ഐക് ഗ്യോകുറാൻ

ഒരു ജപ്പാനീസ് ബുൻജിൻഗ ചിത്രകാരനും, കാലിയോഗ്രാഫറും, കവിയും
(Ike Gyokuran എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു ജപ്പാനീസ് ബുൻജിൻഗ ചിത്രകാരനും, കാലിയോഗ്രാഫറും, കവിയും ആയിരുന്നു ഐക് ഗ്യോകുറാൻ.[1]ജപ്പാനിലെ ക്യോട്ടോ എന്ന സ്ഥലത്തുവച്ചാണ് അവർ പ്രശസ്തയാകുന്നത്. ജപ്പാനിലെ ഒരു പ്രശസ്ത കലാകാരിയായി അവർ ശേഷിക്കുന്നു.[2][3]

Ike Gyokuran
池 玉瀾
牡丹に竹図 - Peony and Bamboo by a Rock, Metropolitan Museum of Art
ജനനം
(Machi?)

1727
മരണം1784
മറ്റ് പേരുകൾTokuyama Gyokuran
തൊഴിൽPainter, calligrapher, and poet
ജീവിതപങ്കാളി(കൾ)
(m. 1746; died 1776)

അവരുടെ മാതാപിതാക്കൾ അവരെ മാച്ചി (町) എന്ന് പേരിട്ടു. അവരുടെ പെയിന്റിംഗ് അധ്യാപകൻ യാനാഗിസവാ കിൻ (1707-1758). കുട്ടിയായിരുന്നപ്പോൾ ഗ്യോകുറാൻ എന്ന പേർ അവർക്ക് നൽകിയിരുന്നു.[4]ഗ്യോകുറാൻ കലാകാരനായ ഐക് നോയി തായിഗയെ വിവാഹം ചെയ്തു. കൂടാതെ, വിവാഹിതയായതിനുശേഷം ഐക് ഗ്യോകുറാൻ എന്ന പേരിലാണ് അവർ അറിയപ്പെടുന്നത്. വിവാഹത്തിനുമുൻപ് അവരുടെ കുടുംബപ്പേര് ടോക്കുയാമ ആയിരുന്നതിനാൽ അവർ ടോക്കുയാമ ഗ്യോകുറാൻ എന്നും അറിയപ്പെടുന്നു.[3]

ആദ്യകാല ജീവിതവും വിദ്യാഭ്യാസവും

തിരുത്തുക

ചെറുപ്പത്തിൽ തന്നെ ഗ്യോകുറാൻ ചിത്രരചന പഠിക്കാൻ തുടങ്ങി, പ്രശസ്ത ഇങ്ക് വാഷ് പെയിന്റിംഗ് ചിത്രകാരനായ യാനഗിസ കെയിൻ അവരുടെ അമ്മയുടെ ടീഹൗസിൽ പതിവുകാരനായിരുന്നു[5]. അദ്ദേഹത്തിൻറെ വിദ്യാർത്ഥികളിൽ ഒരാളായ ഐക് നോയി തായിഗയ്ക്ക് അവരെ പരിചയപ്പെടുത്താൻ അദ്ദേഹത്തിനു സാധിച്ചു.

ഗ്യോകുറാന്റെ ഭർത്താവ് തായിഗ അവരെ നാൻഗ (തെക്കൻ പെയിന്റിംഗ്) പ്രസ്ഥാനത്തിന്റെ ചിത്രകലയുടെ ശൈലിയും, ഒരു ചൈനീസ് രീതിയിലുള്ള ജാപ്പനീസ് രീതിയും പഠിപ്പിച്ചു.[5] ഗ്യോകുറാൻ, അവരുടെ ഭർത്താവിനു കവിതയെപ്പറ്റി ജാപ്പനീസ് വാക ശൈലിയിൽ പഠിപ്പിച്ചു. അതിൽ അവർ വളരെ നിപുണയായിരുന്നു.[4]

 
രണ്ട് ശരൽക്കാല കവിതകൾ, പതിനെട്ടാം നൂറ്റാണ്ടിലെ രണ്ടാം പകുതി

അസാധാരണത്വമുള്ള ഈ ദമ്പതികൾ പേരുകേട്ടവരായിരുന്നു. അവർ ഒരുമിച്ച് കലയെ സൃഷ്ടിക്കുകയും പരസ്പരം ഇടപഴകുകയും ചെയ്തു, ഒപ്പം പര്യവേക്ഷണത്തിനു വേണ്ടി ഒരുമിച്ച് സംഗീതത്തോടൊപ്പം തുല്യത പങ്കിടാനും ശ്രമിച്ചു. ഈ രാജ്യത്ത് ഇത് അസാധാരണമായിരുന്നു. സ്ത്രീകൾ ഇപ്പോഴും പുരുഷന്മാരെക്കാൾ താഴ്ന്നവരായി കണക്കാക്കപ്പെടുന്നു. വിവാഹിതരായ സ്ത്രീകൾ പതിവുപോലെ ചെയ്യുന്ന പുരികം വടിച്ചുകളയുന്ന പതിവ് ഗ്യോകുറാൻ തെറ്റിച്ചിരുന്നു.[6]

കരിയറും സ്വാധീനവും

തിരുത്തുക
 
Ike Gyokuran, Fan mounted as a hanging scroll; ink and color on paper. Metropolitan Museum of Art.

ഗ്യോകുറാൻ മടക്കിവയ്ക്കുന്ന സ്ക്രീനുകളും സ്ലൈഡിംഗ് വാതിലുകളും, ഹാൻഡ്ഹെൽഡ് സ്ക്രോളുകളും, തൂക്കിയിടാവുന്ന സ്ക്രോളുകളും, ഫാൻ പെയിന്റിംഗുകളും ചായമിട്ടു. [1] "പതിനെട്ടാം നൂറ്റാണ്ടിൽ ജപ്പാനിൽ വനിതാ ചിത്രകാരികൾ അസാധാരണമായിരുന്നു." ഫിലാഡൽഫിയ മ്യൂസിയം ഓഫ് ആർട്ടിൻറെ മേധാവി ആനി ഡി ഹാർമൻകോർട്ട് അഭിപ്രായപ്പെട്ടു.[5]ഗ്യോകുറാനും അവരുടെ ഭർത്താവായ തായിഗയും കലയ്ക്കു വേണ്ടി സ്വയം സമർപ്പിച്ചു. അല്പം പണത്തിൽ ജീവിക്കുകയും ചിലപ്പോൾ കലാസൃഷ്ടികളുമായി സഹകരിച്ചു പ്രവർത്തിക്കുകയും ചെയ്തു. .[2] ക്യോട്ടോയിലെ ഗിയോൺ ദേവാലയത്തിനടുത്തുള്ള ഒരു ചെറിയ സ്റ്റുഡിയോയിൽ തായിഗയുമായി അവർ താമസിച്ചിരുന്നു. ഗ്യോകുറാൻ മടക്കു സ്ക്രീനുകൾ, ഹാൻഡ്ഹെൽഡ് സ്ക്രോളുകൾ, തൂക്കിയിടാവുന്ന സ്ക്രോളുകൾ, ഫാൻ പെയിന്റിംഗുകൾ എന്നിവ സൃഷ്ടിച്ചു. [1] പലപ്പോഴും ചെറിയ രംഗങ്ങൾ വരച്ചിരുന്നു. അതിൽ അവർ കാലിഗ്രാഫിയിൽ കവിതകൾ എഴുതി.

1910-ൽ, അവരുടെ വാക്യങ്ങൾ ..ജിയോൺ സൻജാ കാഷൂ (ത്രീ വുമൺ ഓഫ് ഗിയോൻ ,വനിതകളുടെ കവിത സമാഹാരത്തിൽ) ഗിയോൺ ദേവാലത്തിനടുത്തുള്ള മത്സുയ ടീഹൗസിലെ ഒരു മരപലകയിൽ പ്രിന്റായി അച്ചടിച്ചു.

ഇന്നുവരെ, ക്യോട്ടോയുടെ വാർഷിക ജഡായ് മത്സൂരി ഉത്സവസമയത്ത് ( യുഗങ്ങളുടെ ഉത്സവം), ഗ്യോകുരാൻ ഉൾപ്പെടെ ക്യോട്ടോ ചരിത്രത്തിലെ പ്രമുഖ സ്ത്രീരൂപങ്ങൾ പോലെയാണ് സ്ത്രീകൾ വസ്ത്രങ്ങൾ ധരിക്കുന്നത്.

പുരസ്കാരങ്ങളും ബഹുമതികളും

തിരുത്തുക

ഗ്യോകുരാന്റെ കൃതികളിൽ ചിലത് ജാപ്പനീസ് നാഷണൽ ട്രെഷേഴ്സും പ്രധാനപ്പെട്ട സാംസ്കാരിക സ്വഭാവവുമുള്ളതായി കണക്കാക്കുന്നു.[1]

  1. 1.0 1.1 1.2 1.3 Philadelphia Museum of Art. "Philadelphia Museum of Art – Exhibitions – Ike Taiga and Tokuyama Gyokuran: Japanese Masters of the Brush". www.philamuseum.org. Retrieved 2016-03-05.
  2. 2.0 2.1 Smith, Roberta (2007-05-18). "Ike Taiga and Tokuyama Gyokuran: Japanese Masters of the Brush – Art – Review". The New York Times. ISSN 0362-4331. Retrieved 2016-03-05.
  3. 3.0 3.1 Fischer, Felice (2007). Ike Taiga and Tokuyama Gyokuran: Japanese Masters of the Brush. Philadelphia, PA: Philadelphia Museum of Art. p. 33. ISBN 978-0-87633-198-9.
  4. 4.0 4.1 Fister, Patricia (1988). Japanese Women Artists, 1600–1900. University of Kansas: Lawrence, Kansas: Spencer Museum of Art. pp. 74. ISBN 0-913689-25-4.
  5. 5.0 5.1 5.2 Villarreal, Ignacio. "Ike Taiga and Tokuyama Gyokuran". artdaily.com. Retrieved 2016-03-05.
  6. Fister, Patricia (1990). Flowering in the Shadows: Women in the History of Chinese and Japanese Painting. United States: University of Hawaii Press. p. 261. ISBN 0-8248-1149-6.

ബാഹ്യ ലിങ്കുകൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഐക്_ഗ്യോകുറാൻ&oldid=4113767" എന്ന താളിൽനിന്ന് ശേഖരിച്ചത്