ഇന്ത്യൻ ടെക്ടോണിക്ക് ഫലകം

ടെക്ടോണിക് പ്ലേറ്റ്
(Indian Plate എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഗോണ്ട്വാന എന്ന പഴയ ഭൂഖണ്ഡത്തിന്റെ ഭാഗമായിരുന്ന ഒരു ടെക്ടോണിക് ഫലകമാണ് ഇന്ത്യൻ പ്ലേറ്റ് എന്നറിയപ്പെടുന്നത്. ഗോണ്ട്വാനയിൽ നിന്ന് പിരിഞ്ഞ ഇന്ത്യൻ ഫലകം 55 മുതൽ 50 ദശലക്ഷം വർഷങ്ങൾ മുൻപ് അടുത്തുള്ള ഓസ്ട്രേലിയൻ ഫലകവുമായി യോജിച്ചു. ഇപ്പോൾ ഇത് ഇന്തോ ഓസ്ട്രേലിയൻ ഫലകത്തിന്റെ ഭാഗമാണ്. ദക്ഷിണേഷ്യയുടെ ഭൂരിഭാഗം പ്രദേശങ്ങളും ഇന്ത്യാ മഹാസമുദ്രത്തിനു കീഴിലുള്ള ഒരു ഭാഗവും ദക്ഷിണ ചൈനയും കിഴക്കൻ ഇന്തോനേഷ്യയും ഈ ഫലകത്തിന്റെ ഭാഗമാണ്.[1][2][3] ലഡാഖ്,, കോഹിസ്ഥാൻ, ബലൂചിസ്ഥാൻ എന്നിവിടങ്ങൾ വരെ ഈ ഫലകം എത്തുന്നുവെങ്കിലും ഇവ ഇന്ത്യൻ ഫലകത്തിന്റെ ഭാഗമല്ല.[4][5][6]

  ഇന്ത്യൻ ടെക്ടോണിക് ഫലകം ചുവപ്പു‌നിറത്തിൽ കാണിച്ചിരിക്കുന്നു
മഡഗാസ്കറിൽ നിന്ന് വിഭജിച്ച ഇന്ത്യൻ ഫലകം യൂറേഷ്യൻ ഫലകവുമായി കൂട്ടിമുട്ടിയതിലൂടെയാണ് ഹിമാലയം രൂപപ്പെട്ടത്.

കുറിപ്പുകൾ

തിരുത്തുക
  1. Sinvhal, Understanding Earthquake Disasters, page 52, Tata McGraw-Hill Education, 2010, ISBN 978-0-07-014456-9
  2. Harsh K. Gupta, Disaster management, page 85, Universities Press, 2003, ISBN 978-81-7371-456-6
  3. James R. Heirtzler, Indian ocean geology and biostratigraphy, page American Geophysical Union, 1977, ISBN 978-0-87590-208-1
  4. M. Asif Khan, Tectonics of the Nanga Parbat syntaxis and the Western Himalaya, page 375, Geological Society of London, 2000, ISBN 978-1-86239-061-4
  5. Srikrishna Prapnnachari, Concepts in Frame Design, page 152, Srikrishna Prapnnachari, ISBN 978-99929-52-21-4
  6. A. M. Celâl Şengör, Tectonic evolution of the Tethyan Region, Springer, 1989, ISBN 978-0-7923-0067-0