, Gopal awasthi & Raj Singh: Field Guide to the Mammals of the Indian Subcontinent, Academic Press, San Diego, ISBN 0-12-309350-3