കോവൽ

(Ivy gourd എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഭക്ഷ്യയോഗ്യമായ കോവയ്ക്ക ഉണ്ടാവുന്ന ഒരു വള്ളിച്ചെടിയാണ്‌ കോവൽ (വടക്കൻ കേരളത്തിൽ കോവ). സംസ്കൃതത്തിൽ തുണ്ഡികേരി, രക്തഫല, ബിംബിക, പീലുപർണ്ണി എന്നീ പേരുകൾ ഉണ്ടു്. ഈ സസ്യത്തിലുണ്ടാവുന്ന കോവക്ക പ്രോട്ടീൻ, വിറ്റാമിൻ സി എന്നിവയാൽ സമ്പന്നമാണ്‌.

കോവൽ / കോവ
കോവയ്ക്ക നെടുകെ മുറിച്ച അവസ്ഥയിൽ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Division:
Class:
Order:
Family:
Genus:
Species:
C. grandis
Binomial name
Coccinia grandis
(L.) J. Voigt
Synonyms
  • Bryonia acerifolia D.Dietr.
  • Bryonia alceifolia Willd.
  • Bryonia barbata Buch.-Ham. ex Cogn.
  • Bryonia grandis L.
  • Bryonia sinuosa Wall.
  • Cephalandra grandis Kurz
  • Cephalandra moghadd (Asch.) Broun & Massey
  • Cephalandra schimperi Naudin
  • Coccinia cordifolia Cogn.
  • Coccinia grandis var. wightiana (M.Roem.) Greb.
  • Coccinia helenae Buscal. & Muschl.
  • Coccinia loureiriana M.Roem.
  • Coccinia moghadd (J.F.Gmel.) Asch.
  • Coccinia moimoi M.Roem.
  • Coccinia palmatisecta Kotschy
  • Coccinia schimperi Naudin
  • Coccinia wightiana M.Roem.
  • Cucumis pavel Kostel.
  • Cucurbita dioica Roxb. ex Wight & Arn.
  • Momordica bicolor Blume
  • Momordica covel Dennst.
  • Momordica monadelpha Roxb.
  • Turia moghadd Forssk. ex J.F Gmel.

കൃഷി രീതി

തിരുത്തുക

ഏതു കാലാവസ്ഥയിലും ചെയ്യാവുന്ന ആദായകരമായ കൃഷിയാണിത്. വള്ളി മുറിച്ചു നട്ടാണ്‌ കോവൽ കൃഷി ചെയ്യുന്നത്‌. തുടർച്ചയായി വലിപ്പമുള്ള കായ്ഫലം തരുന്ന തായ്‌ വള്ളികളിൽ നിന്നാണ്‌ വള്ളി ശേഖരിക്കേണ്ടത്‌. നാലു മുട്ടുകൾ എങ്കിലുമുള്ള വള്ളിയാണു നടീലിനു നല്ലത്‌. കവറിൽ നട്ടുപിടിപ്പിച്ചു പിന്നീട്‌ കുഴിയിലേക്കു നടാം. ഉണങ്ങിയ കാലിവളം, തരിമണൽ, മേൽ‌മണ്ണ്‌ എന്നിവ സമം കൂട്ടിയിളക്കിയത്‌ പോളിത്തിൻ കവറിന്റെ മുക്കാൽ ഭാഗം വരെ നിറക്കുക. വള്ളിയുടെ രണ്ടു മുട്ടുൾ മണ്ണിൽ പുതയാൻ പാകത്തിൽ വള്ളികൾ നടുക. ഇവ തണലിൽ സൂക്ഷിക്കുക. ആവശ്യത്തിനു മാത്രം നനക്കുക. ഒരു മാസത്തിനുള്ളിൽ തൈകൾ മാറ്റി നടാം. പോളിത്തിൻ കവറിന്റെ ചുവടു കീറി കുഴിയിലേക്കു വെക്കുക. അര മീറ്റർ വീതിയും താഴ്ചയും ഉള്ള കുഴികളിലാണു നടേണ്ടത്‌.[1]

പരിചരണം

തിരുത്തുക

വള്ളി പടർന്നു തുടങ്ങിയാൽ പന്തലിട്ടു വള്ളി കയറ്റിവിടാം. വെർമിവാഷ്‌, അല്ലെങ്കിൽ ഗോമൂത്രം പത്തിരട്ടി വെള്ളത്തിൽ ചേർത്തു രണ്ടാഴ്ചയിൽ ഒരിക്കൽ തടത്തിൽ ഒഴിച്ചു കൊടുക്കുക. മാസത്തിൽ രണ്ടുതവണ ചുവടു കിളച്ചിളക്കി ചാണകം ചാരം, എല്ലുപൊടി ഇവ ഏതെങ്കിലും ചേർത്തു കൊടുക്കുക.ഒരു മാസം പ്രായമായ കോവൽ ചെടികളിൽ കായയുണ്ടാകാൻ തുടങ്ങും. നനച്ചു കൊടുത്താൽ വിളവു കൂടുതൽ ലഭിക്കും. ഒന്നിടവിട്ട ദിവസങ്ങളിൽ കായ്‌ പറിച്ചെടുക്കാം.

കീട നിയന്ത്രണം

തിരുത്തുക

ഇലയുടെ നിറമുള്ള ഇലത്തീനിപുഴുക്കൾ, കായീച്ചകൾ എന്നിവയാണു കോവലിനെ ആക്രമിക്കുന്ന കീടങ്ങൾ. പുഴുക്കളെ പെറുക്കിയെടുത്തു നശിപ്പിക്കാം. കായീച്ചകളെ നശിപ്പിക്കാൻ ജൈവ കീടനാശിനി പ്രയോഗിക്കാം.[2]

രസാദി ഗുണങ്ങൾ

തിരുത്തുക

രസം :മധുരം ഗുണം :ലഘു വീര്യം :ശീതം വിപാകം :മധുരം [3]

ഔഷധയോഗ്യ ഭാഗം

തിരുത്തുക

സമൂലം [3]

കോവക്ക അച്ചാർ

തിരുത്തുക

കോവക്ക - കാൽ കിലോ, പുഴുക്കലരി - 100 ഗ്രാം, ഉലുവ - ഒരു ചെറിയ സ്പൂൺ, കുരുമുളക്‌ - നാല്‌, ചെറുനാരങ്ങ - നാല്‌, ഉപ്പ്‌ - പാകത്തിന്‌

തയ്യാറാക്കുന്ന വിധം

തിരുത്തുക

ചെറുനാരങ്ങ പിഴിഞ്ഞു നീരെടുക്കുക. കോവക്ക കഴുകി വൃത്തിയായി കനം കുറച്ച്‌ വട്ടത്തിലരിയുക. കോവക്കയും ചെറുനാരങ്ങനീരും പാകത്തിനു ഉപ്പും ചേർത്തു വയ്ക്കുക. അരി, ഉലുവ, കുരുമുളക്‌ എന്നിവ ചട്ടിയിലിട്ട്‌ വെവ്വേറെ തരിയില്ലാതെ പൊടിച്ചെടുക്കണം. പച്ചമുളകു ചതച്ചെടുക്കുക. അരിഞ്ഞു വച്ച കോവക്കയിൽ അരിപ്പൊടി, ഉലുവപ്പൊടി, കുരുമുളകുപ്പൊടി, പച്ചമുളകു എന്നിവ ചേർത്തു ഇളക്കി പാകത്തിനു ചൂടു വെള്ളം ചേർത്തു ഉപയോഗിക്കാം.

അറേബ്യൻ കോവക്ക അച്ചാർ

തിരുത്തുക

അറേബ്യയിൽ വളരെ പ്രചാരത്തിലുള്ളയാണ് അച്ചാറുകൾ. അല്പം വിനാഗിരിയും ഉപ്പു ചേർത്ത ലായിനിയിൽ കോവക്ക വട്ടത്തിൽ അരിഞ്ഞ് എടുത്ത് വെക്കുക. രണ്ടാഴ്ച്ചക്കു ശേഷം ഉപയോഗിച്ച് തുടങ്ങാം. ഇത് 6 മാസത്തിൽ കൂടുതൽ കേടുകൂടാതെ ഇരിക്കും. കുബ്ബൂസ് എന്നിവയുടെ കൂടെ ചേർത്ത് ഉപയോഗിക്കാം.

ചിത്രശാല

തിരുത്തുക
 

കണ്ണികൾ

തിരുത്തുക

അവലംബങ്ങൾ

തിരുത്തുക
  1. വനിത മാസിക. ഫെബ്രുവരി 1-14, 2007
    കെ. വി. വിജയരാഘവൻ നായർ. റിട്ട. ജോയിന്റ്‌ ഡയറക്ടർ, അഗ്രികൾച്ചർ, തിരുവനന്തപുരം. (വനിത മാസിക.)
  2. സോന തമ്പി,
    ഡോ: പി.എ. രാധാകൃഷ്ണൻ ,ഗാന്ധിയൻ പ്രകൃതി ചികിത്സാലയം, തിരൂർ-
  3. 3.0 3.1 ഔഷധ സസ്യങ്ങൾ-2, ഡോ. നേശമണി, കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്


പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=കോവൽ&oldid=3629980" എന്ന താളിൽനിന്ന് ശേഖരിച്ചത്