ജൽ മഹൽ

(Jal Mahal എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

രാജസ്ഥാന്റെ തലസ്ഥാനമായ ജയ്‌പൂരിലെ മാൻസാഗർ തടാകത്തിനു നടുവിൽ സ്ഥിതി ചെയ്യുന്ന കൊട്ടാരമാണ് ജൽ മഹൽ. രജപുത്ര-മുഗൾ സമ്മിശ്ര വാസ്തുശൈലിയുടെ ഉത്തമോദാഹരണമായ ഈ കൊട്ടാരം, പതിനെട്ടാം നൂറ്റാണ്ടിലാണ് നിർമ്മിക്കപ്പെട്ടത്. ആംബറിലെ രാജാവായ സവായ് ജയ്സിങ് രണ്ടാമനാണ് ഇത് പണിയിച്ചത്.

ജൽ മഹൽ
ജൽമഹൽ 2013-ൽ എടുത്ത ഒരു ചിത്രം

ജയ്പൂർ നഗരത്തിൽ നിന്നും ആംബർ കോട്ടയിലേക്കുള്ള വഴിയിൽ 6.5 കിലോമീറ്റർ ദൂരെയായാണ് മാൻസാഗർ തടാകവും ഈ കൊട്ടാരവും സ്ഥിതി ചെയ്യുന്നത്. ഒരു വിനോദകേന്ദ്രമായി നിർമ്മിച്ചിരിക്കുന്ന ഈ കൊട്ടാരം അഞ്ചു നിലകളിലുള്ളതാണ്. തടാകത്തിൽ വെള്ളം നിറയുമ്പോൾ താഴത്തെ നാലു നിലകളും വെള്ളത്തിനടിയിലാകും.2006 ൽ രാജസ്ഥാൻ ഗവണ്മെന്റ് ഇതിന്റെ നവീകരത്തിനായി പദ്ധതികൾ പ്രഖ്യാപിച്ചിരുന്നു. എങ്കിലും ഫലവത്തായില്ല. 2018 വീണ്ടും രാജസ്ഥാൻ ഗവണ്മെന്റ് പുതിയ കമ്മീഷനെ വെച്ച് പഠനം നടത്തി പുരാതന സാമഗ്രികൾ വെച്ചു തന്നെ നവീകരണം നടത്തിക്കൊണ്ടിരിക്കുന്നു. 12 കിലോമീറ്റർ വിസ്തൃതിയിലാണ് മാൻ സാഗർ തടാകം പരന്നു കിടക്കുന്നത്.

"https://ml.wikipedia.org/w/index.php?title=ജൽ_മഹൽ&oldid=3309912" എന്ന താളിൽനിന്ന് ശേഖരിച്ചത്