ഇടക്കൊച്ചി സലിംകുമാർ
(Idakochi Salimkumar എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മലയാളകഥാപ്രസംഗകനാണ് ഇടക്കൊച്ചി സലിംകുമാർ.
കാഥികൻ ഇടക്കൊച്ചി പ്രഭാകരന്റെ മൂത്തമകനാണ് സലിംകുമാർ. ഇടക്കൊച്ചി ആംഗ്ലോ ഇന്ത്യൻ സ്കൂളിൽ മൂന്നാം ക്ലാസിൽ പഠിക്കുമ്പോഴാണ് അരങ്ങേറ്റം നടത്തിയത്. 1968-ൽ വൈലോപ്പിള്ളിയുടെ മാമ്പഴമാണ് കഥാപ്രസംഗമായി അവതരിപ്പിച്ചത്. 1979-ൽ എം. മുകുന്ദന്റെ സീത എന്ന കഥ അവതരിപ്പിച്ച് പ്രൊഫഷണൽ കാഥികനായി. എണ്ണായിരത്തിലധികം വേദികളിൽ കഥാപ്രസംഗം അവതരിപ്പിച്ചിട്ടുണ്ട്.[1] 15 സ്വന്തം രചനകൾ കഥാപ്രസംഗമായി അവതരിപ്പിച്ചു.
അവലംബം
തിരുത്തുക- ↑ 50 കഥ 50 വർഷം, മനോരമ മെട്രോ, കൊച്ചി എഡിഷൻ, ജനുവരി 29, 2020