ജോൺ കെൻഡ്രു

(John Kendrew എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പ്രോട്ടീൻ തന്മാത്രയുടെ ത്രിമാനഘടന കണ്ടുപിടിച്ച ശാസ്ത്രജ്ഞനാണ് ജോൺ കെൻഡ്രു (മാർച്ച് 24 , 1917 - ഓഗസ്റ്റ് 23, 1997).

ജോൺ കൗഡറി കെൻഡ്രു
ജോൺ കെൻഡ്രു
ജനനം24 മാർച്ച് 1917
മരണം23 ഓഗസ്റ്റ് 1997(1997-08-23) (പ്രായം 80)
ദേശീയതയുണൈറ്റഡ് കിങ്ഡം
കലാലയംകാംബ്രിജ് സർവകലാശാല
അറിയപ്പെടുന്നത്Heme-containing proteins
പുരസ്കാരങ്ങൾരസതന്ത്രത്തിനുള്ള നോബൽ സമ്മാനം (1962)
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംക്രിസ്റ്റലോഗ്രഫി
സ്ഥാപനങ്ങൾറോയൽ എയർ ഫോഴ്സ്
ഡോക്ടർ ബിരുദ ഉപദേശകൻMax Perutz

ജീവിതരേഖ

തിരുത്തുക

1917 മാർച്ച് 27 ന് ഇംഗ്ലണ്ടിലെ ഓക്സ്ഫഡിലാണ് ജോൺ കെൻഡ്രു ജനിച്ചത്.കാംബ്രിഡ്ജിലെ ട്രിനിറ്റി കോളേജിലായിരുന്നു വിദ്യാഭ്യാസം,പിന്നീടദ്ദേഹം കാംബ്രിഡ്ജിലെ പീറ്റർ ഹൗസ് കോളേജിലെ ഫെല്ലോ ആയി തിരഞെടുക്കപ്പെട്ടു. രണ്ടാം ലോക മഹായുദ്ധ കാലത്ത് വിമാന നിർമ്മാണത്തിന്റെ ചുമതലയുള്ള വിഭാഗത്തിന്റെ സാങ്കേതിക ഉപദേഷ്ടാവായിരുന്നു ജോൺ കെൻഡ്രു. യുദ്ധം അവസാനിച്ചതോടെ അദ്ദേഹം കാംബ്രിഡ്ജിൽ തിരിച്ചെത്തി ഗവേഷണത്തിൽ ശ്രദ്ധകേന്ദ്രീകരിച്ചു. തന്മാത്ര ജീവശാസ്ത്രഗവേഷണങ്ങൾക്കു വേണ്ടി കാംബ്രിഡ്ജിൽ പ്രത്ത്യേകം സ്ഥാപിക്കപെട്ട മെഡിക്കൽ റിസെർച്ച് കൗൺസിലിന്റെ സ്ഥാപകാംഗവും ഡെപ്യൂട്ടി ചെയർമാനുമായിരുന്നു കെൻഡ്രു. അന്നുവരെ ഏറെ പഠനമൊന്നും നടന്നിട്ടില്ലാത്ത ഒരു മേഖലയാണ് കെൻഡ്രു ഗവേഷണത്തിനായി തിരഞ്ഞെടുത്തത്.പ്രോട്ടീൻ തന്മാത്രകളൂടെ ത്രിമാന ഘടനയെ കുറിച്ചുള്ള പഠനമായിരുന്നു അത്. അമിനോ അംളങ്ങൾ ചേർന്ന നൂറുകണക്കിന് ഘടകങ്ങളും ആയിരകണക്കിന് ആറ്റങ്ങളുമുള്ള പ്രോട്ടീൻ തന്മാത്രയുടെ ത്രിമാനഘടന തൃപ്തികരമായി നിർണയിക്കുക ഏറെ പ്രയാസകരമായിരുന്നു 1957ൽ മായോഗ്ലോബിന്റെ ഏകദേശ ഘടന കണ്ടെത്താൻ കഴിഞ്ഞു. സ്വന്തം ഗവേഷണാനുഭവങ്ങളെ ആസ്പദമാക്കി ദി ത്രെഡ് ഓഫ് ലൈഫ് എന്ന ഒരു ഗ്രന്ഥം കെൻഡ്രു പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പുരസ്കാരങ്ങൾ

തിരുത്തുക
  • 1962 ലെ രസതന്ത്രത്തിനുള്ള നോബൽ സമ്മാനം (ഗുരുശിഷ്യന്മാരായ മാക്സ്,പെരുട്സ്,ജോൺ കെൻഡ്രു എന്നിവർ പങ്കിട്ടെടുത്തു)
  • 1974 ൽ സർ സ്ഥാനം ലഭിച്ചു.

1917 ഓഗസ്റ്റ് 23 ന് 80ആം വയസ്സിൽ ഇംഗ്ലണ്ടിലെ കാംബ്രിജിൽ വച്ച് അദ്ദേഹം മരണപെട്ടു.


"https://ml.wikipedia.org/w/index.php?title=ജോൺ_കെൻഡ്രു&oldid=2262412" എന്ന താളിൽനിന്ന് ശേഖരിച്ചത്