കൈകസി

(Kaikesi എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

രാവണന്റെ അമ്മയാണ് ദൈത്യ രാജകുമാരിയായ കൈകസി. വിശ്രവസ്സിന്റെ രണ്ടാമത്തെ പത്നിയാണ് കൈകസി. വിശ്രവസ്സിനു കൈകസിയിൽ ജനിച്ചവരാണ് രാവണൻ, കുംഭകർണ്ണൻ, വിഭീഷണൻ. ശൂർപ്പണഖ എന്നിവർ.[1]

രാക്ഷസരാജാവായ സുമാലിക്കു പത്തുപുത്രന്മാരും നാലുപുത്രികളും ഉണ്ടായി. ഏറ്റവും ഇളയവളയായിരുന്നു കൈകസി. താടകയായിരുന്നു കൈകസിയുടെ അമ്മ. സുമാലി തന്റെ മകൾ ലോകത്തിലെ ഏറ്റവും ശക്തനായ രാജാവിനെ വരിച്ച് അതിശക്തനായ ഒരു പുത്രനെ പ്രസവിക്കണം എന്ന് ആഗ്രഹിച്ചു. സുമാലി ലോകത്തിലെ രാജാക്കന്മാരൊക്കെ തന്നെക്കാൾ ശക്തികുറഞ്ഞവർ എന്നുകണ്ട് അവരെ പരിത്യജിച്ചു. കൈകസി മുനിമാരുടെ ഇടയിൽ തിരഞ്ഞ് ഒടുവിൽ വൈശ്രവനെ ഭർത്താവായി തിരഞ്ഞെടുത്തു.

  1. http://books.google.com/books?id=F_vuoXvAUfQC&pg=PA277&lpg=PA277&dq=Kaikesi&source=bl&ots=pnkLqUict8&sig=Ktwg-uuZrw0sAmevvoEoSUA47Fo&hl=en&sa=X&ei=pxIfU8WBDIj4yQG86ICYAg&ved=0CFYQ6AEwDA#v=onepage&q=Kaikesi&f=false


"https://ml.wikipedia.org/w/index.php?title=കൈകസി&oldid=1926939" എന്ന താളിൽനിന്ന് ശേഖരിച്ചത്