ജിജാബായി

(Jijabai എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മറാത്ത സാമ്രാജ്യ സ്ഥാപകനായ ചത്രപതി ശിവജി മഹാരാജാവിന്റെ മാതാവായ ജിജാബായി ഷഹജി ഭോസ്ലെ (12 ജനുവരി 1598 – 17 ജൂൺ 1674) രാജമാത ജിജബായി എന്നും അറിയപ്പെടുന്നു.

ജിജാബായി
രാജ്മാതാ ജിജാബായുടെയും കുട്ടിയായ ഛത്രപതി ശിവജി മഹാരാജിന്റെയും പ്രതിമ
ജനനം
ജിജാബായി

(1598-01-12)12 ജനുവരി 1598
ജിജൗ മഹൽ, സിന്ധ്ഘെഡ് രാജ, [ബുൾധാന], മഹാരാഷ്ട്ര, ഇന്ത്യ
മരണം(1674-06-17)17 ജൂൺ 1674
പഛദ്
ദേശീയതഇന്ത്യൻ
മറ്റ് പേരുകൾജിജമാത, രാജ്മാതാ, ജിജാബായി
അറിയപ്പെടുന്നത്രാജ്മാതാ
ജീവിതപങ്കാളി(കൾ)ഷഹാജി ഭോസ്‌ലെ
കുട്ടികൾസാംബാജി ഷഹജി ഭോസ്‌ലെ ഛത്രപതി ശിവജി മഹാരാജാവ്
മാതാപിതാക്ക(ൾ)ലഖോജീരോ ജാദവ്, മഹാലസബായി

ജീവിതരേഖ

തിരുത്തുക

ലഖോജിറാവോ ജാദവ്ന്റെയും മ്ഹൽസബായിയുടെയും പുത്രിയായി സികന്ദിനടുത്തുള്ള ഡ്യൂലഗോണിൽ (മഹാരാഷ്ട്രയിലെ ബുൽദാനയിൽ)1598 ജനുവരി 12ന് ജനിച്ചു.[1][2] അദിൽഷാഹി സുൽത്താന്റെ പടത്തലവനായ വെരുൾ ഗ്രാമത്തിലെ മലോജി ഭോസ്ലെയുടെ പുത്രനായ ഷഹാജി ഭോസ്‌ലെയാണ് ജിജാബായി വിവാഹം ചെയ്തത്.[3]

ചരിത്രം

തിരുത്തുക
 
1999-ലെ ഇന്ത്യയുടെ സ്റ്റാമ്പിൽ ജിജാബായ്

ഡ്യൂൽഗണിലെ ലഖോജീരോ ജാദവ്ന്റെ മകളായി, സിന്ധ്ഘെഡിനരികിൽ (മഹാരാഷ്ട്ര സംസ്ഥാനത്തിൽ ഇന്നത്തെ ബൽദാന ജില്ലയിൽ)1598 ജനുവരി 12 ന് ജിജാബായി ജനിച്ചു. അവരുടെ അമ്മ മഹാലസബായി ആയിരുന്നു. ചെറുപ്പത്തിൽ തന്നെ ജിജാബായി വെരുൾ ഗ്രാമത്തിലെ പടത്തലവനായ മാലോജി ഭോസ്‌ലെയുടെ മകനായ ഷഹാജി ഭോസ്‌ലെയെ വിവാഹം ചെയ്തു.

ജിജാബായിയുടെ അമ്മായിയപ്പൻ മാലോജി ഭോസ്‌ലെ തന്റെ പിതാവ് ലഖോജിറാവു ജാദവിന്റെ നേതൃത്വത്തിൽ സേവനമനുഷ്ഠിക്കുന്ന ഒരു സൈനികനായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. അവരുടെ ജന്മ കുടുംബമായ ജാദവ് കുടുംബം പ്രദേശത്ത് താരതമ്യേന ഉയർന്ന നിലയിലായിരുന്നു. അതേസമയം ഭർത്താവിന്റെ കുടുംബം പുതുതായി ഉയർന്നുവന്നവരായിരുന്നു. ജിജാബായി ആറ് കുട്ടികളെ പ്രസവിച്ചിരുന്നു. ആറിൽ, നാല് കുട്ടികൾ ശൈശവാവസ്ഥയിൽ മരിച്ചു. രണ്ട് മക്കളായ സാംബാജിയും ശിവാജിയും മാത്രമാണ് പ്രായപൂർത്തിയായത്.

1674 ജൂൺ 17 ന് ജിജാബായ് അന്തരിച്ചു.

സാംസ്കാരിക പാരമ്പര്യം

തിരുത്തുക
  • ഇന്ന് പ്രത്യേകിച്ച് മഹാരാഷ്ട്രയിൽ, അവർ ഒരു ഉത്തമ അമ്മയായി കണക്കാക്കപ്പെടുന്നു. ശിവാജി നാടോടിക്കഥകളുടെ വിഷയമാണ്.
  • 2011-ൽ പുറത്തിറങ്ങിയ രാജ്മത ജിജാവു എന്ന ചിത്രം ജിജാബായിയുടെ ജീവചരിത്രമാണ്.

ഇതും കാണുക

തിരുത്തുക
  1. Arun Metha (2004). History of medieval India. ABD Publishers. p. 278.
  2. Kalyani Devaki Menon (6 July 2011). Everyday Nationalism: Women of the Hindu Right in India. University of Pennsylvania Press. pp. 44–. ISBN 0-8122-0279-1.
  3. < Shiri Ram Bakshi (1998). Sharad Pawar, the Maratha legacy. APH Publishing. pp. 25–. ISBN 978-81-7648-007-9. Retrieved 15 May 2011.
"https://ml.wikipedia.org/w/index.php?title=ജിജാബായി&oldid=4071516" എന്ന താളിൽനിന്ന് ശേഖരിച്ചത്