ജിൻസൺ ജോൺസൺ

(Jinson Johnson എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മലയാളിയായ ഒരു കായിക താരമാണ് ജിൻസൺ ജോൺസൺ. 2016ൽ ബ്രസീലിലെ റിയോയിൽ നടന്ന ഒളിമ്പിക്‌സിൽ പങ്കെടുക്കാനുള്ള ഇന്ത്യൻ അത്‌ലറ്റിക് ടീമിൽ ജിൻസൺ അംഗമായിരുന്നു. പുരുഷൻമാരുടെ 800 മീറ്റർ ട്രാക്കിൽ ഇദ്ദേഹം റിയോയിൽ മൽസരിച്ചു.

Jinson Johnson
വ്യക്തി വിവരങ്ങൾ
പൗരത്വംIndian
Sport
രാജ്യംIndia
കായികമേഖലTrack and field
ഇനം(ങ്ങൾ)800 metres, 1500 metres
അംഗീകാരങ്ങൾ
ഏറ്റവും മികച്ച പ്രകടനങ്ങൾ3:35.24 (1 September 2019)
 
മെഡലുകൾ
Men's athletics
Representing  ഇന്ത്യ
Asian Games
Gold medal – first place 2018 Jakarta 1500 m
Silver medal – second place 2018 Jakarta 800 m
Asian Championships
Silver medal – second place 2015 Wuhan 800 m
Bronze medal – third place 2017 Bhubaneswar 800 m

കേരളത്തിലെ കോഴിക്കോട് ജില്ലയിലെ ചക്കിട്ടപ്പാറ സ്വദേശിയാണ്. 1991 മാർച്ച് 15ന് ജനിച്ചു.[1] കുളത്തുവയൽ സെന്റ് ജോർജ് ഹൈസ്‌കൂളിലും കോട്ടയം ബസേലിയസ് കോളേജിലും പഠനം പൂർത്തിയാക്കി. കോട്ടയത്തെ കേരള സ്‌പോർട്‌സ് കൗൺസിലിന്റെ കീഴിലുള്ള സ്‌പോർട്‌സ് ഹോസ്റ്റലിൽ പരിശീലനം നേടി. 2009ൽ ഇന്ത്യൻ ആർമിയിൽ ചേർന്നു.[2] 2015 ജൂലൈ മുതൽ ഹൈദരാബാദിൽ ജൂനിയർ കമ്മീഷൻ ഓഫീസർ.[3]

ഔദ്യോഗിക ജീവിതം

തിരുത്തുക

ഏഷ്യൻ ഗ്രാന്റ് പ്രീ പരമ്പരയിൽ മൂന്ന് സ്വർണ മെഡൽ ലഭിച്ചിട്ടുണ്ട്.[2] 2015ലെ ഗുവാൻ ഏഷ്യൻ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ നേടി. 2016ലെ റിയോ ഒളിമ്പിക്‌സാണ് ആദ്യ ഒളിമ്പിക് മൽസരം. എറ്റവും മികച്ച സമയം ഒരു മിനുട്ടും 45.98 സക്കന്റാണ്‌.[4]

  1. "JOHNSON Jinson - Olympic Athletics". Rio 2016. Archived from the original on 2016-08-06. Retrieved 11 August 2016.
  2. 2.0 2.1 MV, Vijesh (2 August 2016). "Jinson Johnson on the right track". The Times of India. Retrieved 11 August 2016.
  3. Koshie, Nihal (12 July 2015). "Rising star Jinson Johnson hopes to climb higher". The Indian Express. Retrieved 11 August 2016.
  4. Sudarshan, N. (12 July 2016). "Renjith, Jinson and Dharambir make the cut to Rio". The Hindu. Retrieved 11 August 2016.
"https://ml.wikipedia.org/w/index.php?title=ജിൻസൺ_ജോൺസൺ&oldid=3775971" എന്ന താളിൽനിന്ന് ശേഖരിച്ചത്