അന്താരാഷ്ട്ര ഭൗതികശാസ്ത്ര ഒളിമ്പ്യാഡ്

(International Physics Olympiad എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി ഭൗതികശാസ്ത്രത്തിലുള്ള ഒരു അന്താരാഷ്ട്രമത്സരമാണ്‌ അന്താരാഷ്ട്ര ഭൗതികശാസ്ത്ര ഒളിമ്പ്യാഡ് (IPhO : International Physics Olympiad). 1967-ൽ പോളണ്ടിലെ വാർസോവിലാണ്‌ ഇത് ആരംഭിച്ചത്. ഇതിനുശേഷം 1973,1978,1980 എന്നീ വർഷങ്ങളിലൊഴികെ എല്ലാ വർഷവും ഇത് നടന്നുവരുന്നു. 2008-ൽ വിയറ്റ്നാമിൽ നടന്ന ഒളിമ്പ്യാഡിൽ 82 രാജ്യങ്ങൾ പങ്കെടുത്തു.

ഓരോ രാജ്യത്തുനിന്നും അഞ്ചുവരെ വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം. ഇവർക്കുപുറമെ രണ്ട് ടീം ലീഡർമാരും ഉണ്ടാകും. അഞ്ച് മണിക്കൂർ വീതമുള്ള ഒരു തിയറി പരീക്ഷയും ഒരു പ്രാക്ടിക്കൽ പരീക്ഷയും അടങ്ങിയതാണ്‌ ഒളിമ്പ്യാഡ്. വിജയികൾക്ക് സ്വർണ്ണം, വെള്ളി, വെങ്കലം എന്നീ മെഡലുകളും ഓണറബിൾ മെൻഷനും നൽകുന്നു.

ഇന്ത്യയിൽ

തിരുത്തുക

1998 മുതലാണ്‌ ഇന്ത്യ അന്താരാഷ്ട്ര ഭൗതികശാസ്ത്ര ഒളിമ്പ്യാഡിൽ പങ്കെടുക്കാനാരംഭിച്ചത്[1]. അന്താരാഷ്ട്ര ഒളിമ്പ്യാഡിനുള്ള ഇന്ത്യൻ ടീമിനെ തിരഞ്ഞെടുക്കുന്നത് മൂന്ന് സ്റ്റേജുകളായാണ്‌[2] : നാഷണൽ സ്റ്റാൻഡേർഡ് എക്സാമിനേഷൻ ഇൻ ഫിസിക്സ് (NSEP), ഇന്ത്യൻ നാഷണൽ ഫിസിക്സ് ഒളിമ്പ്യാഡ് (INPhO), ഓറിയന്റേഷൻ കം സെലക്ഷൻ കാമ്പ് (OCSC).

  1. http://olympiads.hbcse.tifr.res.in/subjects/physics
  2. http://olympiads.hbcse.tifr.res.in/subjects/physics/stages