ജ്യൂജ്ജായ്ഗൗ

(Jiuzhaigou Valley എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ചൈനയിലെ സിചുവാൻ പ്രവിശ്യയിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനവും സംരക്ഷിത പ്രദേശവുമാണ് ജ്യൂജ്ജായ്ഗൗ താഴ്വര(ചൈനീസ്:九寨沟; ഇംഗ്ലീഷ്: Jiuzhaigou Valley ). തിബറ്റൻ പീഠഭൂമിയുടെ അരികിലായുള്ള മിൻ പർവ്വതനിരയുടെ ഒരു ഭാഗമാണ് ഈ താഴ്വര. ഇതിന് 72,000ഹെക്ടറിലും അധികം വിസ്തൃതിയുണ്ട്. 2,000 മുതൽ 4,500മീറ്റർ വരെയാണ് ഈ പ്രദേശത്തിന് സമുദ്രനിരപ്പിൽനിന്നുമുള്ള ഉയരവ്യത്യാസം.

ജ്യൂജ്ജായ്ഗൗ താഴ്വര
Jiuzhaigou Valley
九寨沟
ജ്യൂജ്ജായ്ഗൗവിലെ ടൈഗർ ലേക്
Map showing the location of ജ്യൂജ്ജായ്ഗൗ താഴ്വര Jiuzhaigou Valley 九寨沟
Map showing the location of ജ്യൂജ്ജായ്ഗൗ താഴ്വര Jiuzhaigou Valley 九寨沟
Locationജ്യൂജ്ജായ്ഗൗ കൗണ്ടി, സിചുവാൻ
Nearest cityസോങ്പാൻ
Area600 to 720 km²
Established1978
Visitors1,190,000 (in 2002)
Governing bodySichuan Provincial Commission for Construction
Official nameJiuzhaigou Valley Scenic and Historic Interest Area
九寨沟风景名胜区 [1]
Typeപാരിസ്ഥിതികം
Criteriavii
Designated1992 (16th session)
Reference no.637
State PartyChina
RegionAsia-Pacific

1992-ൽ ജ്യൂജ്ജായ്ഗൗ താഴ്വരയെ യുനെസ്കോ ലോകപൈതൃകപട്ടികയിൽ ഉൾപ്പെടുത്തി. 1997-ൽ ഈ പ്രദേശത്തിന് അന്തർദേശീയ സംരക്ഷിത ജൈവമണ്ഡലം(World Biosphere Reserve) എന്ന പദവിയും ലഭിച്ചു.

പ്രകൃതിസൗന്ദര്യത്തിന്റെ കാര്യത്തിലും പേരുകേട്ടതാണ് ഈ പ്രദേശം. കാൽസൈറ്റിന്റെ നിക്ഷേപം മൂലം വർണ്ണാഭമായ തടാകങ്ങൾ ഇവിടത്തെ ഒരു പ്രത്യേകതയാണ്. നിരവധി തട്ടുകളിലായുള്ള വെള്ളച്ചാട്ടങ്ങളും, മഞ്ഞുമൂടിയ പർവ്വതങ്ങളും, ഹരിതാഭമായ വനങ്ങളുമെല്ലാം ചേർന്ന് ജ്യൂജ്ജായ്ഗോവിനെ ചൈനയിലെ ഒരു പ്രധാന വിനോദസഞ്ചാരകേന്ദ്രമാക്കുന്നു.

  1. Traditional Chinese: 九寨溝風景名勝區; often abbreviated to: 九寨沟风景区/九寨溝風景區
"https://ml.wikipedia.org/w/index.php?title=ജ്യൂജ്ജായ്ഗൗ&oldid=2484085" എന്ന താളിൽനിന്ന് ശേഖരിച്ചത്