ജോവാൻ ക്രാഫോർഡ്

അമേരിക്കന്‍ ചലചിത്ര നടന്‍
(Joan Crawford എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ജോവാൻ ക്രാഫോർഡ് (ജനനനാമം, ലുസില്ലെ ഫെയ് ലെസ്യൂൂയർ ; മാർച്ച് 23, 1904 - മേയ് 10, 1977) അമേരിക്കൻ സിനിമ, ടെലിവിഷൻ അഭിനേത്രിയായിരുന്നു. അവർ തന്റെ ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത് ഒരു നർത്തകിയും ഷോ ഗേളുമായിട്ടായിരുന്നു. 1999-ൽ അമേരിക്കൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് അവരുടെ ക്ലാസിക് ഹോളിവുഡ് സിനിമയിലെ ഏറ്റവും മികച്ച വനിതാ താരങ്ങളുടെ പട്ടികയിൽ പത്താമത് സ്ഥാനം ചാർത്തിക്കൊടുത്തു.

Joan Crawford
1946 pin up photo by Paul Hesse
ജനനം
Lucille Fay LeSueur

c. (1904-03-23)മാർച്ച് 23, 1904
മരണംമേയ് 10, 1977(1977-05-10) (പ്രായം 73)
അന്ത്യ വിശ്രമംFerncliff Cemetery, Hartsdale, New York, U.S.
തൊഴിൽActress, dancer, business executive
സജീവ കാലം1925–1972
ജീവിതപങ്കാളി(കൾ)
കുട്ടികൾ4, including Christina Crawford
ബന്ധുക്കൾHal LeSueur (brother)
ഒപ്പ്

ദേശാടന തിയറ്ററുകളിലെ ഒരു നർത്തകിയായി തന്റെ കലാജീവിതത്തിനു തുടക്കമിട്ട അവർ ബ്രാഡ്‍വേ തീയേറ്ററിന്റെ ഒരു കോറസ് ഗേളായി അരങ്ങേറ്റം കുറിക്കുകയും1925 ൽ മെട്രോ-ഗോൾഡ്വിൻ-മേയറുമായി ഒരു ചലച്ചിത്ര കരാറിൽ ഒപ്പുവയ്ക്കുകയും ചെയ്തു.

ആദ്യകാലം

തിരുത്തുക

ടെന്നസിയിൽ ജനിച്ച ഒരു നിർമ്മാണത്തൊഴിലാളിയായ തോമസ് ഇ. ലെസ്യൂറിന്റേയും (ജനുവരി 2, 1868 - ജനുവരി 1, 1938), ടെക്സാസിൽ ജനിച്ച അന്ന ബെൽ ജോൺസന്റേയും (പിന്നീട് മിസ്സിസ് അന്ന കാസിൻ, ജനനത്തീയതി 1884 നവംബർ 29 ന് നൽകിയിട്ടുണ്ടെങ്കിലും, സെൻസസ് രേഖകളുടെ അടിസ്ഥാനത്തിൽ, അവർക്ക് പ്രായക്കൂടുതലുണ്ടായിരിക്കാം) മൂന്നാമത്തേയും ഇളയ  പുത്രിയുമായി സാൻ അന്റോണിയോയിൽ ഇംഗ്ലീഷ്, ഫ്രഞ്ച് ഹ്യൂഗനോട്ട്, സ്വീഡിഷ്, ഐറിഷ് വംശജയായി ലൂസിൽ ഫേ ലെസ്യൂവർ എന്ന പേരിൽ അവർ ജനിച്ചു.  ആദ്യത്തെ രണ്ട് കുട്ടികൾ ജനിക്കുമ്പോൾ അന്ന ബെല്ലിന് അപ്പോഴും 20 വയസ്സിന് താഴെയായിരുന്നു പ്രായം. 1958 ഓഗസ്റ്റ് 15 ന് അവർ മരിച്ചു.[1] ക്രോഫോർഡിന്റെ മൂത്ത സഹോദരങ്ങൾ അവർ ജനിക്കുന്നതിനുമുമ്പ് മരണമടഞ്ഞ സഹോദരി ഡെയ്‌സി ലെസ്യൂർ, സഹോദരൻ ഹാൽ ലെസ്യൂർ എന്നിവരായിരുന്നു.[2]

  1. David Bret (2009). Joan Crawford: Hollywood Martyr. Da Capo Press, Incorporated. p. 1. ISBN 978-0-7867-3236-4.
  2. Lawrence J. Quirk; William Schoell (2013). Joan Crawford: The Essential Biography. University Press of Kentucky. p. 1. ISBN 978-0-8131-4411-5.
"https://ml.wikipedia.org/w/index.php?title=ജോവാൻ_ക്രാഫോർഡ്&oldid=3311636" എന്ന താളിൽനിന്ന് ശേഖരിച്ചത്