ഇരുള ഭാഷ

ഒരു ദ്രാവിഡ ഭാഷ
(Irula language എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇന്ത്യയിലെ തമിഴ്‌നാട്, കേരളം, കർണാടക എന്നീ സംസ്ഥാനങ്ങളിലെ നീലഗിരി പർവതനിരകളിൽ വസിക്കുന്ന ഇരുളർ എന്ന ഗോത്രവിഭാഗം സംസാരിക്കുന്ന ഒരു ദ്രാവിഡ ഭാഷയാണ് ഇരുള ഭാഷ. തമിഴുമായി അടുത്ത ബന്ധമുണ്ട്. തമിഴ് ലിപിയിലാണ് എഴുത്തിനുപയോഗിക്കുന്നത്.[1]

ഇരുള
இருளா
Native toദക്ഷിണേന്ത്യ (തമിഴ്നാട്, കേരളം, കർണാടക)
Regionനീല ഗിരി
Native speakers
11,870 (2011 census)
ദ്രാവിഡൻ
തമിഴ് ലിപി
Language codes
ISO 639-2dra
ISO 639-3iru

ഈ ഭാഷയെ ആദ്യമായി വിവരിക്കുകയും തരംതിരിക്കുകയും ചെയ്തത് ചരിത്ര ഗവേഷകനായ കാമിൽ സ്വെലെബിൽ ആണ്, 1955-ൽ ഇരുള ഭാഷയെ ഒരു സ്വതന്ത്ര ദ്രാവിഡ ഭാഷയായി അംഗീകരിച്ചു. ഇരുള ഭാഷയെ തമിഴിന്റെയും കന്നഡയുടെയും അസംസ്കൃതമോ കലർപ്പ് നിറഞ്ഞതോ ആയ മിശ്രഭാഷയായി വിശേഷിപ്പിച്ചിരുന്നു.[2]

കാമിൽ സ്വെലെബിലിന്റെ സിദ്ധാന്തമനുസരിച്ച് ദ്രാവിഡ സംസ്കാരത്തിനും മുമ്പുള്ള മുമ്പുള്ള മെലാനിഡ് ജനവിഭാഗം ഒരു പുരാതന തമിഴ് ഭാഷ സംസാരിക്കാൻ തുടങ്ങി. ഈ വകഭേദം അവരുടെ പ്രാദേശിക സംസാരത്തിൽ പൂർണ്ണമായും സ്വാധീനം ചെലുത്തിയിരുന്നു. ആ ഭാഷ കാലക്രമേണ നീലഗിരി പ്രദേശത്തെ ഗോത്രങ്ങളുടെ ഭാഷകളുമായും കന്നഡ, തമിഴ്, മലയാളം തുടങ്ങിയ ചുറ്റുമുള്ള വലിയ ഭാഷകളുമായും അടുത്ത ബന്ധം പുലർത്തി.

സാംസ്കാരികം

തിരുത്തുക

പ്രശസ്ത മലയാള സിനിമാ സംവിധായകനായ പ്രിയനന്ദനൻ സംവിധാനം ചെയ്ത ധബാരി കുരുവി എന്ന ചലച്ചിത്രം പൂർണ്ണമായും ഇരുള ഭാഷയിൽ ചിത്രീകരിച്ചതാണ്.[3] ധബാരി കുരുവി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് കേരളയിൽ പ്രദർശിപ്പിച്ചിരുന്നു. ഗോത്രകവിതാ വിഭാഗത്തിൽ ഇരുള ഭാഷയിലെ സാഹിത്യ സൃഷ്ടികൾ സാംസ്കാരിക ശ്രദ്ധ നേടിയിട്ടുണ്ട്.

  1. "അട്ടപ്പാടി ടിവി: വാർത്തകൾ ഇരുള ഭാഷയിൽ; വായിക്കുന്നത് ബിന്ദു". Retrieved 2023-07-24.
  2. Fatima, Nida (2022-01-01). "A tale to tell: How Irula children preserve tribal folktales, mother tongue" (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2023-07-24.
  3. "പൂർണ്ണമായും ഇരുള ഭാഷയിൽ; 'ധബാരി ക്യൂരുവി' ഇന്ത്യൻ പനോരമയിലേക്കും". Retrieved 2023-07-24.
"https://ml.wikipedia.org/w/index.php?title=ഇരുള_ഭാഷ&oldid=3948398" എന്ന താളിൽനിന്ന് ശേഖരിച്ചത്