ഇന്ദിരാഗാന്ധി ദേശീയോദ്യാനം
തമിഴ്നാട്ടിലെ കൊയമ്പത്തൂർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ദേശിയോദ്യാനമാണ് ഇന്ദിരാഗാന്ധി ദേശിയോദ്യാനം. ആനമലൈ ദേശീയപാർക്ക് എന്നും അറിയപ്പെടുന്നു. 1989-ലാണ് ഇത് സ്ഥാപിതമായത്. 118 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഇതിൽ സമുദ്രനിരപ്പിൽ നിന്ന് 2000 മീറ്റർ വരെ ഉയരമുള്ള പ്രദേശങ്ങളുണ്ട്.
Anaimalai Tiger Reserve | |
---|---|
Indira Gandhi Wildlife Sanctuary and National Park | |
ഐ.യു.സി.എൻ. ഗണം IV (Habitat/Species Management Area) | |
Location | Coimbatore District, Tamil Nadu, India |
Coordinates | 10°25′01″N 77°03′24″E / 10.4170°N 77.0567°E |
Established | 1976[1][2] |
Governing body | Tamil Nadu Forest Department |
www |
സസ്യജാലങ്ങൾ
തിരുത്തുകനിത്യഹരിത വനങ്ങളും ഉഷ്ണമേഖലാ ഇലപൊഴിയും വനങ്ങളും ഇവിടെയുണ്ട്. ഈട്ടി, തേക്ക് എന്നിവയാണ് ഇവിടുത്തെ പ്രധാന വൃക്ഷങ്ങൾ.
ജന്തുജാലങ്ങൾ
തിരുത്തുകനീലഗിരി ലംഗൂർ, സിംഹവാലൻ കുരങ്ങ്, ആന, ബാർക്കിംഗ് മാൻ, കടുവ, കാട്ടുനായ്ക്കൾ ചതുപ്പുപ്രദേശങ്ങളിൽ ജീവിക്കുന്ന മുതല, ഇമ്പീരിയൽ പ്രാവ് എന്നിവ ഇവിടെ കാണപ്പെടുന്നു.
ഭൂമിശാസ്ത്രം
തിരുത്തുകകോയമ്പത്തൂർ, ദിണ്ടിഗൽ, തിരുപ്പൂർ എന്നീ ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന 958.59 ചതുരശ്ര കിലോമീറ്ററാണ് ആനമല കടുവ സങ്കേതത്തിന്റെ വിസ്തീർണ്ണം. ഭൂമിശാസ്ത്രപരമായി ഇത് 76o, 77o E എന്നീ രേഖാംശങ്ങൾക്കും 10o, 10o N അക്ഷാംശങ്ങൾക്കും ഇടയിലാണ് സ്ഥിതി ചെയ്യുന്നത്. വംശനാശഭീഷണി നേരിടുന്ന നിരവധി സസ്യ,ജീവജാലങ്ങളുടെ ആവാസകേന്ദ്രം കൂടിയായ ഈ കടുവ സങ്കേതത്തിന്റെ ഔദ്യോഗിക ആസ്ഥാനം പൊള്ളാച്ചിയാണ്. ആർദ്ര നിത്യഹരിത വനങ്ങൾ അർദ്ധ നിത്യഹരിത വനങ്ങൾ, ഈർപ്പമുള്ളതും , ഉണങ്ങിയതുമായ ഇലപൊഴിയും കാടുകൾ ഉൾപ്പെട്ട ഷോലവനങ്ങൾ, മലഞ്ചെരിവുകളിലെ പുൽമേടുകൾ,ചതുപ്പുനിലങ്ങൾ എന്നിങ്ങനെയുള്ള സവിശേഷ ആവാസ വ്യവസ്ഥകളും ഇവിടെയുണ്ട്.
അവലംബം
തിരുത്തുക- ↑ "Indira Gandhi Wildlife Sanctuary & National Park". Tamil Nadu Forest Department. Archived from the original on 2 നവംബർ 2007. Retrieved 6 സെപ്റ്റംബർ 2007.
- ↑ Sen, Sumit K. "Top Slip Indira Gandhi National Park". Birds of India. Kolkata: Sumit K Sen. Archived from the original on 31 ജനുവരി 2010. Retrieved 4 ഡിസംബർ 2009.