ഇനി ദിമ-ഒക്കോജി
നൈജീരിയയിലെ എഡോ സ്റ്റേറ്റിൽ നിന്നുള്ള ഒരു നൈജീരിയൻ നടിയാണ് ഇനി ദിമ-ഒക്കോജി (ജനനം ജൂൺ 24, 1990). [1] ന്യൂയോർക്ക് ഫിലിം അക്കാദമിയിൽ ചേരുന്നതിനായി അവർ നിക്ഷേപ ബാങ്കിംഗിലെ ജോലി രാജിവച്ചു. [2] ടേസ്റ്റ് ഓഫ് ലവിലെ ആദ്യ ടെലിവിഷൻ അവതരണത്തോടെ അവർ തന്റെ കരിയർ ആരംഭിച്ചു. കൂടാതെ 2021 ൽ നമസ്‌തെ വഹാല എന്ന മൾട്ടി കൾച്ചറൽ നെറ്റ്ഫ്ലിക്സ് ഒറിജിനൽ ഉൾപ്പെടെ നിരവധി സിനിമകളിൽ അഭിനയിച്ചു.
Ini Dima-Okojie | |
---|---|
ജനനം | Lagos, Lagos State, Nigeria | ജൂൺ 24, 1990
കലാലയം | Covenant University |
തൊഴിൽ | Actor, Fashion Enthusiast |
സജീവ കാലം | 2014–present |
ആദ്യകാല ജീവിതവും വിദ്യാഭ്യാസവും
തിരുത്തുകദിമാ-ഒക്കോജി നൈജീരിയയിലെ എഡോ സ്റ്റേറ്റ്, എസാൻ നോർത്ത്-ഈസ്റ്റ് എൽജിഎയിൽ നിന്നാണ്. അവരുടെ അച്ഛൻ ഒരു മെഡിക്കൽ ഡോക്ടറും അമ്മ റിട്ടയേർഡ് ബാങ്കറും സംരംഭകയുമാണ്. അവർ ലാഗോസിലെ എയർഫോഴ്സ് പ്രൈമറി സ്കൂളിൽ ചേരുകയും എയർഫോഴ്സ് കോമ്പ്രിഹെൻസീവ് സെക്കൻഡറി സ്കൂളായ ഇബാദാനിലേക്ക് മാറുകയും ചെയ്തു. നൈജീരിയയിലെ കോവ്നന്റ് സർവകലാശാലയിൽ പഠിച്ച അവർ അവിടെ നിന്നും ഇന്റർനാഷണൽ റിലേഷൻസിൽ ബിരുദം നേടി. അഭിനയത്തിലേക്കുള്ള പാത പിന്തുടരുന്നതിനായി അവർ നിക്ഷേപ ബാങ്കിംഗിലെ ജോലി ഉപേക്ഷിച്ചു. ഇത് വളരെ പ്രശസ്തമായ ന്യൂയോർക്ക് ഫിലിം അക്കാദമിയിൽ നിന്ന് അഭിനയത്തിൽ ബിരുദം നേടാൻ അവരെ പ്രേരിപ്പിച്ചു. [3][4]
കരിയർ
തിരുത്തുക2014 – 2017 ദിമ-ഒക്കോജി വിനോദരംഗത്ത് ഒരു കരിയർ പിന്തുടരുന്നതിനായി സാമ്പത്തിക വ്യവസായത്തിലെ ജോലി രാജിവച്ചു. [5] നോളിവുഡിലെ അവരുടെ കരിയർ ബിഫോർ 30 ൽ പ്രൊഡക്ഷൻ അസിസ്റ്റന്റായി ആരംഭിച്ചു. ടെസ്റ്റ് ഓഫ് ലവ് എന്ന ടെലിവിഷൻ പരമ്പരയിൽ "ഫെയ്‌സായോ പെപ്പിൾ" അഭിനയിച്ചപ്പോൾ അവർ അഭിനയരംഗത്തേക്ക് പ്രവേശിച്ചു. [6] 2016 ൽ നോർത്ത് ഈസ്റ്റ് എന്ന സിനിമയിൽ "ഹദീസ അഹമ്മദ്" ആയി അഭിനയിച്ചു. വ്യത്യസ്ത മത പശ്ചാത്തലത്തിലുള്ള ഒരാളുമായി പ്രണയബന്ധം ആരംഭിച്ച ഒരു മുസ്ലീം സ്ത്രീയായിരുന്നു അവരുടെ കഥാപാത്രം. ഈ സിനിമയിലെ അഭിനയത്തിന് 2017 നൈജീരിയ എന്റർടൈൻമെന്റ് അവാർഡ്സിൽ മികച്ച സഹനടിയാനായി തിരഞ്ഞെടുക്കപ്പെട്ടു. [7] അതേ സമയം തന്നെ ഡിമാ-ഒക്കോജിയെ സിറ്റി പീപ്പിൾ മൂവി അവാർഡ്സിൽ ഏറ്റവും മികച്ച നടിക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ടു. [8] 2017 ലെ ദി ഫ്യൂച്ചർ അവാർഡ് ആഫ്രിക്കയിലേക്ക് അവർ നാമനിർദ്ദേശം ചെയ്യപ്പെട്ടു. [9]
2016 ൽ, എൻഡാനി സ്കിന്നി ഗേൾ ഇൻ ട്രാൻസിറ്റ് ടിവി വെബ് സീരീസിൽ ഹദീസയുടെ വേഷം അവതരിപ്പിച്ചു. [10][11] അതേ വർഷം "5ive", "ഇറ്റ്സ് ഹെർ ഡേ", "നോർത്ത് ഈസ്റ്റ്" എന്നിവയിലും അവർ അഭിനയിച്ചു.
2017-ൽ "ബാറ്റിൽ ഗ്രൗണ്ട്", ദി റോയൽ ഹൈബിസ്കസ് ഹോട്ടൽ എന്നിവയിൽ അവർ അഭിനയിച്ചു [12] അഭിനയത്തിന് അവരെ ദി ഫ്യൂച്ചർ അവാർഡ് സമ്മാനത്തിന് നാമനിർദ്ദേശം ചെയ്യപ്പെട്ടു.[13] 2017 ലെ 7 നൊളിവുഡ് നടിമാരുടെ പൾസ് നൈജീരിയയുടെ പട്ടികയിൽ അവർ പ്രത്യക്ഷപ്പെട്ടു. [14]
അവാർഡുകളും നാമനിർദ്ദേശങ്ങളും
തിരുത്തുകYear | Award | Category | Result | Ref |
---|---|---|---|---|
2020 | ഗോൾഡൻ മൂവീസ് അവാർഡ്സ് | Best Golden Actress Drama | നാമനിർദ്ദേശം | [15] |
2017 | നൈജീരിയ എന്റർടൈൻമെന്റ് അവാർഡ്സ് | Best Actress in a Supporting Role | നാമനിർദ്ദേശം | [7][16] |
സിറ്റി പീപ്പിൾ മൂവി അവാർഡ്സ് | Most Promising Actress | നാമനിർദ്ദേശം | [8][16] | |
ELOY Awards | TV Actress of the Year (Battleground) | നാമനിർദ്ദേശം | [17] | |
ദി ഫ്യൂച്ചർ അവാർഡ്സ് | Prize for acting | നാമനിർദ്ദേശം | [18] |
ചിത്രശാല
തിരുത്തുകഅവലംബം
തിരുത്തുക- ↑ "Ini Dima-Okojie 'My husband is Chris Hemsworth'". 13 June 2015.
- ↑ "Why I Left Investment Banking For Nollywood – Ini Dima-Okojie". TheInterview Nigeria (in ബ്രിട്ടീഷ് ഇംഗ്ലീഷ്). 2019-12-22. Retrieved 2021-07-14.
- ↑ "'Why I quit my banking job' – INI DIMA-OKOJIE".
- ↑ "Acting is not easy – Ini Dima-Okojie". Punch. January 7, 2018. Retrieved 2018-07-04.
- ↑ "STYLE FOCUS: Ini Dima-Okojie — fabulously chic and downright classy". Cable. June 19, 2017. Retrieved 2017-12-24.
- ↑ Odion, Okoniofa (December 7, 2017). "Ini Dima-Okojie, the pretty, dashing actress". Pulse. Retrieved 2017-12-24.
- ↑ 7.0 7.1 admin (July 2017). "NEA 2017 full nomination list". tooxclusive.com.ng. Archived from the original on 2017-12-25. Retrieved 2017-12-24.
- ↑ 8.0 8.1 reporter (September 8, 2017). "CITY PEOPLE RELEASES NOMINATION LIST FOR 2017 MOVIE AWARDS". citypeopleonline.com. Retrieved 2017-12-24.
- ↑ BellaNaija.com (2017-11-24). "#NigeriasNewTribe: Wizkid, Ini Dima-Okojie, Simi, Davido nominated for The Future Awards Africa 2017 | See Full List". BellaNaija (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2021-07-02.
- ↑ Tv, Bn (2016-12-30). "Tiwa & Hadiza go head-to-head! Watch Episode 5 of "Skinny Girl in Transit"". BellaNaija (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2021-07-04.
- ↑ "Ini Dima-Okojie: On Film, Fashion And Passion". The Guardian Nigeria News – Nigeria and World News (in അമേരിക്കൻ ഇംഗ്ലീഷ്). 2018-10-21. Archived from the original on 2021-10-08. Retrieved 2021-07-04.
- ↑ "Five Nigerian TV Series That Held Us Spellbound in 2019" (in ബ്രിട്ടീഷ് ഇംഗ്ലീഷ്). 2019-12-21. Retrieved 2021-07-04.
- ↑ "Adekunle Gold, Tekno, Ini Dima Okojie, others nominated for Future Awards". The Nation. November 28, 2017. Retrieved 2017-12-24.
- ↑ Izuzu, Chidumga (December 12, 2017). "Top 7 Nollywood actresses of the year". Pulse. Archived from the original on 2017-12-31. Retrieved 2017-12-30.
- ↑ BellaNaija.com (2020-11-26). "Ini Dima-Okojie, Bimbo Ademoye, Ramsey Nouah are Nominees for 2020 Golden Movie Awards Africa". BellaNaija (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2021-07-04.
- ↑ 16.0 16.1 "Ini Dima Okojie Biography| Profile | FabWoman". FabWoman | News, Style, Living Content For The Nigerian Woman (in അമേരിക്കൻ ഇംഗ്ലീഷ്). 2020-06-24. Retrieved 2021-02-21.
- ↑ Ndeche, Chidirim (2 November 2017). "Full List Of Nominees For The 2017 ELOY Awards". guardian.ng. Archived from the original on 2021-05-16. Retrieved 2021-02-21.
- ↑ BellaNaija.com (2017-11-24). "#NigeriasNewTribe: Wizkid, Ini Dima-Okojie, Simi, Davido nominated for The Future Awards Africa 2017 | See Full List". BellaNaija (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2021-02-21.