കദ്രി ഗോപാൽനാഥ്

(Kadri Gopalnath എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


കർണ്ണാടക സംഗീതരീതിയിൽ സാക്സോഫോൺ വായിച്ചിരുന്ന ഒരു ദക്ഷിണേന്ത്യൻ സംഗീതജ്ഞനായിരുന്നു കദ്രി ഗോപാൽനാഥ്. (ജനനം - 1949 ഡിസംബർ 6- മരണം 2019 ഒക്ടോബർ 191). ഇന്ത്യൻ സാക്സോഫോൺ ചക്രവർത്തി എന്നറിയപ്പെടുന്ന കദ്രി ഗോപാൽനാഥ് ആണ്‌ സാക്സോഫോൺ എന്ന പാശ്ചാത്യ സംഗീതോപകരണത്തിന്‌ കർണ്ണാടകസംഗീതവും അനായാസമായി വഴങ്ങുമെന്ന്‌ ആദ്യമായി തെളിയിച്ചത്. ബാൻഡ് മേളങ്ങളിൽ അനുബന്ധവാദ്യമായിട്ടാണ്‌ ഇന്ത്യയിൽ സാക്സോഫോൺ പ്രധാനമായി ഉപയോഗിച്ചിരുന്നത്. എന്നാൽ കദ്രി ഗോപിനാഥ് ഈ ഉപകരണം ഉപയോഗിച്ച് ക്ലാസിക്കൽ സംഗീത പരിപാടികൾ അവതരിപ്പിക്കാൻ തുടങ്ങിയതോടെ സാക്സോഫോണിന്റെ പ്രാധാന്യം ഇന്ത്യൻ സംഗീതാസ്വാദകർ തിരിച്ചറിഞ്ഞു.

Kadri Gopalnath
Kadri Gopalnath performing at Pillayarpatti
Kadri Gopalnath performing at Pillayarpatti
പശ്ചാത്തല വിവരങ്ങൾ
ജനനം(1949-12-06)6 ഡിസംബർ 1949
Bantwal taluk, Dakshina Kannada, Karnataka, India
മരണം11 ഒക്ടോബർ 2019(2019-10-11) (പ്രായം 69)
Mangalore, Karnataka, India
വിഭാഗങ്ങൾindian classical music, film music, jazz fusion
തൊഴിൽ(കൾ)Saxophonist

ജീവചരിത്രം

തിരുത്തുക

1950ൽ കർണ്ണാടകയിലെ കദ്രി എന്ന ദക്ഷിണകന്നട ജില്ലയിലാണ്‌ കദ്രി ഗോപാൽനാഥ് ജനിച്ചത്. നാദസ്വര വിദ്വാനായ പിതാവ് താനിയപ്പയിൽ നിന്നാണ്‌ കദ്രി സംഗീതത്തിന്റെ ആദ്യാക്ഷരങ്ങൾ അഭ്യസിച്ചത്. ചെറുപ്പത്തിൽ മൈസൂർ കൊട്ടാരത്തിലെ ബാൻഡ് സംഘം സാക്സോഫോൺ വായിക്കുന്നത് കണ്ട് ആവേശം കയറിയാണ്‌ കദ്രി ആ സംഗീതോപകരണം അഭ്യസിക്കാൻ തീരുമാനിച്ചത്. ഈ പാശ്ചാത്യ സംഗീതോപകരണത്തെ തന്റെ ഇന്ത്യൻ രീതിയിൽ വായിക്കുക എന്ന സാഹസികത പൂർണ്ണമാക്കാൻ ഇരുപത് വർഷത്തെ അത്യദ്ധ്വാനം വേണ്ടി വന്നു. 2019 ഒക്ടോബർ 11 -ന് അദ്ദേഹം അന്തരിച്ചു.



"https://ml.wikipedia.org/w/index.php?title=കദ്രി_ഗോപാൽനാഥ്&oldid=3233642" എന്ന താളിൽനിന്ന് ശേഖരിച്ചത്