കമലാ ദാസ് ഗുപ്ത

ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത വനിത
(Kamala Das Gupta എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനിയായിരുന്നു കമലാ ദാസ് ഗുപ്ത (11 മാർച്ച് 1907 - 19 ജൂലൈ 2000) .

Kamala Das Gupta
কমলা দাস গুপ্ত
ജനനം(1907-03-11)11 മാർച്ച് 1907
മരണം19 ജൂലൈ 2000(2000-07-19) (പ്രായം 93)
കലാലയംBethune College, University of Calcutta
തൊഴിൽFreedom fighter
അറിയപ്പെടുന്നത്Indian independence movement

മുൻകാലജീവിതം തിരുത്തുക

ഇപ്പോൾ ബംഗ്ലാദേശിലുള്ള ധാക്കയിലെ ബിക്രംപൂരിലെ ഒരു വൈദ്യ കുടുംബത്തിലാണ് 1907-ൽ ദാസ് ഗുപ്ത ജനിച്ചത്. കുടുംബം പിന്നീട് കൽക്കട്ടയിലേക്ക് താമസം മാറി. അവിടെ അവർ കൽക്കട്ട യൂണിവേഴ്സിറ്റിയിലെ ബെഥൂൺ കോളേജിൽ നിന്ന് ചരിത്രത്തിൽ മാസ്റ്റർ ഓഫ് ആർട്സ് ബിരുദം നേടി.[1]

വിപ്ലവ പ്രവർത്തനങ്ങൾ തിരുത്തുക

യൂണിവേഴ്‌സിറ്റിയിൽ വച്ച് അവർ കണ്ടുമുട്ടിയ കൽക്കത്തയിലെ യുവാക്കൾക്കിടയിൽ ദേശീയവാദ ആശയങ്ങൾ നിലവിലുണ്ടായിരുന്നു. സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുക്കാനുള്ള ശക്തമായ ആഗ്രഹം അവരിൽ നിറഞ്ഞുനിന്നു. അവർ പഠനം ഉപേക്ഷിച്ച് മോഹൻദാസ് കരംചന്ദ് ഗാന്ധിയുടെ സബർമതി ആശ്രമത്തിൽ പ്രവേശിക്കാൻ ശ്രമിച്ചു. പക്ഷേ അവരുടെ മാതാപിതാക്കൾ സമ്മതിച്ചില്ല. വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം, തീവ്രവാദികളായ യുഗാന്തർ പാർട്ടിയിലെ ചില അംഗങ്ങളുമായി അവർ ചങ്ങാത്തത്തിലായി. ഗാന്ധിസത്തിൽ നിന്ന് സായുധ പ്രതിരോധത്തിന്റെ ആരാധനയിലേക്ക് അവർ പെട്ടെന്ന് പരിവർത്തനം ചെയ്യപ്പെട്ടു.[2]

1930-ൽ അവർ വീടുവിട്ടിറങ്ങി പാവപ്പെട്ട സ്ത്രീകൾക്കുള്ള ഒരു ഹോസ്റ്റലിന്റെ മാനേജരായി ജോലിയിൽ പ്രവേശിച്ചു. അവിടെ അവർ വിപ്ലവകാരികൾക്കായി ബോംബുകളും ബോംബ് നിർമ്മാണ സാമഗ്രികളും സംഭരിക്കുകയും കൊറിയർ ചെയ്യുകയും ചെയ്തു. [3]ബോംബ് സ്‌ഫോടനങ്ങളുമായി ബന്ധപ്പെട്ട് നിരവധി തവണ അറസ്റ്റ് ചെയ്യപ്പെട്ടെങ്കിലും തെളിവുകളുടെ അഭാവത്തിൽ എല്ലാ തവണയും അവളെ വിട്ടയച്ചു. 1922 ഫെബ്രുവരിയിൽ ഗവർണർ സ്റ്റാൻലി ജാക്‌സണെ വെടിവയ്ക്കാൻ ശ്രമിച്ച റിവോൾവർ ബീനാ ദാസിന് അവർ എത്തിച്ചുകൊടുത്തു.[4] ആ അവസരത്തിലും അറസ്റ്റ് ചെയ്യപ്പെട്ടു. പക്ഷേ വിട്ടയച്ചു. 1933-ൽ ബ്രിട്ടീഷുകാർ അവളെ ജയിലിൽ അടയ്ക്കുന്നതിൽ വിജയിച്ചു. 1938-ൽ ജുഗന്തർ പാർട്ടി ഇന്ത്യൻ നാഷണൽ കോൺഗ്രസുമായി ചേർന്നു. കമലയും തന്റെ കൂറ് വലിയ പാർട്ടിയിലേക്ക് മാറ്റി. അതിനുശേഷം അവർ പ്രത്യേകിച്ച് 1942 ലും 1943 ലും ബർമീസ് അഭയാർത്ഥികളുടെയും 1946-1947 കാലഘട്ടത്തിൽ വർഗീയ കലാപത്തിന് ഇരയായവരുടെയും ഇടയിൽ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു. 1946-ൽ ഗാന്ധി സന്ദർശിച്ച നോഖാലിയിലെ ദുരിതാശ്വാസ ക്യാമ്പിന്റെ ചുമതല അവർക്കായിരുന്നു.

കോൺഗ്രസ് മഹിളാ ശിൽപ കേന്ദ്രത്തിലും ദക്ഷിണേശ്വർ നാരി സ്വാവലംബി സദനിലും വനിതാ തൊഴിൽ പരിശീലനത്തിനായി പ്രവർത്തിച്ചു. അവർ വർഷങ്ങളോളം മന്ദിര എന്ന വനിതാ മാസിക എഡിറ്റ് ചെയ്തു. അവർ ബംഗാളിയിൽ രക്തേർ അക്ഷരേ (ഇൻ ലെറ്റേഴ്സ് ഓഫ് ബ്ലഡ്, 1954), സ്വാധീനത സംഗ്രാമേ നാരി (സ്വാതന്ത്ര്യ സമരത്തിൽ സ്ത്രീകൾ, 1963) എന്നീ രണ്ട് ഓർമ്മക്കുറിപ്പുകൾ രചിച്ചു.

മരണം തിരുത്തുക

2000 ജൂലൈ 19 ന് കൊൽക്കത്തയിൽ വച്ച് അവർ മരിച്ചു.

അവലംബം തിരുത്തുക

  1. Distinguished Almunae Archived 18 September 2008 at the Wayback Machine. www.bethunecollege.ac.in.
  2. "Dasgupta, Kamala". Banglapedia (in ഇംഗ്ലീഷ്). Retrieved 8 November 2017.
  3. Morgan, Robin (1996). Sisterhood is Global: The International Women's Movement Anthology. Feminist Press at CUNY. p. 303. ISBN 978-1-55861-160-3.
  4. Kumar, Radha (1997). The History of Doing: An Illustrated Account of Movements for Women's Rights and Feminism in India 1800-1990. Zubaan. p. 87. ISBN 978-81-85107-76-9.

Further reading തിരുത്തുക

"https://ml.wikipedia.org/w/index.php?title=കമലാ_ദാസ്_ഗുപ്ത&oldid=3828889" എന്ന താളിൽനിന്ന് ശേഖരിച്ചത്