ഇമ്മ്യൂണോടോക്സിക്കോളജി

(Immunotoxicology എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ചിലപ്പോൾ ITOX എന്ന് ചുരുക്കി വിളിക്കപ്പെടുന്ന ഇമ്മ്യൂണോടോക്സിക്കോളജി സെനോബയോട്ടിക്സ് എന്നറിയപ്പെടുന്ന വിദേശ പദാർത്ഥങ്ങളുടെ വിഷാംശത്തെക്കുറിച്ചും രോഗപ്രതിരോധ വ്യവസ്ഥയിൽ അവ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ചും ഉള്ള പഠനമാണ്.[1] രോഗപ്രതിരോധ വ്യവസ്ഥയെ മാറ്റിമറിക്കുന്ന ചില വിഷ പദാർത്ഥങ്ങളിൽ വ്യാവസായിക രാസവസ്തുക്കൾ, ഹെവി മെറ്റൽ ശ്രേണിയിൽ വരുന്ന ലോഹങ്ങൾ, കാർഷിക രാസവസ്തുക്കൾ, ഫാർമസ്യൂട്ടിക്കൽസ്, മരുന്നുകൾ, അൾട്രാവയലറ്റ് വികിരണം, വായു മലിനീകരണം, ചില ജൈവ വസ്തുക്കൾ എന്നിവയുണ്ട്.[2] [1][3] ഈ ഇമ്മ്യൂണോടോക്സിക് പദാർത്ഥങ്ങളുടെ ഫലങ്ങൾ രോഗപ്രതിരോധവ്യവസ്ഥയുടെ ഇനേറ്റ്, അഡാപ്റ്റീവ് ഭാഗങ്ങളെ മാറ്റുന്നതായി കാണിക്കുന്നു. സെനോബയോട്ടിക്സിന്റെ അനന്തരഫലങ്ങൾ ആദ്യം സമ്പർക്കത്തിലുള്ള അവയവത്തെ (പലപ്പോഴും ശ്വാസകോശത്തിലോ ചർമ്മത്തിലോ) ബാധിക്കുന്നു.[4] ഇമ്മ്യൂണോടോക്സിക് പദാർത്ഥങ്ങളുമായുള്ള സമ്പർക്കത്തിന്റെ ഫലമായി ഉണ്ടാകുന്ന ചില സാധാരണ പ്രശ്നങ്ങൾ ഇമ്യൂണോസപ്രഷൻ, ഹൈപ്പർസെൻസിറ്റിവിറ്റി, ഓട്ടോ ഇമ്യൂണിറ്റി എന്നിവയാണ്.[1] ടോക്‌സിൻ പ്രേരിതമായി രോഗപ്രതിരോധ ശേഷി കുറയുന്നത് ക്യാൻസറിനുള്ള സാധ്യത വർദ്ധിപ്പിക്കും.[2]

1970-കളിലാണ് ഇമ്മ്യൂണോടോക്സിക്കോളജി പഠനം ആരംഭിച്ചത്.[3] എന്നിരുന്നാലും, പുരാതന ഈജിപ്ത് കാലം മുതൽ കോൺടാക്റ്റ് ടോക്സിനുകളുടെ ഫലമായി രോഗപ്രതിരോധവ്യവസ്ഥയിലെ മാറ്റങ്ങൾ ആളുകൾ നിരീക്ഷിച്ചതിനാൽ ചില പദാർത്ഥങ്ങൾ രോഗപ്രതിരോധ സംവിധാനത്തെ പ്രതികൂലമായി ബാധിക്കുമെന്ന ആശയം ഒരു പുതിയ ആശയമല്ല.[3] വാണിജ്യപരമായി വിൽക്കുന്ന ഉൽപ്പന്നങ്ങളുടെ സുരക്ഷിതത്വവും ഫലപ്രാപ്തിയും കണക്കിലെടുക്കുമ്പോൾ ഇമ്മ്യൂണോടോക്സിക്കോളജിക്ക് കൂടുതൽ പ്രാധാന്യമുണ്ട്. സമീപ വർഷങ്ങളിൽ, കാർഷിക ഉൽപന്നങ്ങൾ, മരുന്നുകൾ, ഉപഭോക്തൃ ഉൽപ്പന്നങ്ങൾ എന്നിവയുടെ ഉൽപ്പാദനത്തിൽ ഇമ്മ്യൂണോടോക്സിക് വസ്തുക്കളുടെ ഉപയോഗം നിയന്ത്രിക്കുന്നതിനും കുറയ്ക്കുന്നതിനുമുള്ള ശ്രമത്തിൽ മാർഗനിർദ്ദേശങ്ങളും നിയമങ്ങളും സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്.[3] ഈ നിയന്ത്രണങ്ങളുടെ ഒരു ഉദാഹരണം, പ്രതിരോധ സംവിധാനവുമായുള്ള പ്രതികൂല ഇടപെടലുകൾ ഒഴിവാക്കാൻ എല്ലാ മരുന്നുകളും വിഷാംശം ഉണ്ടോയെന്ന് പരിശോധിക്കണം എന്നും കൂടാതെ ഒരു മരുന്ന് രോഗപ്രതിരോധ വ്യവസ്ഥയെ ബാധിക്കുന്ന ലക്ഷണങ്ങൾ കാണിക്കുമ്പോഴെല്ലാം ആഴത്തിലുള്ള അന്വേഷണങ്ങൾ ആവശ്യമാണ് എന്നുമുള്ള അമേരിക്കൻ എഫ്ഡിഐ മാർഗ്ഗനിർദ്ദേശമാണ്.[1] ഒരു വസ്തുവിന്റെ ഇമ്മ്യൂണോടോക്സിക് ഇഫക്റ്റുകൾ നിർണ്ണയിക്കുമ്പോൾ ശാസ്ത്രജ്ഞർ ഇൻ വിവോ ഇൻ വിട്രോ ടെക്നിക്കുകള് ഉപയോഗിക്കുന്നു.[5]

രോഗപ്രതിരോധ കോശങ്ങളെ നശിപ്പിക്കുകയും സിഗ്നലിംഗ് പാതകൾ മാറ്റുകയും ചെയ്യുന്നതിലൂടെ ഇമ്മ്യൂണോടോക്സിക് ഏജന്റുകൾ രോഗപ്രതിരോധ സംവിധാനത്തെ നശിപ്പിക്കും.[5] ഇത് ഇന്നേറ്റ് അല്ലെങ്കിൽ അഡാപ്റ്റീവ് രോഗപ്രതിരോധ സംവിധാനങ്ങളിൽ വ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നു.[1] സൈറ്റോകൈൻ ഉൽപാദനത്തിന്റെ അളവ്, ഉപരിതല മാർക്കറുകളുടെ മാറ്റം, സജീവമാക്കൽ, കോശ വ്യത്യാസം എന്നിവ അളക്കുന്നതിലൂടെ അഡാപ്റ്റീവ് രോഗപ്രതിരോധ സംവിധാനത്തിലെ മാറ്റങ്ങൾ നിരീക്ഷിക്കാനാകും.[4] മാക്രോഫേജുകളിലും മോണോസൈറ്റ് പ്രവർത്തനങ്ങളിലും മാറ്റങ്ങളുണ്ട്, ഇത് ഇന്നേറ്റ് രോഗപ്രതിരോധ സംവിധാനത്തിലെ മാറ്റങ്ങളെ സൂചിപ്പിക്കുന്നു.[5]

ഇമ്മ്യൂണോസപ്രഷൻ

തിരുത്തുക

കോർട്ടികോസ്റ്റീറോയിഡുകൾ, റേഡിയേഷൻ, ഹെവി മെറ്റലുകൾ, ഹാലോജനേറ്റഡ് ആരോമാറ്റിക് ഹൈഡ്രോകാർബണുകൾ, മരുന്നുകൾ, വായു മലിനീകരണം, പ്രതിരോധശേഷി കുറയ്ക്കുന്ന മരുന്നുകൾ എന്നിവയാണ് ഇമ്മ്യൂണോസപ്രഷന് കാരണമാകുന്ന ചില പൊതു ഘടകങ്ങൾ. [4] [3] ഈ രാസവസ്തുക്കൾ രോഗപ്രതിരോധവ്യവസ്ഥയുടെ നിയന്ത്രിത ജീനുകളിൽ കാണപ്പെടുന്ന മ്യൂട്ടേഷനുകൾക്ക് കാരണമാകും, ഇത് ഉത്പാദിപ്പിക്കുന്ന നിർണായക സൈറ്റോകൈനുകളുടെ അളവിൽ മാറ്റം വരുത്തുകയും ആന്റിജനുകൾ നേരിടുമ്പോൾ വേണ്ടത്ര പ്രതിരോധ പ്രതികരണങ്ങൾ ഉണ്ടാക്കാത്തത്തിന് കാരണമാവുകയും ചെയ്യും. [4] ഈ ഏജന്റുകൾ അസ്ഥിമജ്ജയിലെ കോശങ്ങളെയും രോഗപ്രതിരോധ കോശങ്ങളെയും നശിപ്പിക്കുന്നു, ഇത് ആന്റിജനുകളെ തിരിച്ചറിയുന്നതിനും പുതിയ രോഗപ്രതിരോധ പ്രതികരണങ്ങൾ സൃഷ്ടിക്കുന്നതിനും പ്രയാസമുണ്ടാക്കുന്നു. രോഗപ്രതിരോധ ശേഷി കുറയ്ക്കുന്നതിന്റെ സൂചകമായ IgM, IgG ആന്റിബോഡി അളവ് കുറയുന്നതു നിരീക്ഷിക്കുന്നതിലൂടെ ഇത് അളക്കാൻ കഴിയും. [1] പ്രതിരോധ സംവിധാനത്തിൽ പ്രതികരണത്തിന്റെ ശരിയായ നില നിലനിർത്തുന്നതിൽ നിർണായകമായ ടി റെഗുലേറ്ററി സെല്ലുകളും ചില ഇമ്മ്യൂണോടോക്സിക്ക് ഏജന്റുമാരാൽ മാറ്റപ്പെട്ടതായി കാണപ്പെടുന്നു. [5] ചില ഇമ്മ്യൂണോടോക്സിക് വസ്തുക്കളുടെ സാന്നിധ്യത്തിൽ, ഇന്നേറ്റ് രോഗപ്രതിരോധ സംവിധാനത്തിന്റെ ഗ്രാനുലോസൈറ്റുകൾക്ക് കേടുപാടുകൾ സംഭവിക്കുന്നത് അഗ്രാനുലോസൈറ്റോസിസ് എന്ന അപൂർവ രോഗത്തിന് കാരണമാകുന്നു. [5] ഇമ്മ്യൂണോടോക്സിക് പദാർത്ഥങ്ങളാൽ പ്രതിരോധ സംവിധാനത്തെ അടിച്ചമർത്തുമ്പോൾ വാക്സിൻ ഫലപ്രാപ്തിയും കുറയും. [5] ഇൻ വിട്രോ ടി-ലിംഫോസൈറ്റ് ആക്റ്റിവേഷൻ അസെകൾ ഏതൊക്കെ പദാർത്ഥങ്ങൾക്ക് ഇമ്മ്യൂണോസപ്രസീവ് ശേഷി ഉണ്ടെന്ന് നിർണ്ണയിക്കാൻ ഉപയോഗപ്രദമാണ്. [4]

ഹൈപ്പർസെൻസിറ്റിവിറ്റി

തിരുത്തുക

ആസ്ത്മ പോലുള്ള ഹൈപ്പർസെൻസിറ്റീവ് അല്ലെങ്കിൽ അലർജി പ്രതിപ്രവർത്തനങ്ങൾ സാധാരണയായി ഇമ്മ്യൂണോടോക്സിക് ഏജന്റുമായി ബന്ധപ്പെട്ടിരിക്കുന്നു, വ്യാവസായിക രാജ്യങ്ങളിൽ ഈ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന ആളുകളുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഇമ്മ്യൂണോടോക്സിക് ഏജന്റുകളുടെ എണ്ണം വർദ്ധിക്കുന്നതാണ് ഇതിന് കാരണം.[1][5] നാനോ പദാർത്ഥങ്ങൾ സാധാരണയായി ചർമ്മത്തിലൂടെ ആഗിരണം ചെയ്യപ്പെടുകയോ അല്ലെങ്കിൽ ശ്വസനത്തിലൂടെ ഉള്ളിൽ പ്രവേശിക്കുകയോ ചെയ്യുന്നു, ഇത് രോഗപ്രതിരോധ കോശങ്ങളെ റിക്രൂട്ട് ചെയ്യുന്നതിലൂടെ ഹൈപ്പർസെൻസിറ്റീവ് പ്രതികരണങ്ങൾക്ക് കാരണമാകുന്നു.[6] ഒരു വ്യക്തി ഒരു തൊഴിൽ അല്ലെങ്കിൽ പാരിസ്ഥിതിക ക്രമീകരണങ്ങളിൽ രാസവസ്തുക്കളുമായി സമ്പർക്കം പുലർത്തുമ്പോൾ ഈ നാനോ മെറ്റീരിയലുകൾ പലപ്പോഴും ഉള്ളിൽ പ്രവേശിക്കാറുണ്ട്.[1] പോയിസൺ ഐവി, സുഗന്ധദ്രവ്യങ്ങൾ, സൗന്ദര്യവർദ്ധക വസ്തുക്കൾ, ലോഹങ്ങൾ, പ്രിസർവേറ്റീവുകൾ, കീടനാശിനികൾ എന്നിവ അറിയപ്പെടുന്ന ഹൈപ്പർസെൻസിറ്റീവ് പ്രതികരണം സൃഷ്ടിക്കുന്ന ഏജന്റുമാരാണ്.[1] വളരെ ചെറുതായ ഈ തന്മാത്രകൾ ഒരു പ്രതിരോധ പ്രതികരണത്തെ പ്രേരിപ്പിക്കുന്നതിന് ഹാപ്റ്റെൻസായി പ്രവർത്തിക്കുകയും വലിയ തന്മാത്രകളുമായി ബന്ധിപ്പിക്കുകയും ചെയ്യുന്നു.[6] ടി ലിംഫോസൈറ്റുകൾ ഈ ഹാപ്‌റ്റനുകളെ തിരിച്ചറിയുകയും പ്രൊഫഷണൽ ആന്റിജൻ അവതരിപ്പിക്കുന്ന കോശങ്ങളെ റിക്രൂട്ട് ചെയ്യുകയും ചെയ്യുമ്പോൾ ഒരു അലർജി പ്രതികരണം ഉണ്ടാകുന്നു.[4] ഹൈപ്പർസെൻസിറ്റീവ് പ്രതികരണങ്ങൾ നിരീക്ഷിക്കുന്നതിൽ ഐജിഇ ആന്റിബോഡികൾ പ്രധാനമാണ്, പക്ഷേ ഒരു ഇമ്മ്യൂണോടോക്സിക് ഏജന്റുകളുടെ ഫലങ്ങൾ കൃത്യമായി നിർണ്ണയിക്കാൻ ഇത് ഉപയോഗിക്കാനാവില്ല.[1] ഇക്കാരണത്താൽ, ഹൈപ്പർസെൻസിറ്റിവിറ്റിക്ക് കാരണമാകുമെന്ന് വിശ്വസിക്കപ്പെടുന്ന നാനോ മെറ്റീരിയലുകളുടെയും മറ്റ് ഏജന്റുമാരുടെയും വിഷാംശം നിർണ്ണയിക്കുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാർഗ്ഗമാണ് ഇൻ വിവോ ടെസ്റ്റിംഗ്.[6]

ഓട്ടോഇമ്മ്യൂണിറ്റി

തിരുത്തുക

ഇമ്മ്യൂണോടോക്സിക് ഏജന്റുകൾക്ക് ഒരു വ്യക്തിയുടെ തന്നെ സെൽഫ് മോളിക്യൂളുകളിൽ രോഗപ്രതിരോധ സംവിധാനത്തിന്റെ ആക്രമണം വർദ്ധിപ്പിക്കാൻ കഴിയും.[1] ജനിതക ഘടകങ്ങളുടെ ഫലമായാണ് ഓട്ടോ ഇമ്മ്യൂണിറ്റി കൂടുതലായി സംഭവിക്കുന്നതെങ്കിലും, ആസ്ബറ്റോസ്, സൾഫാഡിയാസിൻ, സിലിക്ക, പാരഫിൻ, സിലിക്കൺ തുടങ്ങിയ ഇമ്മ്യൂണോടോക്സിക് ഘടകങ്ങളും ഓട്ടോഇമ്മ്യൂണിറ്റി ആക്രമണത്തിനുള്ള സാധ്യത വർദ്ധിപ്പിക്കും.[1][5] ഈ ഏജന്റുകൾ ശ്രദ്ധാപൂർവം നിയന്ത്രിത രോഗപ്രതിരോധ സംവിധാനത്തിന് അസ്വസ്ഥതകൾ ഉണ്ടാക്കുന്നതിനും ഓട്ടോഇമ്മ്യൂണിറ്റി ശേഷി വർദ്ധിപ്പിക്കുന്നതിനും അറിയപ്പെടുന്നു.[4] രക്തചംക്രമണ നിയന്ത്രണത്തിലും റെസ്‌പോണ്ടർ ടി കോശങ്ങളിലുമുള്ള മാറ്റങ്ങൾ ഒരു ഇമ്മ്യൂണോടോക്സിക് ഏജന്റ് പ്രേരിപ്പിക്കുന്ന ഓട്ടോഇമ്മ്യൂണിറ്റി പ്രതികരണത്തിന്റെ നല്ല സൂചകങ്ങളാണ്.[3] ഓട്ടോഇമ്മ്യൂണിറ്റിയുടെ ഫലങ്ങൾ പ്രാഥമികമായി മൃഗ മാതൃകാ പഠനങ്ങളിലൂടെ പരിശോധിച്ചു. നിലവിൽ, ഏജന്റുകൾ മനുഷ്യന്റെ ഓട്ടോഇമ്മ്യൂണിറ്റി ശേഷിയെ എങ്ങനെ ബാധിക്കുന്നു എന്ന് നിർണ്ണയിക്കാൻ ഒരു സ്‌ക്രീൻ ഇല്ല, ഇതിനുകാരണം ഇമ്മ്യൂണോടോക്സിക് ഏജന്റുകളോടുള്ള പ്രതികരണത്തിൽ ഓട്ടോഇമ്മ്യൂണിറ്റിയെക്കുറിച്ചുള്ള നിലവിലെ അറിവിൽ ഭൂരിഭാഗവും ഇമ്മ്യൂണോടോക്സിക് ഏജന്റുകൾക്ക് വിധേയരായ വ്യക്തികളുടെ നിരീക്ഷണങ്ങളിൽ നിന്നാണ് എന്നതാണ്.[1][3]

ഇതും കാണുക

തിരുത്തുക
  1. 1.00 1.01 1.02 1.03 1.04 1.05 1.06 1.07 1.08 1.09 1.10 1.11 1.12 Rooney, A.A.; Luebke, R.W.; Selgrade, M.K.; Germolec, D.R. (2012). "Immunotoxicology and Its Application in Risk Assessment". In Luch, A. (ed.). Molecular, Clinical and Environmental Toxicology : Volume 3 :Environmental Toxicology. Experientia Supplementum. Vol. 101. Springer, Basel. pp. 251–287. doi:10.1007/978-3-7643-8340-4_9. ISBN 978-3-7643-8340-4. PMID 22945572.
  2. 2.0 2.1 Haschek and Rousseaux's Handbook of Toxicologic Pathology (3 ed.). Elsevier. 2013. pp. 1795–1862.
  3. 3.0 3.1 3.2 3.3 3.4 3.5 3.6 Luster, Michael I. (2014). "A historical perspective of immunotoxicology". Journal of Immunotoxicology. 11 (3): 197–202. doi:10.3109/1547691x.2013.837121. ISSN 1547-691X. PMID 24083808.
  4. 4.0 4.1 4.2 4.3 4.4 4.5 4.6 Galbiati, Valentina; Mitjans, Montserrat; Corsini, Emanuela (2010-08-24). "Present and future ofin vitroimmunotoxicology in drug development". Journal of Immunotoxicology. 7 (4): 255–267. doi:10.3109/1547691x.2010.509848. ISSN 1547-691X. PMID 20735150.
  5. 5.0 5.1 5.2 5.3 5.4 5.5 5.6 5.7 Hartung, Thomas; Corsini, Emanuela (2013). "Food for Thought... Immunotoxicology: challenges in the 21st century and in vitro opportunities". ALTEX. 30 (4): 411–426. doi:10.14573/altex.2013.4.411. ISSN 1868-596X. PMID 24173166.
  6. 6.0 6.1 6.2 Dunsinska, Maria; Tulinska, Jana; El Yamani, Naouale; Kuricova, Miroslava; Liskova, Aurelia; Rollerova, Eva; Rundén-Pran, Elise; Smolkova, Bozena (2017). Rollerova (ed.). "Immunotoxicity, genotoxicity and epigenetic toxicity of nanomaterials: New strategies for toxicity testing?". Food and Chemical Toxicology. 109 (Pt 1): 797–811. doi:10.1016/j.fct.2017.08.030. PMID 28847762.