ഇടിക്കാലൂരി പനമ്പട്ടടി
മലയാള കവിത സമാഹാരം
(Idikaluri panampattadi എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പി.എൻ. ഗോപീകൃഷ്ണൻ രചിച്ച മലയാള കവിതാ സമാഹാരമാണ് ഇടിക്കാലൂരി പനമ്പട്ടടി. 2014 ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ഈ കാവ്യസമാഹാരത്തിനായിരുന്നു.
കർത്താവ് | പി.എൻ. ഗോപീകൃഷ്ണൻ |
---|---|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
വിഷയം | കവിത |
പ്രസാധകർ | മാതൃഭൂമി |
ഏടുകൾ | 144 |
പുരസ്കാരങ്ങൾ | കേരള സാഹിത്യ അക്കാദമി പുരസ്കാരം 2014 |
ISBN | 978-81-8265-243-9 |
ഉള്ളടക്കം
തിരുത്തുക2006 മുതൽ 2011 വരെ എഴുതിയ അമ്പതോളം കവിതകളുടെ സമാഹാരമാണിത്. മാതൃഭൂമി ബുക്സ് ആണ് പ്രസാധകർ. 2012 ജനുവരിയിൽ പ്രസിദ്ധീകരിച്ച പി.എൻ. ഗോപീകൃഷ്ണന്റെ രണ്ടാമത്തെ കാവ്യസമാഹാരമാണിത്. ‘മടിയരുടെ മാനിഫെസ്റ്റോ’ എന്ന ആദ്യസമാഹാരത്തിനുശേഷം പുറത്തുവരുന്ന കാവ്യഗ്രന്ഥമാണിത്.
പുരസ്കാരങ്ങൾ
തിരുത്തുക- 2014 ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം