ജാപ്പനീസ് ചെന്നായ

(Japanese wolf എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

വംശനാശം സംഭവിച്ച ഒരു ചെന്നായ ഉപവർഗ്ഗം ആണ് ജാപ്പനീസ് ചെന്നായ , ജപ്പാനിലെ തദ്ദേശീയമായി കാണപ്പെട്ട രണ്ടു ചെന്നായ ഉപവർഗ്ഗങ്ങളിൽ ഒന്നാണ് ഇവ. ഹോൻഷു ചെന്നായ (Honshū) എന്നും ഇവ അറിയപ്പെട്ടിരുന്നു . [4][1][3]ജപ്പാനിലെ ഷിന്ടോ മത പ്രകാരം ഒകാമി ( ചെന്നായക്ക് ജപ്പാനിൽ ഉള്ള വിളി പേര് ) കാമി ആത്മാക്കളുടെ സന്ദേശ വാഹകർ ആണ് . ഇവ കാർഷിക വിളകളെ നശിപ്പിക്കുന്ന മൃഗങ്ങൾ ആയ കാട്ടു പന്നി , മാൻ എന്നിവയിൽ നിന്നും സംരക്ഷണവും നൽകുന്നു എന്നാണ് വിശ്വാസം . ഇവയെ ബന്ധപെടുത്തുന്നത് പർവ്വതങ്ങളിൽ ഉള്ള ആത്മാവായ യാമ നോ കാമിയുമായാണ് .

Japanese wolf
Taxidermied specimen, at the National Museum of Nature and Science, Tokyo, Japan
Extinct  (1905)
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
Trinomial name
Canis lupus hodophilax
(Temminck, 1839)[2]
Synonyms

ഗ്രേ വുൾഫിന്റെ ഉപവർഗ്ഗമായ പേര് വരുന്നത് രണ്ടു ഗ്രീക്ക് വാക്കുകളിൽ നിന്നാണ് , ഗ്രീക്ക് ഹൊഡോ ( വഴി ) , പഹ്‌യ്‌ലാക്സ് ( സംരക്ഷകൻ ) . ജാപ്പനീസ് നാടോടി കഥകളിൽ ചെന്നായയെ യാത്രകാരെ സംരക്ഷിക്കുകയും പിൻതുണക്കുകയും ചെയ്യുന്ന ജീവികൾ ആയാണ് കാണിക്കുന്നത് .

ശരീര ഘടന

തിരുത്തുക

കാനിസ് ലൂപസ് ഹൊഡോ ഫിലസ് എന്ന ജീവ നാമം ഉള്ള ഇവയെ 1839 ൽ ടീമിനക്ക് ആണ് വർഗ്ഗീകരണം നടത്തിയത്. ചെന്നായെക്കാളും കുറിയ കാലുകൾ ആയിരുന്നു ഇവയുടെ ഒരു സവിശേഷത , രോമങ്ങൾ മൃദുവായതും ചെറുതും ആയിരുന്നു. ഏഷ്യയിലും അമേരിക്കയിലെയും മറ്റു ചെന്നായ്ക്കളെ അപേക്ഷിച്ചു വലിപ്പത്തിൽ ചെറുതായിരുന്നു ഇവ. തോളറ്റം ഉള്ള ഉയരം 56–58 സെന്റീ മീറ്റർ മാത്രം ആയിരുന്നു .[5][6]

ആവാസ വ്യവസ്ഥ

തിരുത്തുക

ജപ്പാനിലെ തദ്ദേശീയ ഇനമായിരുന്നു ഇവ .[7][8] (Canis lupus hodophilax Temminck, 1893)[1][3] ജപ്പാൻ ദീപുകൾ ആയ ഹോൻഷു , ഷിക്കോകൂ , കെയുഷു എന്നിവിടങ്ങളിൽ ആയിരുന്നു ഇവയെ സ്വാഭാവികമായി കണ്ടു വന്നിരുന്നത് . പക്ഷെ ഹൊക്കൈഡോ ദീപിൽ ഇവയെ കണ്ടിരുന്നില്ല , പകരം അവിടെ മറ്റൊരു ഉപവർഗ്ഗം ആയ ഹൊക്കൈഡോ ചെന്നായ ആയിരുന്നു ഉണ്ടായിരുന്നത് . റഷ്യയിലെ യാന നദിയുടെ തീരത്തു നിന്നും കിട്ടിയ ഒരു സ്പെസിമെൻ 28000 വർഷം പഴക്കമുള്ളതും ഇവയോട് പാരമ്പര്യമായി സാമ്യം പുലർത്തുന്നതും ആണെന്ന് കണ്ടെത്തി ഇത് ഇവ വളരെ മുൻ കാലങ്ങളിൽ ഏറെ സ്ഥലങ്ങളിൽ വ്യാപിച്ചിരുന്നതായും കണ്ടെത്താൻ സഹായിച്ചു , ഈ സ്പെസിമെനിലെ ഡി എൻ എ പഠനങ്ങൾ ആണ് ഇതിനു വഴി തെളിച്ചത് . [9]

 
Mounted skeleton, National Museum of Nature and Science
 
Skull in the Ueno Zoo, Japan
 
Mounted specimen in Ueno Zoo

വംശനാശം

തിരുത്തുക

ജാപ്പനീസ് ചെന്നായെ വംശനാശം സംഭവിച്ച ജീവികളുടെ കൂട്ടത്തിൽ ആണ് പെടുത്തിയിട്ടുള്ളത് , ഇവയെ അവസാനമായി കണ്ടത് 1905 ൽ ജപ്പാനിലെ നര പരിധിയിൽ ഉള്ള ഹിഗാഷി-യോഷിനോ എന്ന ഗ്രാമത്തിൽ ആണ് . ഇതിനു ശേഷം 1997 വരെ നിരവധി തവണ ഇവയെ പോലെ കുറിയ കാലുള്ള ജീവികളെ കണ്ടതായി നിരവധി റിപ്പോർട്ടുകൾ ഉണ്ടെക്കിലും ഇവയൊന്നും ഇത് വരെ സ്ഥിരീകരിച്ചിട്ടില്ല . ഏറ്റവും അവസാനമായി 2000 ആണ്ടിൽ ഇവയെ കണ്ടു എന്ന വാദം തട്ടിപ്പ് ആണെന്ന് കണ്ടെത്തിയിരുന്നു , ജാപ്പനീസ് ജീവശാസ്ത്രജന്മാരുടെ അഭിപ്രായത്തിൽ ഇവയെല്ലാം തെരുവ് നായകളെ കണ്ടു തെറ്റിദ്ധരിച്ചാണ് ആവാൻ ആണ് സാധ്യത.

വംശനാശം സംഭവിക്കാൻ ഉള്ള പല കാരണങ്ങളും ചൂണ്ടി കാണിക്കപ്പെടുന്നു , പ്രബലമായ വാദങ്ങൾ ഇവയാണ് 1701 ൽ ഇവയെ കൊല്ലാൻ ഉത്തരവ് വന്നതായി രേഖകൾ ഉണ്ട് , 1742 യോടെ വേട്ടക്കാർ വേദി കോപ്പുകൾ കൊണ്ടും വിഷം വെച്ചും ഇവയെ കൊല്ലാൻ തുടങ്ങി . 1736 ൽ വ്യാപകമായി പേ വിഷ ബാധ പടർന്നു പിടിച്ചിരുന്നു , ഇതേ തുടർന്ന് ഇവയെ കൊല്ലാൻ ഉത്തരവ് ഇറങ്ങുകയും ഒരു തലമുറ മുഴുവനായും ഇവയെ കൊല്ലുകയും ചെയ്തത് , ഇവയുടെ ഉന്മൂല നാശത്തിനു കാരണമായി .[10]

  1. 1.0 1.1 1.2 Wozencraft, W. C. (2005 നവംബർ 16). Wilson, D. E., and Reeder, D. M. (eds) (ed.). Mammal Species of the World (3rd edition ed.). Johns Hopkins University Press. ISBN 0-801-88221-4. {{cite book}}: |edition= has extra text (help); |editor= has generic name (help); Check date values in: |date= (help)CS1 maint: multiple names: editors list (link)
  2. Temminck, C. J. (1839) Over de Kennis en de Verbreiding der Zoogdieren van Japan. Tijidschrift voor Natuurlijke Geschiedenis en Physiologie, pt5, 274-293 - refer page 284
  3. 3.0 3.1 3.2 3.3 Smithsonian - Animal Species of the World database. "Canis lupus hodophilax".
  4. Funk, H. (2015). "A re-examination of C. J. Temminck's sources for his descriptions of the extinct Japanese wolf". Archives of natural history. 42 (1): 51–65. doi:10.3366/anh.2015.0278. ISSN 0260-9541.
  5. Ishiguro, Naotaka; Inoshima, Yasuo; Shigehara, Nobuo; Ichikawa, Hideo; Kato, Masaru (2010). "Osteological and Genetic Analysis of the Extinct Ezo Wolf (Canis Lupus Hattai) from Hokkaido Island, Japan". Zoological Science. 27 (4): 320–4. doi:10.2108/zsj.27.320. PMID 20377350.
  6. Ishiguro, Naotaka (2011). "Phylogenetic analysis of extinct wolves in japan" (PDF). Gifu University, Japan. p. 11. in Japanese, measurements in English
  7. "Canis lupus hodophilax (Japanese wolf)". NCBI.NLM.NIH.gov. National Center for Biotechnology Information, U.S. National Institutes of Health.
  8. Walker 2008, p. 42.
  9. Lee, E. (2015). "Ancient DNA analysis of the oldest canid species from the Siberian Arctic and genetic contribution to the domestic dog". PLoS ONE. 10 (5): e0125759. doi:10.1371/journal.pone.0125759. PMC 4446326. PMID 26018528.{{cite journal}}: CS1 maint: unflagged free DOI (link)
  10. Knight, John (1997). "On the Extinction of the Japanese Wolf". Asian Folklore Studies. 56 (1). Nanzan University: 129–159. doi:10.2307/1178791. Retrieved January 24, 2014. Stable URL: http://www.jstor.org/stable/1178791

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ജാപ്പനീസ്_ചെന്നായ&oldid=2583879" എന്ന താളിൽനിന്ന് ശേഖരിച്ചത്