ഐഡ.എസ്.സ്കഡ്ഡർ

(Ida S. Scudder എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

അമേരിക്കയിൽ നിന്നുള്ള ഒരു മെഡിക്കൽ മിഷണറി ആയിരുന്നു ഐഡ സോഫിയ സ്കഡ്ഡർ (ഡിസംബർ 9, 1870 - മേയ് 23, 1960) ഭാരതത്തിൽ മിഷണറി പ്രവർത്തനങ്ങൾ നടത്തിവന്നിരുന്ന ഡോക്ടറായ ജോൺ സ്കഡ്ഡേർ ജൂനിയറും സോഫിയയും ആയിരുന്നു മാതാപിതാക്കൾ. 1899 ൽ ന്യൂയോർക്കിലെ കോർണെൽ മെഡിക്കൽ കോളേജിൽ നിന്ന് 1899 ൽ ബിരുദം നേടിയ ഐഡ ചികിത്സാരംഗത്തേയ്ക്കും മിഷണറി പ്രവർത്തനങ്ങളിലേയ്ക്കും തിരിഞ്ഞു.[1][2]

യുവതിയായ ഐഡ

മാൻഹാട്ടനിലെ ഒരു ബാങ്കറായ ഷെൽ ഭാര്യയുടെ സ്മരണയ്ക്ക് 10,000 ഡോളർ ഐഡയ്ക്ക് അനുവദിക്കുകയുണ്ടായി.ഇന്ത്യയിൽ തിരിച്ചെത്തിയ ഐഡ ഈ തുകകൊണ്ട് മദ്രാസിൽ നിന്ന് 75 മൈൽ ദൂരെയുള്ള വെല്ലൂരിൽ ഒരു ചെറിയ ഡിസ്പെൻസറിയും ക്ലിനിക്കും ആരംഭിച്ചു.ഇന്ത്യൻ സ്ത്രീകളുടെ അനാരോഗ്യം, ബ്യൂബോണിക് പ്ലേഗ്, കോളറ, കുഷ്ഠം എന്നിവയ്ക്കെതിരായ പോരാട്ടത്തിൽ അവർ പൂർണ്ണസമയവും സമർപ്പിച്ചിരുന്നു.1918 ൽ ഏഷ്യയിലെ ഏറ്റവും പ്രധാനപ്പെട്ട ആശുപത്രിയായ വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളേജ് ആശുപത്രിയ്ക്ക് ഇതോടെ തുടക്കവുമായി.1928 ൽ മഹാത്മാ ഗാന്ധി മെഡിക്കൽ സ്കൂൾ സന്ദർശിച്ചിരുന്നു.

ഐഡ മഹാത്മാഗാന്ധിയോടൊപ്പം 1928

വെല്ലൂർ ക്രിസ്റ്റ്യൻ മെഡിക്കൽ സെന്റർ

തിരുത്തുക

ലോകത്തിലെ ഏറ്റവും വലിയ ക്രൈസ്തവ മിഷനറി ആശുപത്രിയായ വെല്ലൂർ മെഡിക്കൽ കോളേജിൽ 2000 കിടക്കകളും ആധുനിക സംജ്ഞീകരണങ്ങളും ഉണ്ട്. ഭാരതത്തിലെ പ്രധാന മെഡിക്കൽ കോളെജുകളിൽ ഒന്നാണിത്.[3]

ക്രിസ്ത്യൻ മെഡിക്കൽ കോളെജിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി 2000 ആഗസ്ത് 12 ന് ഒരു സ്റ്റാമ്പ് പുറത്തിറക്കുകയുണ്ടായി. കോളേജ് ചാപ്പൽ, മെഡിക്കൽ കോളേജ്, ആശുപത്രി എന്നിവ ഇതിൽ ചിത്രീകരിച്ചിട്ടുണ്ട്.[4]

പുറംകണ്ണികൾ

തിരുത്തുക
  1. Wilson, Dorothy Clark. The Story of Dr. Ida Scudder of Vellore, McGraw-Hill Book Company, Inc. Full text (1959), p. 18
  2. https://www.manoramaonline.com/education/expert-column/be-positive/2017/05/20/story-behind-vellore-medical-college.html
  3. https://web.archive.org/web/20031128075920/http://cmch-vellore.edu/
  4. Theme stamps mark this year's Independence Day[permanent dead link], Financial Express (September 12, 2000)
"https://ml.wikipedia.org/w/index.php?title=ഐഡ.എസ്.സ്കഡ്ഡർ&oldid=3706568" എന്ന താളിൽനിന്ന് ശേഖരിച്ചത്