കെ.വി. രാമകൃഷ്ണൻ

(K.V.Ramakrishnan എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു പ്രമുഖ മലയാള കവിയും അദ്ധ്യാപകനുമാണ് കെ.വി. രാമകൃഷ്ണൻ.കവിതയ്ക്കുള്ള കേരളസാഹിത്യഅക്കാദമി അവാർഡു നേടിയിട്ടുണ്ട്.

കെ.വി. രാമകൃഷ്ണൻ
തൊഴിൽകവി, പത്രപ്രവർത്തകൻ
ദേശീയത ഇന്ത്യ
പൗരത്വം ഇന്ത്യ
ശ്രദ്ധേയമായ രചന(കൾ)ഭ്രാന്തി
അവാർഡുകൾകേരള സാഹിത്യ അക്കാദമി പുരസ്കാരം [1]

ജീവിതരേഖ തിരുത്തുക

1933-ൽ മലപ്പുറം ജില്ലയിലെ ക്ഷേത്രഗ്രാമമായ കാടാമ്പുഴയിൽ ജനിച്ചു. അമ്മ : കെ.വി. പാർവതി വാരസ്യാർ. അച്ഛൻ : എം.രാഘവവാരിയർ. 1954 മുതൽ 1962 വരെ സർക്കാർ ഉദ്യോഗസ്ഥനായിരുന്നു പിന്നീട് എറണാകുളം മഹാരാജാസ്‌ കോളേജിൽ ഉപരിപഠനം. 1966-67 ൽ കോതമംഗലം മാർ അത്തനേഷ്യസ്‌ കോളേജിൽ ഇംഗ്ലീഷ്‌ ലക്‌ചറർ. 1988-ൽ ഗുരുവായൂർ ശ്രീകൃഷ്‌ണാ കോളെജിൽ പ്രൊഫസറായിരിക്കെ സ്വമേധയാ വിരമിച്ച്‌ മാതൃഭൂമി ആഴ്‌ചപ്പതിപ്പിന്റെ അസിസ്‌റ്റന്റ്‌ എഡിറ്ററായി ചേർന്നു.

കവിതാ സമാഹാരങ്ങൾ തിരുത്തുക

  • അക്ഷരവിദ്യ
  • കൊട്ടും ചിരിയും
  • രാജശില്‌പി
  • വരണ്ട ഗംഗ
  • അഗ്‌നിശുദ്ധി
  • കെടാവിളക്ക്‌
  • നാഴികവട്ട
  • ചതുരംഗം
  • പുതിയ സാരഥി
  • ഭ്രാന്തി

ലേഖനസമാഹാരങ്ങൾ തിരുത്തുക

  • കവിതയും താളവും
  • കാവ്യചിന്തകൾ

തർജമകൾ തിരുത്തുക

  • ഡ്രാക്കുള
  • കനകാഭരണം
  • രവീന്ദ്രനാഥടാഗോർ തുടങ്ങിയ

പുരസ്കാരങ്ങൾ തിരുത്തുക

  • കേരളസാഹിത്യഅക്കാദമി പുരസ്കാരം (അക്ഷരവിദ്യ)[2]
  • കനകശ്രീ അവാർഡ് ( കൊട്ടും ചിരിയും)[3]
  • സ്‌റ്റേറ്റ്‌ബാങ്ക്‌ ഓഫ്‌ ഇന്ത്യയുടെ സാഹിത്യപുരസ്‌കാരം

അവലംബം തിരുത്തുക

  1. http://www.keralasahityaakademi.org/ml_aw2.htm
  2. http://www.keralasahityaakademi.org/ml_aw2.htm
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-05-31. Retrieved 2012-01-15.
"https://ml.wikipedia.org/w/index.php?title=കെ.വി._രാമകൃഷ്ണൻ&oldid=3629134" എന്ന താളിൽനിന്ന് ശേഖരിച്ചത്