ജമ്നാലാൽ ബജാജ്

(Jamnalal Bajaj എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇന്ത്യൻ സ്വാതന്ത്ര്യസമരസേനാനിയും, ഒരു വ്യവസായപ്രമുഖനുമായിരുന്നു ജമ്നാലാൽ ബജാജ്. ബജാജ് ഗ്രൂപ്പ് കമ്പനികളുടെ സ്ഥാപകനാണ് ജമ്നാലാൽ. മഹാത്മാഗാന്ധിയുടെ അടുത്ത അനുയായികളിൽ ഒരാളായിരുന്നു ജമ്നാലാൽ. ജമ്നാലാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സ്റ്റഡീസ് എന്ന ഉന്നതവിദ്യാഭ്യാസ കേന്ദ്രം ഉൾപ്പെടെ ധാരാളം ധാരാളം സ്ഥാപനങ്ങൾ അദ്ദേഹത്തിന്റെ പേരിൽ ഇന്ത്യയിലുണ്ട്. 1926 ലാണ് ജമ്നാലാൽ ബജാജ് ഗ്രൂപ്പ് ആരംഭിക്കുന്നത്.[1]

ജമ്നാലാൽ ബജാജ്
ജമ്നാലാൽ ബജാജ്
ജനനം(1884-11-04)4 നവംബർ 1884
കാശി കാ ബാസ്, ബ്രിട്ടീഷ് ഇന്ത്യ
മരണം11 ഫെബ്രുവരി 1942(1942-02-11) (പ്രായം 57)
തൊഴിൽസാമൂഹ്യപ്രവർത്തകൻ, രാഷ്ട്രീയ നേതാവ്,സ്വാതന്ത്ര്യസമരസേനാനി, വ്യവസായി,
ജീവിതപങ്കാളി(കൾ)ജാനകി ദേവി ബജാജ്
കുട്ടികൾകമലാബായ്, കമൽനയൻ, ഉമ, രാംകൃഷ്ണ,
മാതാപിതാക്ക(ൾ)കാനിറാം,ബിർദിബായ്

ആദ്യകാലജീവിതം

തിരുത്തുക

കാനിറാമിന്റേയും ബിർദിബായിയുടേയും മൂന്നാമത്തെ മകനായിരുന്നു ജമ്നാലാൽ. ഇവരുടേത് ഒരു ദരിദ്രകുടുംബമായിരുന്നു. വാർദ്ധയിലെ ധനാഢ്യരായ രാജസ്ഥാനി ദമ്പതികളായിരുന്ന സേഠ് ബജ്രാജും, സദീഭായ് ബജ്രാജും ജമ്നാലാലിനെ പിന്നീട് അവരുടെ കുടുംബത്തിലേക്ക് ദത്തെടുത്തു. സേഠ് ബജ്രാജ് കാനിറാമിന്റെ അടുത്ത ബന്ധുവും അറിയപ്പെടുന്ന ഒരു വ്യാപാരിയും കൂടെയായിരുന്നു. ജമ്നാലാൽ അവരുടെ കുടുംബത്തിന്റെ വ്യാപാരസംബന്ധമായ വിഷയങ്ങളിൽ കൂടുതഷ ശ്രദ്ധിക്കുവാൻ തുടങ്ങി.

ഇതും കാണുക

തിരുത്തുക
  1. ബൈജു, കലേഷ് (06-ഏപ്രിൽ-2012). "ഇൻ ബജാജ് ഫാമിലി, ബിസിനസ്സ് സെൻസ് ഓവർ റൂൾസ് ടൈസ്". ദ ഫൈനാൻഷ്യൽ എക്സ്പ്രസ്സ്. Archived from the original on 2014-01-15. Retrieved 05-ജനുവരി-2014. {{cite web}}: Check date values in: |accessdate= and |date= (help)CS1 maint: bot: original URL status unknown (link)
"https://ml.wikipedia.org/w/index.php?title=ജമ്നാലാൽ_ബജാജ്&oldid=3971093" എന്ന താളിൽനിന്ന് ശേഖരിച്ചത്