കല്യാണി ദാസ്

(Kalyani Das എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ബംഗാളിൽ നിന്നുള്ള ഒരു ഇന്ത്യൻ വിപ്ലവകാരിയും ദേശീയവാദിയുമായിരുന്നു കല്യാണി ദാസ് (1907–1983) .[1][2]

Kalyani Das
কল্যাণী দাস
Das in 1938
ജനനം(1907-05-28)മേയ് 28, 1907
മരണംഫെബ്രുവരി 16, 1983(1983-02-16) (പ്രായം 75)
സംഘടന(കൾ)Jugantar and Indian National Congress
പ്രസ്ഥാനംIndian Independence movement

വിദ്യാഭ്യാസം

തിരുത്തുക

കട്ടക്കിലെ റാവൻഷോ കൊളീജിയറ്റ് സ്‌കൂളിലെ വിദ്യാർത്ഥിനിയായിരുന്നു. ദാസ് 1928-ൽ തന്റെ ബാച്ചിലർ ഓഫ് ആർട്സ് ബിരുദം പൂർത്തിയാക്കി.

ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിൽ പങ്കാളിത്തം

തിരുത്തുക

കൊൽക്കത്തയിലെ സ്ത്രീകൾക്കായുള്ള അർദ്ധവിപ്ലവ സംഘടനയായ ഛത്രി സംഘത്തിലെ അംഗമായിരുന്നു ദാസ്. 1930-ൽ ബംഗാൾ ഗവർണറിനെതിരെ വിദ്യാർത്ഥിനികളുടെ പ്രതിഷേധത്തിന് നേതൃത്വം നൽകി. 1932-ൽ ഗവർണർ വിരുദ്ധ പ്രവർത്തനത്തിന് അവളെ അറസ്റ്റ് ചെയ്തു. അവളുടെ സഹപാഠിയായ കമലാ ദാസ് ഗുപ്തയും അതേ സമയം തന്നെ അറസ്റ്റിലായി.[2]

ദാസ് 1983 ഫെബ്രുവരി 16-ന് അന്തരിച്ചു.

അവർ ബംഗാൾ സ്പീക്ക്സ് (1944-ൽ പ്രസിദ്ധീകരിച്ച) എന്ന പേരിൽ ഒരു പുസ്തകം എഡിറ്റ് ചെയ്യുകയും അത് തന്റെ സഹോദരി ബീനാ ദാസിന് സമർപ്പിക്കുകയും ചെയ്തു.[3]

  1. Tri Loknath Chatterjee (2004). জেলে ত্রিশ বছর, পাক ভারতের স্বাধীনতা সংগ্রাম. Dhaka: ধ্রুপদ সাহিত্যাঙ্গণ. p. 220. ISBN 984-8457-00-3.
  2. 2.0 2.1 Kamala Das Gupta (January 2015). স্বাধীনতা সংগ্রামে বাংলার নারী, অগ্নিযুগ গ্রন্থমালা ৯. Kolkata: র‍্যাডিক্যাল ইম্প্রেশন. pp. 125–130. ISBN 978-81-85459-82-0.
  3. Sengupta, Subodh; Basu, Anjali (2016). Sansad Bangali Charitavidhan (Bengali). Vol. 1. Kolkata: Sahitya Sansad. ISBN 978-81-7955-135-6.
"https://ml.wikipedia.org/w/index.php?title=കല്യാണി_ദാസ്&oldid=3828878" എന്ന താളിൽനിന്ന് ശേഖരിച്ചത്