ജസ്ലോക് ഹോസ്പിറ്റൽ
ജീവകാരുണ്യപ്രവർത്തകനായ സേഥ് ലോകൂമൽ ചൻറായ് സർജനായ ശാന്തിലാൽ ജമ്നാദാസ് മേത്തയോടൊപ്പം മുംബൈയിൽ സ്ഥാപിച്ച ഒരു സ്വകാര്യ ആശുപത്രിയാണ് ജസ്ലോക് ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്റർ. 1973 ജൂലൈ 6 ന് മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ആശുപത്രി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.
Jaslok Hospital | |
---|---|
പ്രമാണം:Jaslok Hospital Logo.png | |
Geography | |
Location | Mumbai, Maharashtra, ഇന്ത്യ |
Coordinates | 18°58′18″N 72°48′35″E / 18.971622°N 72.80973°E |
Services | |
Emergency department | Yes |
Beds | 359 |
History | |
Opened | 1973 |
Links | |
Website | Official Website |
1970 കളുടെ അവസാനത്തിൽ വൃക്ക തകരാറിനെത്തുടർന്ന് ജയപ്രകാശ് നാരായണനെ നെഫ്രോളജിസ്റ്റ് എം കെ മണി അവിടെ ചികിൽസിച്ചപ്പോൾ ആശുപത്രിക്ക് കാര്യമായ പ്രചരണം ലഭിച്ചു. 1979 ൽ നാരായണൻ അന്തരിച്ചു.
1980 കളുടെ തുടക്കത്തിൽ പി ആർ കൃഷ്ണസ്വാമി നടത്തുന്ന ലബോറട്ടറികളിൽ പൂർണ്ണമായും ഓട്ടോമേറ്റഡ് കോൺട്രോൺ ബയോകെമിസ്ട്രി അനലൈസറുകളും ഒരു ഇലക്ട്രോൺ മൈക്രോസ്കോപ്പും അമിനോആസിഡ് അനലൈസറും ഉണ്ടായിരുന്നു.
ഇന്ത്യയിൽ ആദ്യമായി രേഖപ്പെടുത്തിയ എയ്ഡ് / എച്ച്ഐവി ഇര രണ്ടാഴ്ചത്തെ ചികിത്സയ്ക്ക് ശേഷം 1986 ജൂൺ 9 ന് ആശുപത്രിയിൽ വച്ച് മരിച്ചു. [1]
ട്രേഡ് യൂണിയനിസ്റ്റ് ദത്ത സമന്ത് നയിച്ച സമരത്തിന്റെ സമയത്ത് ഇവിടെ കാര്യങ്ങൾ തടസപ്പെട്ടിരുന്നു. 1979 ഒക്ടോബർ 17 ന് ഗ്യാസ്, വെള്ളം, ടെലിഫോൺ കണക്ഷനുകൾ വിച്ഛേദിച്ച് ആശുപത്രിയിലെ തൊഴിൽ സേനയെ തകരാറിലാക്കിയപ്പോൾ മാനേജ്മെന്റിന് 294 രോഗികളെ നഗരത്തിലെ മറ്റ് ആശുപത്രികളിലേക്ക് മാറ്റേണ്ടിവന്നു. അന്നത്തെ മെഡിക്കൽ ഡയറക്ടറായിരുന്ന ഡോ. റിന്ദാനി ഉറച്ചുനിന്നു, പോലീസിനെ വിളിപ്പിച്ചു, പ്രക്ഷോഭകാരികളായ തൊഴിലാളികളുടെ സമ്മേളനം നിരോധിക്കുന്ന കോടതി നിർദേശം ലഭിച്ചു. യൂണിയൻ പ്രവർത്തനങ്ങളുടെ ബ്രാൻഡിൽ ആദ്യമായി സമന്തിന് പിന്നോട്ട് പോകേണ്ടിവന്നു. [2] [3]
അറേബ്യൻ കടലിനഭിമുഖമായി ദക്ഷിണ മുംബൈയിലെ പെദ്ദാർ റോഡിലെ ഡോ. ജി. ദേശ്മുഖ് മാർഗിലാണ് ജാസ്ലോക് ഹോസ്പിറ്റൽ സ്ഥിതി ചെയ്യുന്നത്.
പേര് ജസ്ലോക് സേത്ത് ലോകൂമലിന്റെയും ഭാര്യ ജസൊതിബൈ പേരുകൾ സംയോജനമാണ് ജസ്ലോക്.