ആകാശമുല്ല
(Ipomoea quamoclit എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഇപോമേയ ജനുസ്സിൽ പെടുന്ന ഒരു ലതയാണ് ആകാശമുല്ല. (ഇംഗ്ലീഷ്:Cardinal Creeper,Cypress Vine അഥവാ Star Glory, ശാസ്ത്രീയ നാമം:Ipomoea quamoclit) 1 മുതൽ 3 മീറ്റർ വരെ ഉയരത്തിൽ പടർന്ന് വളരുന്ന വർഷം മുഴുവൻ പൂവണിയുന്ന സസ്യമാണിത്. കേരളത്തിലെ ഗ്രാമങ്ങളിൽ സർവസാധാരണമായി കാണപ്പെടുന്നു.
Ipomoea quamoclit | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | I. quamoclit
|
Binomial name | |
Ipomoea quamoclit |
മറ്റ് നാമങ്ങൾ
തിരുത്തുകനക്ഷത്രക്കമ്മൽ, നക്ഷത്ര മുല്ല, തീപ്പൊരി, ഈശ്വര മുല്ല, വേലിച്ചെമ്പരത്തി എന്നീ പേരുകളിൽ മലയാളത്തിൽ അറിയപ്പെടുന്നു. ഹിന്ദിയിൽ കാമലത (कामलता), ബംഗാളിയിൽ കുഞ്ജ ലൊത (কুংজ লতা), മറാഠിയിൽ വിശ്ണു ക്രാന്തി (विश्णु क्रान्ती ) മണിപ്പൂരിയിൽ കാമലത (কামলতা) എന്നിങ്ങനെ ഭാരതത്തിലുടനീളം വ്യത്യസ്ത നാമങ്ങളിൽ അറിയപ്പെടുന്നു. [1]
വളർച്ച
തിരുത്തുകപൂർണവളർച്ചക്ക് നല്ല സൂര്യപ്രകാശം ആവശ്യമാണ്.
ഉപയോഗങ്ങൾ
തിരുത്തുകഅലങ്കാരസസ്യമായി വളർത്താറുണ്ട്.
ചിത്രശാല
തിരുത്തുക-
കടും ചുവപ്പ് നിറത്തിലുള്ള പൂവ്
-
തീപ്പൊരിയുടെ ഇല
-
ആകാശമുല്ല
അവലംബം
തിരുത്തുക- Germplasm Resources Information Network: Ipomoea quamoclit Archived 2009-06-28 at the Wayback Machine.
ബാഹ്യകണ്ണികൾ
തിരുത്തുക- Ipomoea quamoclit എന്ന വിഷയവുമായി ബന്ധമുള്ള കൂടുതൽ പ്രമാണങ്ങൾ (വിക്കിമീഡിയ കോമൺസിൽ)