ജാക്കി ജോയ്നർ കെർസീ

(Jackie Joyner-Kersee എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

20- ാം നൂറ്റാണ്ടിലെ പ്രശസ്ത വനിതാ കായിക താരമായ ജാക്കി ജോയ്നർ കെർസീ എക്കാലത്തേയും വാഴ്ത്തപ്പെടുന്ന ഹെപ്റ്റാ അത്ലറ്റിക്ക് ഇവന്റിലെ കളിക്കാരിയുമായിരുന്നു. 1986കളിൽ നടന്ന ഹെപ്റ്റാ അത്ലറ്റുകളിൽ 7000 പോയന്റ് നേടിയ ആദ്യ വനിതയുമായിരുന്നു ഇവർ.

Jackie Joyner
Jackie Joyner-Kersee in 2014
വ്യക്തിവിവരങ്ങൾ
ദേശീയതAmerican
ജനനം (1962-03-03) മാർച്ച് 3, 1962  (62 വയസ്സ്)
East St. Louis, Illinois
ഉയരം178 സെ.മീ (5 അടി 10 ഇഞ്ച്)
ഭാരം66 കി.ഗ്രാം (146 lb)
Sport
രാജ്യംUnited States
കായികയിനംAthletics
Event(s)Long jump, heptathlon
ക്ലബ്Tiger World Class Athletic Club
West Coast Athletic Club
McDonald's Track Club

1962 മാർച്ച് 3ന് ഇല്ലിനോയ്സിലെ ഈസ്റ്റ് സെന്റ് ലൂയിസിലാണ് ഇവർ ജനിച്ചത്.വെറും 13 വയസ്സ് പ്രായമുള്ളപ്പോൾ ഡിഡ്രിക്സൺ എന്ന സിനിമാ സംവിധായകന്റെ ബാബെ സിനിമ കാണാനിടയായ അവർ, അതിലെ പലതരം സംഭവങ്ങളിലും ആകൃഷ്ടയായാണ് കായികരംഗത്തേക്ക് കടന്നു വന്നത്. ഇതിനു പുറമേ തന്റെ സഹോദരനും ഒളിംബിക് സ്വർണമെഡൽ ജേതാവുമായ ആൽ ജോയ്നറിന്റെയും അമ്മാവനായ ഫ്ളോറൻസ് ഗ്രിഫ്ത്ത് ജോയ്നറിന്റെയും അകമഴിഞ്ഞ പിന്തുണയും ഇവർക്ക് ലഭിച്ചിരുന്നു.14 വയസ്സാകുമ്പോഴേക്കും നാല് കോൺസിക്യൂട്ടീവ് നാഷണൽ ജൂനിയർ പെന്റാക്ലോൻ ചാമ്പ്യൻഷിപ്പിൽ വിജയിച്ച അവർ വോളിവോൾ, ബാസ്ക്കറ്റ്ബോൾ കളിയിലും മികവ് പുലർത്തിയിരുന്നു.തുടർന്ന് 1986-ൽ അമേരിക്കയിലെ എറ്റവും നല്ല അമേച്വർ കളിക്കാരന് നൽകി വരുന്ന ജയിംസ് ഇ സള്ളിവൻ അവാർഡും അവർക്ക് ലഭിക്കുകയുണ്ടായി. ഇതു കൂടാതെ സെന്റ് ലൂയിസ് വാക്ക് ഓഫ് ഫേം-ലെ താരമായും കെർസി വാഴ്ത്തപ്പെട്ടിരുന്നു. ജാക്കി കെന്നഡിക്കു ശേഷം ഒളിമ്പികിസിൽ മൂന്ന് സ്വർണവും ഒരു വെള്ളിയും 1 വെങ്കലവും നേടിയ വനിതാ താരമാണ് കെർസീ. 1983-ൽ ഹെൽസിങ്കി, ഫിൽലാന്റ് എന്നിവിടങ്ങളിൽ നടന്ന ലോക ചാംപ്യൻഷിപ്പുകളിൽ അമേരിക്കയെ പ്രതിനിധീകരിച്ചു. തുടർന്ന് 1984-ൽ ലോസ് ഏഞ്ചൽസിൽ വെച്ചു നടന്ന സമ്മർ ഒളിമ്പിക്സിൽ വെള്ളി മെഡൽ നേടാനും ഇവർക്ക് കഴിഞ്ഞു. കളിക്കളത്തിലുള്ള ഈ കായിക താരത്തിന്റെ കഴിവുകൾ മാനിച്ച് ധാരാളം അവാർഡുകളും ഇവരെ തേടിയെത്തി.

11 പ്രശസ്ത വനിതകൾ

"https://ml.wikipedia.org/w/index.php?title=ജാക്കി_ജോയ്നർ_കെർസീ&oldid=2786774" എന്ന താളിൽനിന്ന് ശേഖരിച്ചത്