ഇമ്രാൻ ഖാൻ (ക്രിക്കറ്റ് താരം)

പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയും മുന്‍ ക്രിക്കറ്റ് ക്യാപ്റ്റനും
(Imran Khan എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പാകിസ്താൻ ക്രിക്കറ്റ് ടീമിലെ ഓൾറൗണ്ടറായിരുന്നു ഇമ്രാൻ ഖാൻ. 1952 നവംബർ 25ന് പാകിസ്താനിലെ ലാഹോറിലാണ് ഇദ്ദേഹം ജനിച്ചത്. 1971 മുതൽ 1992 വരെ ഏകദേശം 21 വർഷത്തോളം അദ്ദേഹം പാകിസ്താന് വേണ്ടി കളിച്ചു.[1]

Cricket information
ബാറ്റിംഗ് രീതിവലം കൈയൻ
ബൗളിംഗ് രീതിവലം കൈ ഫാസ്റ്റ്
റോൾഓൾ റൗണ്ടർ
അന്താരാഷ്ട്ര തലത്തിൽ
ദേശീയ ടീം
ആദ്യ ടെസ്റ്റ് (ക്യാപ് 65)3 ജൂൺ 1971 v ഇംഗ്ലണ്ട്
അവസാന ടെസ്റ്റ്2 ജനുവരി 1992 v ശ്രീ ലങ്ക
ആദ്യ ഏകദിനം (ക്യാപ് 12)31 ആഗസ്റ്റ് 1974 v ഇംഗ്ലണ്ട്
അവസാന ഏകദിനം25 മാർച്ച് 1992 v ഇംഗ്ലണ്ട്
പ്രാദേശിക തലത്തിൽ
വർഷംടീം
1977–1988Sussex
1984/85ന്യൂ സൗത്ത് വെയ്ൽസ്
1975–1981PIA
1971–1976Worcestershire
1973–1975ഓക്സ്ഫോഡ് യൂണിവേഴ്സിറ്റി
1969–1971ലാഹോർ
കരിയർ സ്ഥിതിവിവരങ്ങൾ
മത്സരങ്ങൾ Test ODI FC LA
കളികൾ 88 175 382 425
നേടിയ റൺസ് 3,807 3,709 17,771 10,100
ബാറ്റിംഗ് ശരാശരി 37.69 33.41 36.79 33.22
100-കൾ/50-കൾ 6/18 1/19 30/93 5/66
ഉയർന്ന സ്കോർ 136 102* 170 114*
എറിഞ്ഞ പന്തുകൾ 19,458 7,461 65,224 19,122
വിക്കറ്റുകൾ 362 182 1,287 507
ബൗളിംഗ് ശരാശരി 22.81 26.61 22.32 22.31
ഇന്നിംഗ്സിൽ 5 വിക്കറ്റ് 23 1 70 6
മത്സരത്തിൽ 10 വിക്കറ്റ് 6 n/a 13 n/a
മികച്ച ബൗളിംഗ് 8/58 6/14 8/34 6/14
ക്യാച്ചുകൾ/സ്റ്റം‌പിംഗ് 28/– 36/– 117/– 84/–
ഉറവിടം: ESPNCricinfo, 24 December 2011

300 ടെസ്റ്റ് വിക്കറ്റുകൾ നേടുന്ന ആദ്യ പാകിസ്താൻ കളിക്കാരനാണ് ഇമ്രാൻ ഖാൻ. മാത്രമല്ല, 'ടെസ്റ്റ് ഡബിൾ' എന്ന് അറിയപ്പെടുന്ന 3000 റൺസും 300 വിക്കറ്റും നേടുന്ന ലോകത്തെ മൂന്നാമത്തെ കളിക്കാരനുമാണ് ഇദ്ദേഹം. 1982/83 കാലഘട്ടത്തിൽ ഇന്ത്യക്കെതിരെ പാകിസ്താനിൽ നടന്ന ടെസ്റ്റ് സീരീസിലാണ് ഇമ്രാൻ ഖാൻ കൂടൂതൽ നേട്ടം കൊയ്തത്. 6 ടെസ്റ്റുകളുണ്ടായിരുന്ന പരമ്പരയിൽ 13.95 ആവറേജിൽ 40 വിക്കറ്റുകളാണ് അദ്ദേഹം നേടിയത്. പാകിസ്താനെ ഏറ്റവും കൂടൂതൽ ടെസ്റ്റിലും ഏകദിനത്തിലും നയിച്ച ക്യാപ്റ്റനും ഇമ്രാൻ ഖാൻ തന്നെ. 48 ടെസ്റ്റുകളിലും 139 ഏകദിനങ്ങളിലും അദ്ദേഹം പാകിസ്താനെ നയിച്ചു. ഇമ്രാൻ ഖാന്റെ നായക പദവിയിലാണ് 1992ലെ ലോകകപ്പ്, പാകിസ്താൻ നേടിയത്.[1]

ക്രിക്കറ്റിൽ നിന്നും വിരമിച്ച ശേഷം 1996തഹ്‌രീകെ ഇൻസാഫ് പാർട്ടി രൂപീകരിച്ചുകൊണ്ട് അദ്ദേഹം രാഷ്ട്രീയത്തിലേക്ക് കടന്നു[2]. ലാഹോറിൽ ഒരു ക്യാൻസർ ചികിത്സാ കേന്ദ്രവും അദ്ദേഹം സ്ഥാപിച്ചു.[1]

  1. 1.0 1.1 1.2 "ICC-Imran Khan". Archived from the original on 2013-04-01. Retrieved 2012-09-08.
  2. "സമകാലികം" (PDF). മലയാളം വാരിക. 2013 മെയ് 24. Archived from the original (PDF) on 2016-03-06. Retrieved 2013 ഒക്ടോബർ 08. {{cite news}}: Check date values in: |accessdate= and |date= (help)