തിരുതാളി

ചെടിയുടെ ഇനം
(Ipomoea sepiaria എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു ആയുർ‌വേദ ഔഷധച്ചെടിയാണ്‌ തിരുതാളി. ചെറുതാളി എന്നും പേരുണ്ട്. ഇംഗ്ലീഷ് പേര് : Obscure Morning Glory. ആയുർവേദത്തിൽ ദശപുഷ്പങ്ങളിൽ പെടുന്ന സസ്യമാണിത്.[1] സ്ത്രീകൾക്കുണ്ടാകുന്ന വന്ധ്യതയ്ക്കും, ഗർഭപാത്രസംബന്ധമായ അസുഖങ്ങൾക്കും അത്യുത്തമം. വന്ധ്യത , പിത്തരോഗങ്ങൾ എന്നിവയ്ക്ക്‌ തിരുതാളി മരുന്നാണ്‌. ഇന്ത്യയിൽ മിക്ക സ്ഥലങ്ങളിലും കാണുന്നു. ചുട്ടിത്തിരുതാളി എന്നും ചിലഭാഗങ്ങളിൽ ഈ ചെടി അറിയപ്പെടുന്നു, ഇലയുടെ മദ്ധ്യഭാഗത്തുള്ള അടയാളമാണ് ഈ പേരിന് കാരണം. സംസ്കൃതത്തിൽ ലക്ഷ്‌മണ എന്നാണിതിന്റെ‌ പേര്‌.[2] തമിഴിൽ മാഞ്ജികം എന്നു പറയുന്നു. കാലത്തു വിരിഞ്ഞ് ഉച്ചയോടെ കൂമ്പുന്ന പൂക്കളാണ്

തിരുതാളി
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
I. obscura
Binomial name
Ipomoea obscura
(L.) Ker Gawl.
Synonyms

Ipomoea luteola R.Br. (non Jacq.: preoccupied)

രസാദി ഗുണങ്ങൾ

തിരുത്തുക

രസം : മധുരം

വീര്യം : ഗുരു, സ്നിഗ്ദം

ഗുണം : ശീതം

വിപാകം : മധുരം


ഔഷധ ഗുണങ്ങൾ

തിരുത്തുക

ആർസനിക് വിഷത്തിനുള്ള മറുമരുന്നാണ്. ചർമ്മ രോഗങ്ങളും അതിസാരവും ശമിപ്പിക്കും [3]

ചിത്രശാല

തിരുത്തുക
  1. ദശപുഷ്പങ്ങൾ : പ്രകൃതിയുടെ ഔഷധക്കൂട്ട് : മനോരമ ഓൺലൈൻ
  2. http://www.flowersofindia.net Obscure Morning Glory /
  3. ഔഷധ സസ്യങ്ങൾ കൃഷിയും ഉപയോഗവും- കാർഷിക സർവകലാശാല പേജ് 27
"https://ml.wikipedia.org/w/index.php?title=തിരുതാളി&oldid=4113382" എന്ന താളിൽനിന്ന് ശേഖരിച്ചത്