ജെ.ബി. കൃപലാനി
ഇന്ത്യയിലെ ഒരു രാഷ്ട്രീയക്കാരന്‍
(J. B. Kripalani എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ആചാര്യ കൃപലാനി എന്നറിയപ്പെടുന്ന ജീവത്റാം ഭഗവൻദാസ് കൃപലാനി (11 നവംബർ 1888 – 19 മാർച്ച് 1982), സ്വാതന്ത്ര്യസമര സേനാനിയും, പ്രശസ്ത രാഷ്ട്രീയ പ്രവർത്തകനുമാണ്. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോൾ കോൺഗ്രസിന്റെ പ്രസിഡന്റായിരുന്നു. ഭാവി ഇന്ത്യൻ പ്രധാനമന്ത്രിയെ തെരഞ്ഞടുക്കുന്ന വേളയിൽ വല്ലഭ് ഭായ് പട്ടേലിനു ശേഷം ഏറ്റവും കൂടുതൽ വോട്ട് നേടിയത് കൃപലാനിയായിരുന്നു.
ജീവത്റാം ഭഗവൻദാസ് കൃപലാനി | |
---|---|
ജനനം | |
മരണം | മാർച്ച് 19, 1982 | (പ്രായം 93)
തൊഴിൽ | വക്കീൽ |
അറിയപ്പെടുന്നത് | ഇന്ത്യൻ സ്വാതന്ത്ര്യ സമരം |
ജീവിതപങ്കാളി(കൾ) | സുചേതാ കൃപലാനി |