കേരള മിനറൽസ് ആന്റ് മെറ്റൽസ് ലിമിറ്റഡ്

(KMML എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കൊല്ലം ജില്ലയിലെ ചവറയിൽ സ്ഥിതി ചെയ്യുന്ന ഒരു പൊതുമേഖലാ സ്ഥാപനമാണ് കേരള മിനറൽസ് ആന്റ് മെറ്റൽസ് ലിമിറ്റഡ്. (കെ.എം.എം.എൽ.) ടൈറ്റാനിയം ഡയോക്സൈഡ് നിർമ്മാണത്തിലേർപ്പെട്ടിരിക്കുന്ന കെ.എം.എം.എലിന്റെ പ്രവർത്തനത്തിൽ ഘനനം, വേർതിരിക്കൽ, റൂട്ടീൽ വൃത്തിയാക്കൽ (ടൈറ്റാനിയം ഡയോക്സൈഡ് അടങ്ങിയ ഒരു ധാതു) എന്നിവ വരും. ഇൽമെനൈറ്റ്, സിർക്കോൺ, സില്ലമനൈറ്റ് എന്നിവയും ഇവിടെ നിർമ്മിക്കുന്നുണ്ട്. 1932ൽ സ്വകാര്യ സ്ഥാപനമായി നിർമ്മിക്കപ്പെട്ട ഇതു 1956ൽ കേരള സർക്കാർ ഏറ്റെടുക്കുകയും, 1972ൽ ഒരു ലിമിറ്റഡ് പൊതുമേഖലാ സ്ഥാപനമായി മാറ്റുകയുമായിരുന്നു.[3] കൊല്ലം, ആലപ്പുഴ ജില്ലകളുടെ തീരമേഖലയിൽ കാണപ്പെടുന്ന കരിമണലിന്റെ ക്രിയാത്മകമായ ഉപയോഗമാണു സ്ഥാപനം ലക്ഷ്യമിടുന്നത്. ലോകത്തിലെ ഏക സംയോജിത ടൈറ്റാനിയം ഡൈ ഓക്സൈഡ് പ്ലാന്റാണിത്.

കേരള മിനറൽസ് ആന്റ് മെറ്റൽസ് ലിമിറ്റഡ്.
പൊതുമേഖല
വ്യവസായംഘനനം
സ്ഥാപിതംശങ്കരമംഗലം, ചവറ, കൊല്ലം (1932)
സ്ഥാപകൻഎഫ്.എക്സ്. പെരേര
ആസ്ഥാനം,
ഉത്പന്നങ്ങൾടൈറ്റാനിയം സ്പോഞ്ച്, ടൈറ്റാനിയം ഡയോക്സൈഡ്
വരുമാനംINR 613 Crores
US$ 100.80 million (2012)[1]
INR 153 Crores
US$ 25.16 million
ജീവനക്കാരുടെ എണ്ണം
2000
വെബ്സൈറ്റ്http://www.kmml.com

ചരിത്രം

തിരുത്തുക

കൊല്ലം ചവറ ശങ്കരമംഗലത്തിലെയും സമീപ പ്രദേശങ്ങളിലെയും ബീച്ചുകളിനിന്ന് 1909-ൽ ജർമ്മൻ ശാസ്ത്രജ്ഞനായ ഡോ. സി.ഡബ്ല്യു. ഷോംബെർഗ്, മോണസൈറ്റിന്റെ അംശം കണ്ടെത്തി. ശങ്കരമംഗലത്തിൽ നിന്ന് ഇറക്കുമതി ചെയ്ത കയറിൽ നിന്നാണ് മണൽ അടരുകളിൽ മോണസൈറ്റിന്റെ അംശം കണ്ടെത്തിയത്. അപൂർവ ഭൗമ ധാതുക്കളുള്ള ഈ കടൽത്തീരം ശാസ്ത്രജ്ഞരുടെ ശ്രദ്ധാകേന്ദ്രമായി മാറി.

1932 ആയപ്പോഴേക്കും ഒരു സ്വകാര്യ സംരംഭകനായ എഫ്. എക്സ്. പെരേര, പെരേര ആൻഡ് സൺസ് (തിരുവിതാംകൂർ) പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപിച്ചു. ഇതായിരുന്നു കെ‌എം‌എം‌എല്ലിന്റെ മുൻ‌ഗാമി. കാലക്രമേണ, കെ‌എം‌എം‌എൽ മൂന്ന് കൈകൾ മാറ്റി. 1956 ൽ ഇത് സംസ്ഥാന സർക്കാർ ഏറ്റെടുക്കുകയും വ്യവസായ വകുപ്പിന്റെ നിയന്ത്രണത്തിലാക്കുകയും ചെയ്തു. 1972 ൽ ‘കേരള മിനറൽസ് ആന്റ് മെറ്റൽസ് ലിമിറ്റഡ്’ എന്ന പേരിൽ ഈ യൂണിറ്റ് ഒരു പരിമിത കമ്പനിയായി പരിവർത്തനം ചെയ്തു.

ക്ലോറൈഡ് സാങ്കേതികവിദ്യ ഉപയോഗിച്ച് ടൈറ്റാനിയം ഡയോക്സൈഡ് പിഗ്മെന്റിന്റെ നിർമ്മാണം 1979 ൽ ആരംഭിച്ചു. 1984 ൽ ലോകത്തിലെ ആദ്യത്തെ സംയോജിത ടൈറ്റാനിയം ഡൈ ഓക്സൈഡ് പ്ലാന്റാണിത്.

2006 ഡിസംബർ 27 ന് കേരള മുഖ്യമന്ത്രിയായിരുന്ന വി.എസ്. അച്ചുതാനന്ദൻ ടൈറ്റാനിയം സ്പോഞ്ച് പ്ലാന്റിന്റെ ശിലാസ്ഥാപനം നിർവഹിച്ചു. 2011 ഫെബ്രുവരി 27 ന് പ്രതിരോധമന്ത്രിയായിരുന്ന ഏ.കെ. ആന്റണി രാജ്യത്തെ ആദ്യത്തെ ടൈറ്റാനിയം സ്പോഞ്ച് പ്ലാന്റ് (ടിഎസ്പി) കെ‌എം‌എം‌എല്ലിൽ ഉദ്ഘാടനം ചെയ്തു.

ടി‌എസ്‌പിയുടെ ഉദ്ഘാടനത്തോടെ, ടൈറ്റാനിയം ലോഹത്തിന്റെ അസംസ്കൃത വസ്തുവായ ടൈറ്റാനിയം സ്പോഞ്ച് ഉത്പാദിപ്പിക്കുന്നതിനുള്ള സാങ്കേതികവിദ്യയുള്ള ലോകത്തിലെ ഏഴാമത്തെ രാജ്യമായി ഇന്ത്യ മാറി. ഇന്ത്യയുടെ ബഹിരാകാശ ദൗത്യങ്ങൾക്കായി ടൈറ്റാനിയം വിതരണം ചെയ്യുന്നത് ഈ കമ്പനിയാണ്. 2011 സെപ്റ്റംബർ 6 ന് കെ‌എം‌എം‌എൽ ടി‌എസ്‌പി ടൈറ്റാനിയം സ്പോഞ്ചിന്റെ ആദ്യ ബാച്ച് നിർമ്മിച്ചു.[4]

ഓക്സിജൻ പ്ലാന്റ്

തിരുത്തുക

കേരളത്തിൽ ആരോഗ്യമേഖലയ്ക്ക്‌ ഓക്സിജൻ വിതരണം ചെയ്യുന്ന ഏക പൊതുമേഖലാ സ്ഥാപനമാണ്‌ കെ എം എം എൽ. 2020 ഒക്‌ടോബർ 20ന്‌ ഓക്‌സിജൻ പ്ലാന്റ് പ്രവർത്തനം ആരംഭിച്ചു.[5] ദിനംപ്രതി 70 ടൺ ഉൽപാദനശേഷിയുള്ള പ്ലാന്റിലെ 63 ടൺ വാതക ഓക്സിജനാണ്‌ കമ്പനിയുടെ പ്രവർത്തനങ്ങൾക്ക്‌ ആവശ്യം. ഈ പ്ലാന്റിൽ നിന്നും ദിനംപ്രതി 6 ടൺ ദ്രവീകൃത ഓക്സിജൻ മെഡിക്കൽ ആവശ്യങ്ങൾക്കായി വിതരണം ചെയ്യുകയാണ്‌. പെസോ (പെട്രോളിയം ആൻഡ്‌‌ എക്‌സ്‌പ്ലോസീവ്‌ സേഫ്‌റ്റി ഓർഗനൈസേഷൻ)യുടെ നിർദേശാനുസരണം തിരുവല്ലയിലെ ഓസോൺഗ്യാസ്, കൊച്ചിയിലെ മനോരമ ഗ്യാസ്, കോഴിക്കോട്ടെ ഗോവിന്ദ്ഗ്യാസ് എന്നീ മൂന്ന് ഏജൻസികൾക്കാണ് ഓക്‌സിജൻ നൽകുന്നത്. സ്വകാര്യമേഖലയ്‌ക്കോ വിദേശ രാജ്യങ്ങൾക്കോ കെഎംഎംഎൽ ഓക്‌സിജൻ നൽകുന്നില്ല.

കെഎംഎംഎൽ പ്ലാന്റുകൾ എല്ലാ ദിവസവും 24 മണിക്കൂറും പ്രവർത്തിക്കാറുണ്ട്‌ . ഞായർ, രണ്ടാം ശനി, നാലാം ശനി എന്നിവ സാധാരണ അവധി ദിവസങ്ങളാണ്. [6]

കോവിഡ്‌ മഹാമാരിക്കാലത്ത്‌ രാജ്യമെങ്ങും ഗുരുതരമായ ഓക്‌സിജൻ ക്ഷാമം അനുഭവപ്പെട്ടപ്പോൾ  കെഎംഎംഎൽ ഓക്‌സിജൻ ഉൽപ്പാദനം വേഗത്തിലാക്കിയിരുന്നു. ആറുമാസത്തിനിടെ 1000 ടണ്ണിലേറെ മെഡിക്കൽ ഓക്‌സിജനാണ്‌ കെഎംഎംഎൽ ആരോഗ്യമേഖലയ്‌ക്ക്‌ നൽകിയത്‌.

  1. "Kerala Minerals and Metals net profit at all-time high". Business Satndard. Retrieved 20 August 2014.
  2. "Kerala Minerals and Metals Ltd". Retrieved 20 August 2014.
  3. http://www.deccanchronicle.com/140820/nation-current-affairs/article/kmml-functions-old-machines-lacks-safety
  4. "A Brief History". KMML. 25 April 2021. Retrieved 25 April 2021.
  5. "കേരളത്തിന്‌ ശ്വാസം മുട്ടില്ല, ഓക്‌സിജനുണ്ട്‌ ഇഷ്‌ടംപോലെ; അനുഗ്രഹമായി". ദേശാഭിമാനി. 25 April 2021. Archived from the original on 2021-04-25. Retrieved 25 April 2021.{{cite web}}: CS1 maint: bot: original URL status unknown (link)
  6. "ഓക്‌സിജൻ വിതരണത്തിൽ റെക്കോർഡിട്ട്‌ കെഎംഎംഎൽ; ആരോഗ്യമേഖലയ്‌ക്ക്‌ നൽകിയ". ദേശാഭിമാനി. 25 April 2021. Archived from the original on 2021-04-25. Retrieved 25 April 2021.{{cite web}}: CS1 maint: bot: original URL status unknown (link)