ജെ.ആർ.ഡി. ടാറ്റ
ഇന്ത്യയിലെ പ്രമുഖ വ്യവസായിയും,വൈമാനികനുമായിരുന്നു ജെഹാംഗീർ രത്തൻജി ദാദാഭോയ് ടാറ്റ എന്ന ജെ.ആർ.ഡി.ടാറ്റ.(ജൂലൈ 29 1904-നവംബർ 29 1993).ജീവിച്ചിരുന്ന സമയത്ത് ഭാരതരത്നം നേടിയ അപൂർവ്വം വ്യക്തികളിലെരാളാണ് ഇദ്ദേഹം[1].ഇന്ത്യയിലെ പാർസി-സൗരാഷ്ട്രിയൻ സമൂഹത്തിലെ ഒരംഗമായിരുന്നു ഇദ്ദേഹം.[അവലംബം ആവശ്യമാണ്]
ജെഹാംഗീർ രത്തൻജി ദാദാഭോയ് ടാറ്റ | |
---|---|
ജനനം | |
മരണം | നവംബർ 29, 1993 | (പ്രായം 89)
തൊഴിൽ | വ്യവസായി |
ജീവിതപങ്കാളി(കൾ) | തെൽമ വിക്കാജി |
വെബ്സൈറ്റ് | www.tata.com |
ജീവിതരേഖ
തിരുത്തുകവ്യവസായിയായ രത്തൻ ദൊറാബ് ടാറ്റായുടെയും ഫ്രഞ്ചുകാരിയായ സൂനിയുടെയും മകനായി 1904 ജൂലൈ 29-ന് പാരീസിൽ ജനിച്ചു. ഇരുപത്തിരണ്ടാം വയസ്സിൽ അദ്ദേഹം ടാറ്റാ ഗ്രൂപ്പിൽ പ്രവർത്തിച്ചു തുടങ്ങി.1938-ൽ ടാറ്റാ ഗ്രൂപ്പിന്റെ സാരഥിയുമായി.
ദേശീയപ്രസ്ഥാനം
തിരുത്തുകദേശീയപ്രസ്ഥാനവുമായി ടാറ്റായ്ക്ക് വളരെയധികം അടുപ്പമുണ്ടായിരുന്നു.ക്വിറ്റ് ഇന്ത്യാ പ്രമേയം പാസാക്കിയ 1942-ലെ മുബൈ കോൺഗ്രെസ്സ് സമ്മേളനത്തിൽ പങ്കെടുത്തിട്ടുണ്ട്. നെഹ്രുവുമായി ടാറ്റാ ആത്മബന്ധം പുലർത്തിയിരുന്നു. കമേഴ്സ്യൽ പൈലറ്റ് ലൈസൻസ് സ്വന്തമാക്കിയ ആദ്യ ഇന്ത്യാക്കാരനാണ് ജെ.ആർ.ഡി. ടാറ്റ. 1932-ൽ ടാറ്റാ തുടങ്ങിയ ടാറ്റാ എയർലൈൻസ് ഇന്ത്യയുടെ വ്യോമഗതാഗതരംഗത്ത് ഒരു മുന്നേറ്റമായിരുന്നു. നിരവധി ഗവേഷണസ്ഥാപനങ്ങൾക്കും അദ്ദേഹം തുടക്കമിട്ടു. 1953-ൽ ടാറ്റാ എയർ ഇന്ത്യ ചെയർമാനായി.
അംഗീകാരങ്ങൾ
തിരുത്തുകധാരാളം അംഗീകാരങ്ങളും ടാറ്റായെ തേടിയെത്തി. 1955-ൽ പത്മഭൂഷൺ നൽകി ജെ.ആർ.ഡി. ടാറ്റയെ രാജ്യം ആദരിച്ചു. 1974-ൽ ഇന്ത്യൻ എയർഫോഴ്സ് ഓണററി എയർ വൈസ് മാർഷൽ പദവി നൽകി. 1983-ൽ ഫ്രഞ്ച് സർക്കാരിന്റെ ഉന്നതബഹുമതിയായ കമാൻഡർ ഓഫ് ദ ഫ്രഞ്ച് ലീജിയൻ ഓഫ് ഓണർ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. 1992-ൽ ഭാരതരത്നവും അതേവർഷം തന്നെ ഐക്യരാക്ഷ്ട്രസഭയുടെ പോപ്പുലേഷൻ അവാർഡും ടാറ്റാ നേടി. 1993 നവംബർ 29-ന് അദ്ദേഹം അന്തരിച്ചു.
അവലംബം
തിരുത്തുക