ജാഗ്വാർ കാറുകൾ

(Jaguar Cars എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇംഗ്ലണ്ടിലെ കവൊൻട്രി ആസ്ഥാനമായി പ്രവർത്തിക്കുന്ന ബ്രിട്ടീഷ് ആഡംബര കാർ നിർമ്മാതാക്കളാണു ജാഗ്വാർ കമ്പനി ലിമിറ്റഡ് അഥവാ ജാഗ്വാർ. ഇന്ത്യൻ കമ്പനിയായ ടാറ്റാ മോട്ടോർസിന്റെ പൂർണ്ണ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന ജാഗ്വാർ ഇപ്പോൾ ജാഗ്വാർ-ലാൻഡ്റോവർ സംരംഭത്തിന്റെ ഭാഗമാണ്.[2] [3] 1922-ൽ സർ വില്ല്യം ലയൊൺസിന്റെ ഉടമസ്ഥതയിൽ സ്വല്ലൊ സൈഡ്കാർ കമ്പനി എന്ന പേരിൽ പ്രവർത്തനമാരംഭിച്ച ജാഗ്വാർ കമ്പനി തുടക്കത്തിൽ ഇരുചക്ര വാഹനങ്ങളുടെ അനുബന്ധമായ സൈഡ്കാറുകളുടെ നിർമ്മാണത്തിലായിരുന്നു ശ്രദ്ധവച്ചിരുന്നത്.[4] പിന്നീട് രണ്ടാംലോകമഹായുദ്ധ കാലത്ത് പ്രതിക്കൂല സാഹചര്യങ്ങളെത്തുടർന്ന് ജാഗ്വാർ എന്നു പേരു മാറ്റുകയാണുണ്ടായത്.[5]

ജാഗ്വാർ കമ്പനി ലിമിറ്റഡ്
വ്യവസായംവാഹനനിർമ്മാണം
സ്ഥാപിതം11 സെപ്തംബർ 1922-ൽ സ്വല്ലൊ സൈഡ്കാർ കമ്പനി എന്ന പേരിൽ പ്രവർത്തനമാരംഭിച്ചു. 9 ഏപ്രിൽ 1945-ൽ ജാഗ്വാർ എന്നു പേരു മാറ്റി
ആസ്ഥാനം
കവൊൻട്രി
,
പ്രധാന വ്യക്തി
രത്തൻ ടാറ്റ ചെയർമാൻ ഡോ.റാൽഫ് സ്പെത് സി.ഇ.ഒ
ഉടമസ്ഥൻർBritish Motor Holdings, 1966–1968, British Leyland Corporation, 1968-197x, Subsidiary, 19xx-198x, Subsidiary, 19xx-198x, Ford Motor Company, 19xx-198x
ജീവനക്കാരുടെ എണ്ണം
10,000[1]
വെബ്സൈറ്റ്Jaguar.com

1968-ൽ ബ്രിട്ടീഷ് മൊട്ടോർ കോർപറേഷനുമായും, പിന്നീട് ബ്രിട്ടീഷ് ലെയ്ലൻഡുമായും ലയിച്ച ജാഗ്വാർ അതിനെത്തുടർന്ന് ബ്രിട്ടീഷ് ലെയ്ലൻഡ് എന്ന പേരിൽ ദേശസാൽക്കരിക്കപ്പെട്ടു. 1984-ൽ ലണ്ടൻ സ്റ്റോക് എക്സ്ചേഞ്ച് പട്ടികയിൽ ഇടം നേടാൻ ജാഗ്വാർ കമ്പനിക്കു സാധിച്ചു.[6] ബ്രിട്ടീഷ് രാജാവിന്റെ കൊട്ടാരം വക വാഹനങ്ങൾ നിർമ്മിക്കുവാനുള്ള പ്രത്യേക അവകാശം ജാഗ്വാർ കമ്പനിക്കു ലഭിച്ചിട്ടുണ്ട്. 2010 മുതൽ ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ വാഹനങ്ങൾ നിർമ്മിക്കുവാനുള്ള അവകാശവും ജാഗ്വാർ കമ്പനിക്കു ലഭിച്ചു.[7] 1999-ൽ കമ്പനിയുടെ ഓഹരികൾ സ്വന്തമാക്കിയതു വഴി ജാഗ്വാർ ഫോർഡ് മോട്ടോർസിന്റെ ഉടമസ്ഥതയിലായി. 2008-ൽ ജാഗ്വാർ ലാൻഡ്റോവർ സംരംഭം ഏറ്റെടുക്കാൻ താത്പര്യം കാണിച്ച് ടാറ്റ കമ്പനി രംഗത്തെത്തി.[8] അതിനെത്തുടന്ന് 17 കോടി അമേരിക്കൻ ഡോളറിനു ജാഗ്വാർ- ലാൻഡ്റോവർ സംരംഭത്തെ ടാറ്റ മോട്ടോർസ് ഏറ്റെടുക്കുകയും ചെയ്തു.[9] ജാഗ്വാർ-ലാൻഡ്റോവർ സംരംഭത്തിന്റെ അധീനതയിലുള്ള മറ്റ് മൂന്ന് പ്രമുഖ കമ്പനികളാണു ഡെയ്ംലർ, ലാൻചെസ്റ്റർ, റോവർ എന്നിവ. ജാഗ്വാർ-ലാൻഡ്റോവർ സംരംഭത്തിന്റെ ഉടമസ്ഥതയിൽ ബർമിങ്ഹാം , ലിവർപൂൾ എന്നിവിടങ്ങളിലുള്ള നിർമ്മാണ കേന്ദ്രങ്ങ്ളിലാണു ജാഗ്വാർ കാറുകൾ നിർമ്മിക്കുന്നത്.[10] ‘മൂന്നാം തലമുറ’ ശ്രേണിയിൽപ്പെടുന്ന അത്യാഡംബര കാറുകളായ 'XF', 'XJ', 'XK' എന്നിവയാണു ജാഗ്വാർ കാറുകളിൽ ഏറ്റവും പുതിയ മോഡലുകൾ.[11] [12]

അവലംബം തിരുത്തുക

  1. "Employee relations". Jaguar - Environmental and Social Reporting. Retrieved 2009-07-03.
  2. http://www.autoblog.com/2008/03/26/officially-official-tata-buys-jaguar-land-rover-for-2-3-billio/ Autoblog.com. ശേഖരിച്ചത്: 2009-06-19.
  3. http://www.jaguar.com/gb/en/#/ Archived 2013-04-14 at the Wayback Machine. Jaguar Cars Ltd.. ശേഖരിച്ചത്: 2009-06-18.
  4. http://www.jaguar.com/gb/en/#/ Archived 2013-04-14 at the Wayback Machine. Jaguar Cars Ltd..ശേഖരിച്ചത്: 2009-06-19
  5. http://www.jaguar.com/gb/en/#/ Archived 2013-04-14 at the Wayback Machine. Jaguar Cars Ltd.. ശേഖരിച്ചത്:2009-06-19
  6. http://www.jaguar.com/gb/en/#/ Archived 2013-04-14 at the Wayback Machine. Jaguar Cars Ltd.. ശേഖരിച്ചത്: 2009-06-19
  7. https://web.archive.org/web/20071212175255/http://www.royalwarrant.org/DirectorySQL.asp on 2007-12-12. ശേഖരിച്ചത്: 2007-12-24.
  8. ^ Krisher, Tom (3 January 2008) https://archive.today/20120524091237/www.time.com/time/ Time. Associated Press. ശേഖരിച്ചത്: 2008-01-04
  9. http://www.hindustantimes.com/News-Feed/corporatenews/Tata-gets-3-bln-loan-from-Citi-JPMorgan-source/Article1-282956.aspx Archived 2011-06-26 at the Wayback Machine. Reuters. 18 March 2008. ശേഖരിച്ചത്: 2008-03-18.
  10. http://www.jaguar-enthusiasts.org.uk/jaguar-history.html Archived 2007-06-30 at the Wayback Machine. The Surrey Region Jaguar Enthusiasts Club
  11. http://www.carpages.co.uk/guide/jaguar/jaguar-xj-guide.asp Autocars.co.uk. ശേഖരിച്ചത്: 2009-06-19
  12. ^ Plisner, Peter (9 July 2009) http://news.bbc.co.uk/2/hi/uk_news/england/west_midlands/8140482.stm BBC News. ശേഖരിച്ചത്: 2009-07-15.
"https://ml.wikipedia.org/w/index.php?title=ജാഗ്വാർ_കാറുകൾ&oldid=3970132" എന്ന താളിൽനിന്ന് ശേഖരിച്ചത്