ജൂൺ 11
തീയതി
(June 11 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ജൂൺ 11 വർഷത്തിലെ 162(അധിവർഷത്തിൽ 163)-ാം ദിനമാണ്.
ചരിത്രസംഭവങ്ങൾ
- 1580 - യുവൻ ഡ ഗരായ് ബ്യൂണസ് അയേർസ് നഗരം സ്ഥാപിച്ചു.
- 1788 - റഷ്യൻ പര്യവേഷകൻ ഗെറാസിം ഇസ്മൈലോവ് അലാസ്കയിലെത്തി.
- 1866 - ഇപ്പോൾ അലഹബാദ് ഹൈക്കോടതി എന്നറിയപ്പെടുന്ന ആഗ്ര ഹൈക്കോടതി പ്രവർത്തനമാരംഭിച്ചു.
- 1901 - കുക്ക് ദ്വീപുകൾ, ന്യൂസീലാന്റിന്റെ ഭാഗമായി.
- 1935 - എഫ്.എം. പ്രക്ഷേപണത്തിന്റെ ഉപജ്ഞാതാവായ എഡ്വിൻ ആംസ്ട്രോങ്, തന്റെ കണ്ടുപിടിത്തത്തിന്റെ ആദ്യ പൊതുപ്രദർശനം അമേരിക്കയിലെ ന്യൂ ജഴ്സിയിൽ വച്ച് നടത്തി.
- 1937 - ജോസഫ് സ്റ്റാലിന്റെ നേതൃത്വത്തിലുള്ള സോവിയറ്റ് യൂണിയൻ, 8 സൈനികനേതാക്കളുടെ വധശിക്ഷ നടപ്പാക്കി.
- 1940 - രണ്ടാം ലോകമഹായുദ്ധം: ഇറ്റലിയിലെ ജെനോവയിലും ട്യൂറിനിലും ബ്രിട്ടീഷ് സൈന്യം ബോംബാക്രമണം നടത്തി.
- 1945 - കാനഡയുടെ പ്രധാനമന്ത്രിയായി വില്ല്യം ലിയോൺ മക്കെൻസീ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.
കേരളം
- 2007 - സൈലൻറ് വാലിക്ക് ചുറ്റും ബഫർസോൺ ഉണ്ടാക്കാനായി ഉത്തരവ് ഇറങ്ങി, വൈൽഡ് ലൈഫ് വാർഡൻ ചുമതലയേറ്റു.
ജന്മദിനങ്ങൾ
ചരമവാർഷികങ്ങൾ
- 2008 - മഹാകവി പാലാ നാരായണൻ നായർ അന്തരിച്ചു