ഭാരതത്തിന്റെ സ്വാതന്ത്ര്യ സമരചരിത്രത്തിലെ അവിസ്മരണീയമായ കാക്കോരി തീവണ്ടി കവർച്ച (ഓഗസ്റ്റ് 9, 1925, ഉത്തർപ്രദേശ്)[1] പ്രധാനിയായ സ്വാതന്ത്ര്യ സമരസേനാനിയായിരുന്നു രാം പ്രസാദ് ബിസ്മിൽ. അദ്ദേഹം പ്രതിഭാധനനായിരുന്ന ഒരു കവിയും തികഞ്ഞ ദേശസ്നേഹിയുമായിരുന്നു. സ്വതന്ത്രയായ ഒരു ഭാരതം സ്വപ്നം കണ്ട ആദർശധീരന്മാരുടെ കൂടെ അദ്ദേഹം ചേരുകയും ആ സ്വപ്നം സാക്ഷാത്കരിക്കാനായി തന്നാലാവുന്നതെല്ലാം ചെയ്യുകയും ചെയ്തു. അഷ്‌ഫഖുള്ള ഖാൻ, ചന്ദ്രശേഖർ ആസാദ്, ഭഗവതി ചരൺ, രാജ്ഗുരു തുടങ്ങിയ പ്രമുഖരും മറ്റു കൂട്ടാളികളുമായി ചേർന്ന് ബിസ്മിൽ ബ്രിട്ടീഷ്‌ ഭരണത്തിനെതിരേ പല പ്രതിഷേധ, പ്രതിരോധ പരിപാടികളും ആസൂത്രണം ചെയ്യുകയും നടപ്പാക്കുകയും ചെയ്തിരുന്നു. ബ്രിട്ടീഷ്‌ ഭരണത്തിനെതിരെയുള്ള ലഘുലേഖകൾ അച്ചടിച്ച്‌ വിതരണം ചെയ്യുക, വിപ്ലവകാരികൾക്ക്‌ അഭയം നൽകുക, കൈബോംബുകൾ ഉണ്ടാക്കുക എന്നു തുടങ്ങി സ്വാതന്ത്ര്യം എന്ന പരമലക്ഷ്യത്തിനു വേണ്ടി പ്രവർത്തിച്ചിരുന്ന ബിസ്മിലും കൂട്ടരും ബ്രിട്ടീഷ്‌ സർക്കാരിനെ നിരന്തരം അലട്ടിയിരുന്ന ഒരു തലവേദനതന്നെയായിരുന്നു. ഇവരുടെ പ്രവർത്തനങ്ങളിൽ വളരെ ശ്രദ്ധേയമായവ കാക്കോരി തീവണ്ടി കവർച്ചയും പഞ്ചാബ്‌ നിയമസഭയുടെ നേർക്ക്‌ നടത്തിയ ബോംബാക്രമണവുമാണ്‌.

Ram Prasad Bismil
പ്രമാണം:RamPrasadBismilPic.jpg
ജനനം(1897-06-11)11 ജൂൺ 1897
മരണം19 ഡിസംബർ 1927(1927-12-19) (പ്രായം 30)
മരണ കാരണംExecution by hanging
സംഘടന(കൾ)Hindustan Republican Association
പ്രസ്ഥാനംIndian independence movement
രാം പ്രസാദ് ബിസ്മിൽ

'ബിസ്മിൽ' എന്നത്‌ രാം പ്രസാദിന്റെ തൂലികാ നാമമായിരുന്നു. രാം, അഗ്യത്, ബിസ്മിൽ എന്നീ പേരുകളിൽ അദ്ദേഹം നിരവധി ഹിന്ദി/ഉറുദു കവിതകൾ എഴുതിയിട്ടുണ്ട്‌. അദ്ദേഹത്തിന്റെ ആത്മകഥയുടെ ഒടുവിൽ അദ്ദേഹം ചില തിരഞ്ഞെടുത്ത കവിതകളും ചേർത്തിട്ടുണ്ട്‌. രാം പ്രസാദ്‌ ബിസ്മിൽ എഴുതിയ ഓരോ വരിയും രാഷ്ട്രപ്രേമം തുടിക്കുന്നവയായിരുന്നു.സർഫറോഷി കി തമന്ന എന്ന ഗാനം അദ്ദേഹത്തിന്റെ രചനയാണ്.

1897-ൽ ഉത്തർപ്രദേശിലെ ഷാജഹാൻപൂർ എന്ന സ്ഥലത്താണ്‌ പ്രസാദ് ബിസ്മിൽ ജനിച്ചത്. അദ്ദേഹത്തിന്റെ പൂർവികർ ഗ്വാളിയോർ സ്വദേശികളായിരുന്നു. രാം പ്രസാദിന്റെ അച്ഛൻ മുരളീധർ, ഷാജഹാൻപൂർ നഗരസഭയിലെ ജോലിക്കാരനായിരുന്നു. ഷാജഹാൻപൂരിൽ നിന്നുമുള്ള മറ്റൊരു വിപ്ലവകാരിയായിരുന്ന അഷ്ഫഖുള്ള ഖാനുമായി രാം പ്രസാദ് ഊഷ്മളമായ സുഹൃദ്ബന്ധം പുലർത്തിയിരുന്നു.

ചലചിത്ര ആവിഷ്കാരങ്ങൾ

തിരുത്തുക
  • ദ ലെജൻഡ് ഓഫ് ഭഗത്‌സിംഗ് എന്ന ബോളിവുഡ് സിനിമയിൽ ഭഗത്‌ സിംഗിന്റെ ഉള്ളിൽ രാഷ്ട്രപ്രേമത്തിന്റെ അഗ്നി ജ്വലിപ്പിച്ചത് രാം പ്രസാദ് ബിസ്മിൽ ആണെന്നു ചിത്രീകരിച്ചിരിയ്ക്കുന്നു. ഗണേഷ് യാദവ് എന്ന നടനാണ്‌ ഈ സിനിമയിൽ രാം പ്രസാദ് ബിസ്മിലിന്റെ വേഷം ചെയ്തിട്ടുള്ളത്.
  • രംഗ് ദേ ബസന്തി എന്ന ഹിന്ദി ചിത്രത്തിൽ പ്രധാനപ്പെട്ട കഥാപാത്രമാണ്‌ രാം പ്രസാദ് ബിസ്മിൽ, അതുൽ കുൽക്കർണ്ണി എന്ന നടനാണ്‌ രംഗ് ദേ ബസന്തിയിൽ രാം പ്രസാദ് ബിസ്മിലിനെ അവതരിപ്പിച്ചിട്ടുള്ളത്.


  1. "Kakori train robbery". Retrieved 2006-12-12.

ബാഹ്യ ലിങ്കുകൾ

തിരുത്തുക
 
വിക്കിചൊല്ലുകളിലെ രാം പ്രസാദ് ബിസ്മിൽ എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:
"https://ml.wikipedia.org/w/index.php?title=രാം_പ്രസാദ്_ബിസ്മിൽ&oldid=3903388" എന്ന താളിൽനിന്ന് ശേഖരിച്ചത്