ഇമ്മ്യൂണോഗ്ലോബുലിൻ എം
കശേരുക്കളിൽ ഉൽപാദിപ്പിക്കപ്പെടുന്ന ഒരു ആന്റിബോഡികളുടെ ഐസോടൈപ്പുകളിൽ (ഇമ്യൂണോഗ്ലോബുലിൻ എന്നും അറിയപ്പെടുന്നു) ഒന്നാണ് ഇമ്മ്യൂണോഗ്ലോബുലിൻ എം ( ഐജിഎം ). ഐജിഎം ശരീരത്തിൽ കാണപ്പെടുന്നതിൽ ഏറ്റവും വലിയ ആന്റിബോഡിയാണ്. കൂടാതെ ഒരു ആന്റിജനുമായുള്ള പ്രാരംഭ സമ്പർക്കത്തിലെ പ്രതികരണത്തിന്റെ ഫലമായി പ്രത്യക്ഷപ്പെടുന്ന ആദ്യത്തെ ആന്റിബോഡി കൂടിയാണിത്. [1] [2] പഠനങ്ങൾ നടത്തിയതിൽ നിന്നും മനസ്സിലായത് മനുഷ്യരിലും മറ്റ് സസ്തനികളിലും പ്ലീഹയിൽ കാണപ്പെടുന്ന, പ്ലാസ്മാകോശങ്ങളാണ് ഐജിഎം ഉല്പാദനത്തിന്റെ പ്രധാന കേന്ദ്രം എന്നാണ്. [3] [4]
ചരിത്രം
തിരുത്തുകന്യൂമോകോക്കസ് പോളിസാക്കറൈഡ് ഉപയോഗിച്ച് ഹൈപ്പർ ഇമ്മ്യൂണൈസ് ചെയ്ത കുതിരകളിൽ മുയലുകളിൽ സാധാരണയായി കാണപ്പെടുന്ന γ-ഗ്ലോബുലിനേക്കാൾ വലുപ്പമുള്ളതും 990,000 ഡാൽട്ടൺ [5] തന്മാത്രാ ഭാരവുമുള്ള ആന്റിബോഡി ഉൽപാദിപ്പിക്കപ്പെടുന്നുവെന്ന 1937ലെ റിപ്പോർട്ടാണ് ഐജിഎമ്മിനെക്കുറിച്ചുള്ള പഠനങ്ങൾ ആരംഭിക്കാൻ കാരണം[6]. ഇതിന്റെ വലുപ്പം കാരണം പുതിയ ആന്റിബോഡിക്ക് ആദ്യം γ- മാക്രോഗ്ലോബുലിൻ എന്നും പിന്നീട് തുടർന്ന് IgM (M എന്നാൽ “മാക്രോ”) എന്നുമാണ് പെരിട്ടത്. ഒരു സാധാരണ ഇമ്യൂണോഗ്ലോബുലിന്റെ വി ഡൊമേനുകൾ വളരെയധികം ഭിന്നാത്മകമാണ്(heterogeneous). ഇത് സൂക്ഷ്മാണുക്കൾ കാരണമുള്ള വിവിധതരം അണുബാധകളിൽ നിന്നും കോശത്തെ സംരക്ഷിക്കുന്നതിൽ അവ വഹിക്കുന്ന പങ്കിനെയാണ് പ്രതിഫലിപ്പിക്കുന്നത് അതേ സമയം തന്നെ ഈ ഭിന്നാത്മകസ്വഭാവം IgM ന്റെ വിശദമായ ഘടനാവിശകലനത്തിന് തടസ്സമാണ്. എന്നാൽ പിന്നീട് ഏകാത്മകമായ IgM ന്റെ രണ്ട് ഉറവിടങ്ങൾ കണ്ടെത്തുകയുണ്ടായി. ആദ്യത്തേത് ചില മൾട്ടിപ്പിൾ മൈലോമ രോഗികളിലെ ട്യൂമറുകൾ. അവ ഉയർന്ന തന്മാത്രാ ഭാരമുള്ള മാംസ്യതന്മാത്രകളായ γ- മാക്രോഗ്ലോബുലിൻ ഉൽപാദിപ്പിക്കുന്നു. ട്യൂമർ എന്നത് ഒരു ക്ലോൺ ആയതിനാൽ അത് ഉൽപാദിപ്പിക്കുന്ന IgM ഏകാത്മക സ്വഭാവം കാണിക്കുന്നു. [7] 1960 കളിൽ, എലികളിൽ ഇമ്യൂണോഗ്ലോബുലിൻ ഉൽപാദിപ്പിക്കുന്ന ട്യൂമറുകളെ (പ്ലാസ്മാസൈറ്റോമസ്) ഉണ്ടാക്കുന്നതിനുള്ള രീതികൾ വികസിപ്പിച്ചെടുത്തു; അങ്ങനെ IgM ഉൾപ്പെടെ വിവിധ ഐസോടൈപ്പുകളുടെ ഏകാത്മക രൂപങ്ങളുടെ ഒരു സ്രോതസ്സായി ഇത് ഉപയോഗിക്കുന്നു(അവലോകനം ചെയ്തത് [8] ). അടുത്തിടെയായി, പ്രത്യേകമായ വ്യതിയാനങ്ങളോടെയുള്ള IgM ഉൽപാദിപ്പിക്കാനും ആവശ്യമായ സവിശേഷതകൾക്കുപിന്നിലുള്ള തന്മാത്രാതലത്തിലെ ആവശ്യകതകൾ തിരിച്ചറിയാനും മാറ്റം വരുത്തിയ ഇമ്യൂണോഗ്ലോബുലിൻ ജീനുകൾ ടിഷ്യു കൾച്ചറിലെ എക്സ്പ്രെഷൻ ചെയ്യുന്നത് ഉപയോഗിക്കുന്നുണ്ട്.
ഇതും കാണുക
തിരുത്തുക- ഹൈപ്പർ-ഇമ്യൂണോഗ്ലോബുലിൻ എം ഉള്ള രോഗപ്രതിരോധ ശേഷി
- ഇമ്മ്യൂണോഗ്ലോബുലിൻ ഓം കുറവ്
- രോഗപ്രതിരോധ സംവിധാനം
അവലംബം
തിരുത്തുക- ↑ "Immunoglobulin M". The American Heritage Dictionary of the English Language (Fourth ed.). Houghton Mifflin Company. 2004. ISBN 978-0618082308.
- ↑ Alberts, B.; Johnson, A.; Lewis, J.; Walter, P.; Raff, M.; Roberts, K. (2002). "Chapter 24". Molecular Biology of the Cell (4th ed.). Routledge. ISBN 978-0-8153-3288-6.
- ↑ Capolunghi, F.; Rosado, M. M.; Sinibaldi, M.; Aranburu, A.; Carsetti, R. (2013). "Why do we need IgM memory B cells?". Immunology Letters. 152 (2): 114–20. doi:10.1016/j.imlet.2013.04.007. PMID 23660557.
- ↑ Williams, N.; O'Connell, P. R. (2008). "Chapter 62". Bailey & Love's Short Practice of Surgery (25th ed.). CRC Press. p. 1102. ISBN 9780340939321.
- ↑ Kabat, E. A. (1939). "The molecular weight of antibodies". Journal of Experimental Medicine. 69 (1): 103–118. doi:10.1084/jem.69.1.103. PMC 2133729. PMID 19870830.
- ↑ Heidelberger, M.; Pedersen, K. O. (1937). "The molecular weight of antibodies". Journal of Experimental Medicine. 65 (3): 393–414. doi:10.1084/jem.65.3.393. PMC 2133497. PMID 19870608.
- ↑ Waldenström, J. (1943). "Incipient myelomatisis or "essential" hyoerglobulinemis with fibrinogenopenia—a new syndrome?". Acta Medica Scandinavica. 142 (3–4): 216–247. doi:10.1111/j.0954-6820.1944.tb03955.x.
- ↑
Potter, M. (2007). The early history of plasma cell tumors in mice, 1954-1976. Vol. 98. pp. 17–51. doi:10.1016/S0065-230X(06)98002-6. ISBN 9780123738967. PMID 17433907.
{{cite book}}
:|work=
ignored (help)
പുറംകണ്ണികൾ
തിരുത്തുകClassification |
---|
- MeSH Immunoglobulin+M
- Medscape.com- ൽ നിന്നുള്ള ഇമ്മ്യൂണോഗ്ലോബുലിൻ എം കുറവ് റഫറൻസ്