ഇഡ ഹിൽ

(Ida Hill എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇഡ കാർലിട്ടൻ തല്ലോൺ ഹിൽ (ആഗസ്റ്റ്11, 1875 – ഡിസംബർ14, 1954) അമേരിക്കൻ പുരാവസ്തുശാസ്ത്രജ്ഞയും, ചരിത്രകാരിയും, ക്ലാസിക്കൽ പണ്ഡിതയുമായിരുന്നു. പുരാവസ്തുശാസ്ത്രവും, ഭൂഗർഭശാസ്ത്രവും, ചരിത്രവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പഠിക്കാൻ ഹില്ലിന് വലിയ താല്പര്യം ഉണ്ടായിരുന്നു. അവരുടെ 50 വർഷത്തെ ഔദ്യോഗികജീവിതത്തിലും ഗവേഷണത്തിലും പ്രസിദ്ധീകരണങ്ങളിലും ഇത് പ്രതിഫലിച്ചിരുന്നു.

ഇഡ ഹിൽ
Hill, c. 1930s
ജനനം
Ida Carleton Thallon

(1875-08-11)ഓഗസ്റ്റ് 11, 1875
മരണംഡിസംബർ 14, 1954(1954-12-14) (പ്രായം 79)
At sea
ദേശീയതAmerican
തൊഴിൽArchaeologist
ജീവിതപങ്കാളി(കൾ)Bert Hodge Hill
Academic background
Education
Academic work

ജീവിതരേഖ

തിരുത്തുക

ജോണും ഗ്രേസ് ഗ്രീൻ തല്ലനുമായിരുന്നു മാതാപിതാക്കൾ. ന്യൂയോർക്കിലെ ബ്രൂക്ക്ലിനിൽ പാക്കർ കൊളിഗേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഗേൾസിൽ ചേർന്ന് പഠിച്ചു. 1897-ൽ വസ്സർ കോളേജിൽ നിന്ന് ബിരുദമെടുക്കുകയും ചെയ്തു.[2]

1899 മുതൽ 1901 വരെ ഹിൽ ഏഥൻസിലെ അമേരിക്കൻ സ്ക്കൂൾ ഓഫ് ക്ലാസിക്കൽ സ്റ്റഡീസിൽ ചേർന്നു.[3]വസ്സർ കോളേജിൽ ഒന്നിച്ചുണ്ടായിരുന്ന ലിഡ ഷ കിങിനോടൊപ്പം അമേരിക്കൻ സ്ക്കൂൾ ഓഫ് ക്ലാസിക്കൽ സ്റ്റഡീസിൽ ചേർന്നു. ഇഡ ഹിൽ, ലിഡ ഷ കിങ് എന്നിവർ സുഹൃത്തുക്കളാകുകയും ക്ളാസ്സു തുടങ്ങുന്നതിനുമുമ്പ് മൂന്നുമാസക്കാലം രണ്ടുപേരും കൂടി യൂറോപ്പിൽ ചുറ്റിസഞ്ചരിക്കുകയും ചെയ്തു. പിന്നീട് പുരാവസ്തു പ്രസിദ്ധീകരണങ്ങൾ രണ്ടുപേരും ഒന്നിച്ചു ചേർന്നാണ് പ്രസിദ്ധീകരിച്ചിരുന്നത്.

തെരഞ്ഞെടുത്ത ഗ്രന്ഥസൂചികകൾ

തിരുത്തുക
  • The Cave at Vari. III. Marble Reliefs, Journal of Archeology, Vol. 7, No. 3, (1903), p 301-319
  • Readings in Greek History, From Homer to the Battle of Cheronea; a Collection of Extractions from the Sources. Boston: University of California Libraries, 1914
  • Some Balkan and Danubian Connexions of Troy, Journal of Historical Studies 39 (1919), 185-201
  • New Light on Some Problems of Ancient History Classical World 15 (1921), 10-15.
  • A mediaeval humanist: Michael Akominatos, New Haven: Yale University Press, 1923
  • Rome of the kings an archæological setting for Livy and Virgil, New York: E.P Dutton & Co., 1925
  • Corinth Series : results of excavations conducted by the American school of classical studies at Athens. Vol. 4., Decorated architectural terracottas, Cambridge: Pub. for the American School of Classical Studies at Athens Harvard University Press, 1929, (with Lida Shaw King)
  • The Ancient City of Athens: Its Topography and Monuments, Chicago: Argonaut, 1953
  1. 1.0 1.1 Vogeikoff, Natalia. "Ida Thallon Hill (1875–1954)" (PDF). Breaking Ground: Women in Old World Archeology. Brown University. Retrieved 23 March 2017.
  2. Vogeikoff, Natalia. "Ida Thallon Hill (1875–1954)" (PDF). Breaking Ground: Women in Old World Archeology. Brown University. Retrieved 23 March 2017.
  3. Haight, Elizabeth Hazelton (1 Oct 1953). "From Alumnae House to the Acropolis" (39). Vassar Quarterly. Retrieved 23 March 2017.
"https://ml.wikipedia.org/w/index.php?title=ഇഡ_ഹിൽ&oldid=2927783" എന്ന താളിൽനിന്ന് ശേഖരിച്ചത്