ഇൻസെപ്ഷൻ

2010-ൽ ക്രിസ്റ്റഫർ നോളൻ്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഇംഗ്ലീഷ് ചലച്ചിത്രം
(Inception എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

2010-ൽ പുറത്തിറങ്ങിയ ഒരു അമേരിക്കൻ ശാസ്ത്രകഥാ ആക്ഷൻ ചലച്ചിത്രമാണ്‌ ഇൻസെപ്ഷൻ. ക്രിസ്റ്റഫർ നോളൻ കഥയും, നിർമ്മാണവും സം‌വിധാനവും നിർ‌വ്വഹിച്ചിരിക്കുന്ന ഈ ചിത്രത്തിൽ ലിയോനാർഡോ ഡികാപ്രിയോ,കെൻ വാറ്റനാബെ, ജോസഫ് ഗോർഡോൺ ലെവിറ്റ്, മാരിയോൺ കോറ്റിലാർഡ്, എലൻ പേജ്, സീലിയൻ മർഫി എന്നിവരാണ്‌ പ്രധാന അഭിനേതാക്കൾ. ഡോം കോബ് നേതൃത്വം നൽകുന്ന ഒരു നാൽ‌വർ സംഘം മറ്റുള്ളവരുടെ സ്വപ്നത്തിലേക്ക് പ്രവേശിച്ച് മറ്റൊരു വിധത്തിൽ അപ്രാപ്യമായ വിവരങ്ങൾ മോഷ്ടിക്കുന്നതാണ്‌ ഈ ചിത്രത്തിന്റെ കഥാതന്തു[5].

ഇൻസെപ്ഷൻ
Theatrical poster
സംവിധാനംക്രിസ്റ്റഫർ നോളൻ
നിർമ്മാണംക്രിസ്റ്റഫർ നോളൻ
എമ്മ തോമസ്
രചനക്രിസ്റ്റഫർ നോളൻ
അഭിനേതാക്കൾലിയോനാർഡോ ഡികാപ്രിയോ
കെൻ വാറ്റനാബെ
ജോസഫ് ഗോർഡോൺ ലെവിറ്റ്
ടോം ഹാർഡി
മാരിയോൺ കോറ്റിലാർഡ്
എലൻ പേജ്
സീലിയൻ മർഫി
സംഗീതംഹാൻസ് സിമ്മർ[1]
ഛായാഗ്രഹണംവോളി ഫിസ്റ്റർ
ചിത്രസംയോജനംലീ സ്മിത്ത്
സ്റ്റുഡിയോLegendary Pictures
Syncopy Films
വിതരണംവാർണർ ബ്രദേഴ്സ് പിക്ചേഴ്സ്
റിലീസിങ് തീയതിLondon premiere:
ജൂലൈ 13, 2010 (2010-07-13)
യു.എസ്.എ:
ജൂലൈ 16, 2010 (2010-07-16)
രാജ്യംയു.എസ്.എ
ഭാഷഇംഗ്ലീഷ്
ബജറ്റ്$160,000,000[2]
സമയദൈർഘ്യം148 മിനുറ്റ്സ്[3]
ആകെ$825.5 million[4]

സ്വപ്ന മോഷ്ടാക്കളെപ്പറ്റി 80 താളുകളുള്ള ഒരു സം‌ക്ഷിപ്തരൂപം നോളൻ പത്തു വർഷങ്ങൾക്കു മുൻപ് എഴുതുന്നതോടെയാണ് ഇൻസെപ്ഷൻ എന്ന ചലച്ചിത്രത്തെക്കുറിച്ചുള്ള പ്രാരംഭ നടപടികളാരംഭിക്കുന്നത്[6]. 2001-ൽ വാരൺ ബ്രോസ് എന്ന ചലച്ചിത്ര നിർമ്മാണക്കമ്പനിയുമായി ഈ ആശയം പങ്കു വെച്ചപ്പോൾ, വലിയ ചലച്ചിത്രങ്ങളെടുത്ത് തനിക്ക് പരിചയം വേണമെന്ന് നോളനു തോന്നുകയും[7] തുടർന്ന് ബാറ്റ്മാൻ ബിഗിൻസ്, ദ ഡാർക്ക് നൈറ്റ് എന്നീ ചലച്ചിത്രങ്ങൾ സം‌വിധാനം ചെയ്യുകയും ചെയ്തു.വാർണർ ബ്രോസ് 2009 ഫെബ്രുവരിയിൽ ഈ ചലച്ചിത്രം സ്വീകരിക്കുന്നതിനു മുൻപ് നോളൻ തിരക്കഥ ആറു മാസത്തോളം തിരുത്തിയെഴുതുകയും മിനുക്കുപണികൾ നടത്തുകയും ചെയ്തിട്ടുണ്ട്[7][8]. 2009 ജൂൺ 19-നു് ടോക്കിയോവിലാരംഭിച്ച ഇതിന്റെ ചിത്രീകരണം അതേ വർഷം നവംബറിൽ കാനഡയിൽ പൂർത്തിയായി[9][10].

അഭിനേതാക്കൾ

തിരുത്തുക

ഡോം കൊബ്ബ് ആയി ലിയോനാർഡോ ഡികാപ്രിയോ

അർതർ ആയി ജോസഫ്‌ ഗോർഡോൺ ലെവിറ്റ്

ഏമെസ് ആയി ടോം ഹാർഡി

മിസ്റ്റർ സൈടോ ആയി കെൻ വാറ്റനാബെ

അരിഅട്നെ ആയി എലലൻ പേജ്

റോബർട്ട്‌ മൈക്കൾ ഫിഷേർ ആയി സീലിയൻ മർഫി

മാൽ കൊബ്ബ് ആയി മാരിയോൺ കോറ്റിലാർഡ്

പുറമെ നിന്നുള്ള കണ്ണികൾ

തിരുത്തുക
  1. George (2009-07-23). "Inception Cast and Crew Updates". CINEMA REWIND. Archived from the original on 2012-04-25. Retrieved 2009-08-31.
  2. Fritz, Ben (July 15, 2010). "Movie projector: 'Inception' headed for No. 1, 'Sorcerer's Apprentice' to open in third". Los Angeles Times. Tribune Company. Retrieved July 15, 2010.
  3. "Inception (Nft)". IMAX Melbourne. Archived from the original on 2010-07-23. Retrieved 2010-07-18.
  4. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Mojo എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  5. "Inception Synopsis". Fandango.com. Archived from the original on 2010-08-20. Retrieved 2010-07-18.
  6. Weintraub, Steve (2010-03-25). "Christopher Nolan and Emma Thomas Interview". Collider. Archived from the original on 2010-03-27. Retrieved 2010-04-06.
  7. 7.0 7.1 Itzkoff, Dave (2010-06-30). "A Man and His Dream: Christopher Nolan and Inception". The New York Times. Retrieved 2010-07-01.
  8. Michael Fleming (2009-02-11). "Nolan tackles Inception for WB". Variety. Retrieved 2009-02-25.
  9. Hiscock, John (2010-07-01). "Inception: Christopher Nolan interview". Daily Telegraph. Retrieved 2010-07-07.
  10. Production Notes, 2010, p. 22.

പുറം കണ്ണികൾ

തിരുത്തുക
 
വിക്കിചൊല്ലുകളിലെ ഇൻസെപ്ഷൻ എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:
"https://ml.wikipedia.org/w/index.php?title=ഇൻസെപ്ഷൻ&oldid=3795505" എന്ന താളിൽനിന്ന് ശേഖരിച്ചത്