കകൊരി സമരം
സ്വാതന്ത്ര്യസമരകാലത്തു ബ്രിട്ടീഷുകാർക്ക് എതിരായി ഇന്ത്യയിലെ വിപ്ലവകാരികൾ നടത്തിയ ഒരു പ്രതിഷേധം ആണ് കകൊരി സമരം അഥവാ കകൊരി സംഭവം. കകൊരി ഗൂഢാലോചന എന്നും ഇതിനെ വിശേഷിപ്പിക്കാറുണ്ട്.
ബ്രിട്ടീഷ് രാജിനെതിരെ സായുധവിപ്ലവം എന്ന ആദർശ കേന്ദ്രീകൃതമായ എച്ച്.ആർ.എ. (ഹിന്ദുസ്ഥാൻ റിപബ്ലികൻ അസോസിയേഷൻ) എന്ന സംഘടനയുടെ നേതൃത്വത്തിലാണ് കകൊരി സമരം നടന്നത്. രാം പ്രസാദ് ബിസ്മിൽ, അഷ്‌ഫഖുള്ള ഖാൻ, രാജേന്ദ്ര ലാഹിരി, ചന്ദ്ര ശേഖർ ആസാദ്, സച്ചിന്ദ്ര ബക്ഷി, കേശബ് ചക്രവർത്തി, മന്മഥ് നാഥ് ഗുപ്ത, മുരാരി ശർമ്മ, മുകുന്ദി ലാൽ ഗുപ്ത, ബനവാരി ലാൽ, യോഗേഷ് ചന്ദ്ര ചാറ്റർജി എന്നിവരുടെ നേതൃത്വത്തിലായിരുന്നു ട്രെയിൻ ആക്ഷൻ എന്നറിയപ്പെടുന്ന ഈ സംഭവം നടന്നത്.
ബ്രിട്ടീഷുകാർക്കെതിരായ വിപ്ലവത്തിലേക്ക് പണം സമാഹരിക്കാനായി 1925 ഓഗസ്റ്റ് 9 നു ഷാജഹാൻപൂരിൽ നിന്നു ലക്നോവിലേയ്ക്കുള്ള ട്രയിൻ കകൊരിയിൽ വച്ചു ചങ്ങല വലിച്ചു നിർത്തി, ബ്രിട്ടീഷ്സ സർക്കാർ വക പണം തട്ടിയെടുത്ത സംഭവമാണിത്.[1][2][3] ഒന്നരവർഷം നീണ്ട വിചാരണയ്ക്കൊടുവിൽ രാമപ്രസാദ് ബിസ്മിൽ, അഷ്ഫഖുള്ള, റോഷൻ സിങ്ങ്, രാജേന്ദ്രലാഹിരി എന്നിവർ 1927 ഡിസംബർ 18,19,20 തിയ്യതികളിലായി തൂക്കിലേറ്റപ്പെട്ടു.[4]
അറസ്റ്റുചെയ്യപെട്ട വ്യക്തികൾ
തിരുത്തുകഈ ചരിത്ര സംഭവതിൽ ഇന്ത്യയുടെ പലഭാഗത്തു നിന്നുമായി നാല്പതിലധികം പേർ അറസ്റ്റിലായി [5] അവരുടെ പേരും അറസ്റ്റ് ചെയ്ത തിയതിയും ചുവടെ
- ചന്ദ്രധർ ജോഹരി – 19 നവംബർ 1925
- ചന്ദ്രബാൽ ജോഹരി – 15 നവംബർ 1925
- ശീതള സഹായി – 2 നവംബർ 1925
- ജ്യോതി ശങ്കർ ദീക്ഷിത് – 11 നവംബർ 1925
- ഭുപേന്ദ്ര നാഥ് സന്യാൽ – 16 ഡിസംബർ 1925
- വീർഭദ്ര തിവാരി – 31 ഒക്ടോബര് 1925
- മംമ്തനാഥ് ഗുപ്ത – 26 സെപ്തംബർ 1925
- ദാമോദർ സ്വരൂപ് സേഥ് – 28 സെപ്തംബർ 1925
- റാം നാഥ് പാണ്ഡെ – 27 സെപ്തംബർ 1925
- ദേവ്ദത്ത് ഭട്ടാചാര്യ – 21 ഒക്ടോബര് 1925
- ഇന്ദ്രവിക്രം സിംഗ് – 30 സെപ്തംബർ 1925
- മുകുന്ദിലാൽ – 17 ജനുവരി 1926
- സചിന്ദ്രനാഥ് സന്യാൽ – 10 ഡിസംബർ 1925
- ജോഗേഷ്ചന്ദ്ര ചാറ്റർജി – 21 ഡിസംബർ 1925
- രാജേന്ദ്രനാഥ് ലാഹിരി – 10 January 1926
- ശരത് ചന്ദ്ര ഗുഹ – 5 ഒക്ടോബര് 1925
- കാളിദാസ് ബോസ് – 2 നവംബർ 1925
- ബാബുറാം വർമ – 10 നവംബർ 1925
- ഭൈരോൺ സിംഗ് – 11 നവംബർ 1925
- പ്രണവേഷ് ചാറ്റർജി – 11 ഡിസംബർ 1925
- റാം ദുലാരെ ത്രിവേദി – 26 സെപ്തംബർ 1925
- ഗോപി മോഹൻ – 25 ഒക്ടോബര് 1925
- രാജ്കുമാർ സിൻഹ – 31 ഒക്ടോബര് 1925
- സുരേഷ്ചന്ദ്ര ഭട്ടാചാര്യ – 26 സെപ്തംബർ 1925
- മോഹൻലാൽ ഗൗതം – 18 നവംബർ 1925
- ഹർനാം സുന്ദർലാൽ – 7 നവംബ r 1925
- ഗോവിന്ദ് ചരൺകർ – 26 സെപ്തംബർ 1925
- സചിന്ദ്രനാഥ് ബിശ്വാസ് – 6 ഒക്ടോബര് 1925
- വിഷ്ണു ശരൺ ഡുബ്ലിഷ് – 26 സെപ്തംബർ 1925
- റാംകൃഷ്ണ ഖത്രി – 18 ഒക്ടോബര് 1925
- ബൻവരി ലാൽ – 15 ഡിസംബർ 1925
- റാംപ്രസാദ് ബിസ്മിൽ – 26 ഒക്ടോബര് 1925
- ബാനർസി ലാൽ – 26 സെപ്തംബർ 1925
- ലാല ഹരിഗോവിന്ദ – 26 സെപ്തംബർ 1925
- പ്രേം കൃഷ്ണ ഖന്ന – 26 സെപ്തംബർ 1925
- ഇന്ദുഭൂഷൺ മിത്ര – 30 സെപ്തംബർ 1925
- താക്കൂർ റോഷൻ സിംഗ്– 26 സെപ്തംബർ 1925
- റാംദത്ത് ശുക്ല – 3 ഒക്ടോബര് 1925
- മദൻലാൽ – 10 ഒക്ടോബര് 1925
- റാംരത്ന ശുക്ല – 11 ഒക്ടോബര് 1925
- അഷ്ഫാഖുള്ള ഖാൻ – 7 ഡിസംബർ 1926
- സചീന്ദ്രനാഥ് ബക്ഷി – സെപ്റ്റംബർ 1926