ഴാങ് ജാക്വിസ് ഡെസ്സാലൻ

(Jean-Jacques Dessalines എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


ഹെയ്തിയിലെ രാഷ്ട്രീയ നേതാവായിരുന്നു ഴാങ് ജാക്വിസ് ഡെസ്സാലൻ സെപ്റ്റംബർ 20, 1758ഒക്ടോബർ 17, 1806). നിരക്ഷരനായ ഒരു അടിമയായിരുന്ന ഇദ്ദേഹം ഫ്രാൻസിന്റെ അധീനതയിൽ നിന്ന് ഹെയ് തിയെ സ്വതന്ത്രമാക്കുകയും 1804 മുതൽ 06 വരെ രാജ്യത്തിന്റെ ചക്രവർത്തിയായി ഭരണം നടത്തുകയും ചെയ്തു. തോട്ടം ജോലിക്കാരനായ ഒരു അടിമയുടെ മകനായി ഇദ്ദേഹം 1758-ൽ ജനിച്ചു. 1790-കളുടെ തുടക്കത്തിൽ ഫ്രഞ്ചുകാർക്കെതിരായി അടിമകൾ നടത്തിയ വിപ്ലവത്തിൽ ഇദ്ദേഹം പങ്കെടുത്തു. ഈവിധ പ്രവർത്തനങ്ങളിൽ നേതൃത്വം നല്കിയിരുന്ന ടൂസാൻ ലൂവെർട്ട് (Touss-aint L'Ouverture)വിന്റെ അനുയായി ആയിത്തീർന്നു ഡെസ്സാലൻ. 1803-ഓടെ ഫ്രഞ്ചുകാർ ക്കെതിരായി വിജയകരമായി വിപ്ലവം നയിക്കാൻ ഇദ്ദേഹത്തിനു കഴിഞ്ഞു. ഇതിന്റെ ഫലമായി 1804-ൽ ഹെയ്തി സ്വതന്ത്രയായി. 1804 ജനു. 1-ന് ഡെസ്സാലൻ ഹെയ് തിയിലെ ഗവർണർ ജനറലായി അധികാരമേറ്റു. തുടർന്ന് സെപ്.-ൽ ഴാങ് ജാക്വിസ് ഒന്നാമൻ എന്ന നാമത്തിൽ ചക്രവർത്തിയായി സ്വയം അവരോധിതനായി. ഇദ്ദേഹത്തിന്റെ നയങ്ങൾ നാട്ടിൽ ഏറെ ശത്രുക്കളെ സൃഷ്ടിച്ചു. തുടർന്നുണ്ടായ ഒരു കലാപത്തിനിടയ്ക്ക് 1806 ഒ. 17-ന് ഇദ്ദേഹം വധിക്കപ്പെട്ടു.

Jacques I
Emperor Jacques I of Haiti
Posthumous portrait of Dessalines from the 19th century
ഭരണകാലം22 September, 1804October 17, 1806
സ്ഥാനാരോഹണം6 October, 1804
പൂർണ്ണനാമംJean-Jacques Dessalines
മുൻ‌ഗാമിEmpire Founded
പിൻ‌ഗാമിEmpire Abolished
Henri Christophe (as President of North Haiti)
Alexandre Pétion (as President of South Haiti)
രാജ്ഞിMarie-Claire Heureuse Félicité



"https://ml.wikipedia.org/w/index.php?title=ഴാങ്_ജാക്വിസ്_ഡെസ്സാലൻ&oldid=3466243" എന്ന താളിൽനിന്ന് ശേഖരിച്ചത്